സാധാരണക്കാര്‍ നേടാന്‍ ശ്രമിക്കുന്നതൊക്കെ വിജ്ഞാനിയെ തേടിയെത്തുന്നു: സ്വാമി ചിദാനന്ദ പുരി
January 18 2016
കോഴിക്കോട്: എല്ലാ പ്രകാരത്തിലും നിറഞ്ഞിരിക്കുന്ന സമദ്രത്തിലേക്കു പുഴകളും അരുവികളും ഉള്‍പ്പെടെയുള്ള ജലരാശികള്‍ പ്രവേശിക്കുന്നതുപോലെ എന്തിനെയൊക്കെ കാമ്യങ്ങളായി ലോകം കരുതുന്നുവോ അതു മുഴുവന്‍ വിജ്ഞാനിയില്‍ അങ്ങോട്ടു പോയിച്ചേരുകയാണെന്നു സ്വാമി ചിദാനന്ദ പുരി വിശദീകരിച്ചു. കോഴിക്കോട് ധര്മപ്രഭാഷണ പരമ്പരയുടെ സമാപനദിവസം ഭഗവദ് ഗീത രണ്ടാമധ്യാത്തിലെ അവസാനത്തെ മൂന്നു ശ്ലോകങ്ങളെ അധികരിച്ചു സ്ഥിതപ്രജ്ഞലക്ഷണം വ്യാഖ്യാനിക്കുകയായിരുന്നു അദ്ദേഹം.
ആപൂര്യമാണമചലപ്രതിഷ്ഠം,
സമുദ്രമാപഃ പ്രവിശന്തി യദ്വത്,
തദ്വത് കാമാ യം പ്രവിശന്തി സര്‍വേ,
സ ശാന്തിമാപ്നോതി ന കാമകാമീ. 70
പദച്ഛേദം :
ആപൂര്യമാണം അചലപ്രതിഷ്ഠം
സമുദ്രം ആപഃ പ്രവിശന്തി യദ്വത്
തദ്വത് കാമാഃ യം പ്രവിശന്തി സര്‍വ്വേ
സഃ ശാന്തിം ആപ്നോതി ന കാമകാമീ 70
തീര്‍ത്തും നിറഞ്ഞും അചലപ്രതിഷ്ഠിതമായുമുള്ള സമുദ്രത്തെ എപ്രകാരമാണോ മുഴുവന്‍ ജലപ്രവാഹങ്ങളും പ്രാപിക്കുന്നത,് അതേ പ്രകാരം യാതൊരാളെ സര്‍വ്വകാമങ്ങളും പ്രവേശിക്കുന്നുവോ അയാള്‍ ശാന്തിയെ പ്രാപിക്കുന്നു, അല്ലാതെ കാമങ്ങളെ കാമിക്കുന്നവന് ശാന്തിയെ പ്രാപിക്കുന്നില്ല.
വിഹായ കാമാന്‍ യഃ സര്വാന്,
പുമാംശ്ചരതി നിഃസ്പൃഹഃ,
നിര്‍മമോ നിരഹങ്കാരഃ,
സ ശാന്തിമധിഗച്ഛതി. 71
ആപൂര്യമാണമചലപ്രതിഷ്ഠം,
സമുദ്രമാപഃ പ്രവിശന്തി യദ്വത്,
തദ്വത് കാമാ യം പ്രവിശന്തി സര്‍വേ,
സ ശാന്തിമാപ്നോതി ന കാമകാമീ. 70
പദച്ഛേദം :
ആപൂര്യമാണം അചലപ്രതിഷ്ഠം
സമുദ്രം ആപഃ പ്രവിശന്തി യദ്വത്
തദ്വത് കാമാഃ യം പ്രവിശന്തി സര്‍വ്വേ
സഃ ശാന്തിം ആപ്നോതി ന കാമകാമീ 70
തീര്‍ത്തും നിറഞ്ഞും അചലപ്രതിഷ്ഠിതമായുമുള്ള സമുദ്രത്തെ എപ്രകാരമാണോ മുഴുവന്‍ ജലപ്രവാഹങ്ങളും പ്രാപിക്കുന്നത,് അതേ പ്രകാരം യാതൊരാളെ സര്‍വ്വകാമങ്ങളും പ്രവേശിക്കുന്നുവോ അയാള്‍ ശാന്തിയെ പ്രാപിക്കുന്നു, അല്ലാതെ കാമങ്ങളെ കാമിക്കുന്നവന് ശാന്തിയെ പ്രാപിക്കുന്നില്ല.
വിഹായ കാമാന്‍ യഃ സര്വാന്,
പുമാംശ്ചരതി നിഃസ്പൃഹഃ,
നിര്‍മമോ നിരഹങ്കാരഃ,
സ ശാന്തിമധിഗച്ഛതി. 71
പദച്ഛേദം :
വിഹായ കാമാന്‍ യഃ സര്‍വ്വാന്‍
പുമാന് ചരതി നിസ്പൃഹഃ
നിര്‍മമഃ നിരഹങ്കാരഃ
സഃ ശാന്തിം അധിഗച്ഛതി 71
യാതൊരു മനുഷ്യനാണോ എല്ലാ കാമങ്ങളെയും ഒഴിവാക്കിയിട്ട് നിഃസ്പൃഹനും നിര്‍മ്മമനും നിരഹങ്കാരനുമായി കഴിയുന്നത് അയാള്‍ ശാന്തിയെ പ്രാപിക്കുന്നു.
ഏഷാ ബ്രാഹ്മീ സ്ഥിതിഃ പാര്‍ഥ,
നൈനാം പ്രാപ്യ വിമുഹ്യതി,
സ്ഥിത്വാസ്യാമന്തകാലേfപി,
ബ്രഹ്മനിര്‍വാണമൃച്ഛതി. 72
പദച്ഛേദം :
ഏഷാ ബ്രാഹ്മീ സ്ഥിതിഃ പാര്‍ത്ഥ
ന ഏനാം പ്രാപ്യ വിമുഹ്യതി
സ്ഥിത്വാ അസ്യാം അന്തകാലേ
അപി ബ്രഹ്മനിര്‍വ്വാണം ഋച്ഛതി 72
അല്ലയോ അര്‍ജുന! എന്നാല്‍ പറയപ്പെട്ട ഈ സ്ഥിതി ബ്രാഹ്മീസ്ഥിതിയാണ്. ഇതിനെ പ്രാപിച്ചാല്‍പ്പിന്നെ മോഹിക്കുകയില്ല. അവസാനകാലത്തിലെങ്കിലും ഈ സ്ഥിതിയില്‍ നിലകൊണ്ടാല്‍ ബ്രഹ്മനിര്‍വ്വാണത്തെ നേടുന്നു.
എല്ലാ പ്രകാരത്തിലും നിറഞ്ഞിരിക്കുന്ന സമുദ്രം; ഇനി നിറയാന്‍ വയ്യ എന്ന നിലയിലുള്ള സമുദ്രം. ഒരു ചലനവുമില്ലാതെ സ്ഥിതിചെയ്യുകയാണത്. കാറ്റും കോളുമൊക്കെ കരഭാഗത്തേ ഉള്ളൂ. അത്തരമൊരു സമുദ്രം ആരെയും അങ്ങോട്ടുപോയി തന്നിലേക്കു ക്ഷണിക്കുന്നില്ല. ഒരു പുഴയെയും വരൂ, വരൂ എന്നു മാടിവിളിക്കുന്നില്ല. അത്തരം സമുദ്രത്തില്‍ ജലശാരികളൊക്കെ പ്രവേശിക്കുകയാണ്. പുഴകളാകട്ടെ, അതിവേഗം ഒഴുകുകയാണു സമുദ്രത്തില്‍ ചെന്നുചേരാന്‍. സമര്പ്പിതമാകുന്നതിനായി ഓടുകയാണു പുഴകള്‍. സമുദ്രത്തിന്റെ ഭാഗമാകുംമുമ്പ് പുഴകള്‍ക്കു പേരും സ്വഭാവവുമൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ സമുദ്രത്തിലെത്തുന്നതോടെ അതൊക്കെ ഇല്ലാതാകുന്നു. ഇപ്രകാരം, സകല കാമങ്ങളും വിജ്ഞാനിയിലേക്ക് അങ്ങോട്ടുപോയിച്ചേരുന്നു. വിജ്ഞാനി ധനം വേണമെന്ന് ഇച്ഛിച്ചാല്‍ ധനം വന്നുചേരും; സ്ത്രീയെ ഇച്ഛിച്ചാല്‍ സ്ത്രീ വന്നുചേരും; ലോകത്തെ ഇച്ഛിച്ചാല്‍ അതും വന്നുചേരും. ലോകം കാമ്യവസ്തുക്കളായി കാണുന്നവയൊന്നും പക്ഷേ, വിജ്ഞാനിയെ ആകര്‍ഷിക്കുന്നില്ല. എന്തൊക്കെ ലഭിച്ചാലും വിജ്ഞാനിക്ക് ഒരു മാറ്റവും ഉണ്ടാകുന്നില്ല. സാധകന് ആത്മസാക്ഷാത്കാരം ആഗ്രഹിക്കുന്നു. പക്ഷേ, വിജ്ഞാനിക്ക് ഒന്നും ആഗ്രഹിക്കാനില്ല.
സര്‍വ ദ്വന്ദ്വങ്ങളില്നിന്നുമുള്ള വിമുക്തിയാണു ശാന്തി. സുഖം വേണമെങ്കില്‍ ശാന്തി നേടണം. കാമകാമി അഥവാ, കാമത്തെ കാമിക്കുന്നവന് ഒരിക്കലും ശാന്തിയെ പ്രാപിക്കില്ല. നാം നമ്മില്‍ പരിമിതത്വം കല്പിക്കുന്നിടത്തോളം ശാന്തി ലഭിക്കില്ല.
ശാന്തി ലഭിക്കണമെങ്കില്‍ പൂര്ണാത്മബോധത്തിലേക്ക് ഉയരാന്‍ കഴിയണം. ഇതിനു മാര്‍ഗം ഉപദേശിക്കുന്നുണ്ടെങ്കില്‍ മാത്രമേ സനാതനധര്‍മ ശാസ്ത്രത്തിന് അര്‍ഥവും പ്രസക്തിയും ഉള്ളൂ. വൈകാരിമായി ഉയര്‍ന്നാല്‍ മാത്രമേ എന്റേത് എന്റേതെന്ന ഭാവത്തെയും ദ്വന്ദ്വഭാവങ്ങളെയും കാമങ്ങളെയും അതിക്രമിക്കാന്‍ സാധിക്കൂ എന്നും അവസാനദിവസത്തെ പ്രഭാഷണത്തില്‍ സ്വാമി ചിദാനന്ദ പുരി വിശദീകരിച്ചു.