ഭക്തഹൃദയങ്ങളെ വിങ്ങിപ്പിക്കുന്ന വൈക്കം ക്ഷേത്രോല്‍സവം
December 12 2016
വൃശ്ചികമാസത്തില്‍ നടക്കുന്ന വൈക്കം ക്ഷേത്രോല്‍സവത്തിന്റെ പന്ത്രണ്ടാം നാളാണു പ്രശസ്തമായ വൈക്കത്തഷ്ടമി. കൃഷ്ണാഷ്ടമി നാളാണു വൈക്കം മഹാദേവക്ഷേത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തുന്ന ഈ സുദിനം. ഉല്‍സവ ദിനങ്ങളിലെല്ലാം ആനപ്പുറത്തെഴുന്നള്ളിപ്പു പതിവാണ്. തൊട്ടടുത്ത ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നിന്നാണ് എഴുന്നള്ളത്തു തുടങ്ങുക.
ശിവനാണു വൈക്കം ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഉല്‍സവത്തിനു പിന്നില്‍ പിതൃപുത്രബന്ധത്തിന്റെ മനമലിയിക്കുന്ന കഥയുണ്ട്. സുബ്രഹ്മണ്യന് അസുര നിഗ്രഹത്തിനു പുറപ്പെടുന്നതാണു കഥയുടെ തുടക്കം. മകന്റെ വിജയത്തിനായി പരമശിവന് പ്രാര്‍ഥന തുടങ്ങിയതിന്റെ ഓര്‍മയിലാണ് ഉല്‍സവത്തിന്റെ തുടക്കം. ശിവന് പ്രാര്ഥനയിലാണെന്ന സങ്കല്പം നിലനില്‍ക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ ക്ഷേത്രപൂജകളുണ്ടാവില്ല. ഒടുക്കം സുബ്രഹ്മണ്യന് ജയം കണ്ടെത്തുന്നതിന്റെ ആഹഌദ സൂചകമായാണു ശിവസുബ്രഹ്മണ്യ സംഗമം ഉല്‍സവത്തിനിടെ അഷ്ടമിനാളില്‍ നടക്കുന്നത്. പതിമൂന്നാം ദിവസമാണ് ആറാട്ട്. ശിവനും സുബ്രഹ്മണ്യനും അന്നും ഒരുമിക്കും. വൈക്കം ക്ഷേത്രത്തെ ഒരുമിച്ചു പ്രദക്ഷിണം ചെയ്ത ശേഷം സുബ്രഹ്മണ്യന്, അച്ഛനെ പിരിയുന്നു. ഈ രംഗം അങ്ങേയറ്റം ഹൃദയഭേദകമാണു ഭക്തജനങ്ങള്‍ക്ക്.
ഉല്സവത്തെക്കുറിച്ചു മറ്റൊരു ഐതിഹ്യം കൂടിയുണ്ട്. വ്യാഘ്രപാദമുനി വര്‍ഷങ്ങളോളം ശിവപ്രീതിക്കായി പ്രാര്‍ഥിക്കുകയും ഒടുവില്‍ പരമശിവന്, പാര്‍വതീസമേതനായി പ്രത്യക്ഷപ്പെടുകയും ചെയ്തുവത്രെ. കൃഷ്ണാഷ്ടമി നാളിലാണു വ്യാഘ്രപാദമുനിക്കു ശിവപാര്വതീദര്ശനം ലഭിച്ചത്. ഇതിന്റെ ഓര്‍മയിലാണു വൈക്കത്തഷ്ടമി ആഘോഷിക്കുന്നത്. 12 ദിവസം നീളുന്ന ഉല്‍സവത്തില്‍ അഷ്ടമിനാളിനു പ്രാധാന്യം ലഭിക്കാനുള്ള കാരണവും ഇതുതന്നെ.
.ശിവനാണു വൈക്കം ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഉല്‍സവത്തിനു പിന്നില്‍ പിതൃപുത്രബന്ധത്തിന്റെ മനമലിയിക്കുന്ന കഥയുണ്ട്. സുബ്രഹ്മണ്യന് അസുര നിഗ്രഹത്തിനു പുറപ്പെടുന്നതാണു കഥയുടെ തുടക്കം. മകന്റെ വിജയത്തിനായി പരമശിവന് പ്രാര്‍ഥന തുടങ്ങിയതിന്റെ ഓര്‍മയിലാണ് ഉല്‍സവത്തിന്റെ തുടക്കം. ശിവന് പ്രാര്ഥനയിലാണെന്ന സങ്കല്പം നിലനില്‍ക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ ക്ഷേത്രപൂജകളുണ്ടാവില്ല. ഒടുക്കം സുബ്രഹ്മണ്യന് ജയം കണ്ടെത്തുന്നതിന്റെ ആഹഌദ സൂചകമായാണു ശിവസുബ്രഹ്മണ്യ സംഗമം ഉല്‍സവത്തിനിടെ അഷ്ടമിനാളില്‍ നടക്കുന്നത്. പതിമൂന്നാം ദിവസമാണ് ആറാട്ട്. ശിവനും സുബ്രഹ്മണ്യനും അന്നും ഒരുമിക്കും. വൈക്കം ക്ഷേത്രത്തെ ഒരുമിച്ചു പ്രദക്ഷിണം ചെയ്ത ശേഷം സുബ്രഹ്മണ്യന്, അച്ഛനെ പിരിയുന്നു. ഈ രംഗം അങ്ങേയറ്റം ഹൃദയഭേദകമാണു ഭക്തജനങ്ങള്‍ക്ക്.
ഉല്സവത്തെക്കുറിച്ചു മറ്റൊരു ഐതിഹ്യം കൂടിയുണ്ട്. വ്യാഘ്രപാദമുനി വര്‍ഷങ്ങളോളം ശിവപ്രീതിക്കായി പ്രാര്‍ഥിക്കുകയും ഒടുവില്‍ പരമശിവന്, പാര്‍വതീസമേതനായി പ്രത്യക്ഷപ്പെടുകയും ചെയ്തുവത്രെ. കൃഷ്ണാഷ്ടമി നാളിലാണു വ്യാഘ്രപാദമുനിക്കു ശിവപാര്വതീദര്ശനം ലഭിച്ചത്. ഇതിന്റെ ഓര്‍മയിലാണു വൈക്കത്തഷ്ടമി ആഘോഷിക്കുന്നത്. 12 ദിവസം നീളുന്ന ഉല്‍സവത്തില്‍ അഷ്ടമിനാളിനു പ്രാധാന്യം ലഭിക്കാനുള്ള കാരണവും ഇതുതന്നെ.