''സ്ഥിതപ്രജ്ഞന് തന്നില്‍ത്തന്നെ സന്തുഷ്ടനായിത്തീരുന്നു''
January 13 2016
കോഴിക്കോട്: ആരാണോ മനോഗതങ്ങളായ സകല കാമങ്ങളെയും അതിക്രമിക്കുകയും തന്നില്‍ത്തന്നെ സന്തുഷ്ടനായിത്തീരുകയും ചെയ്യുന്നയാളാണു സ്ഥിതപ്രജ്ഞനെന്നും ഈ പദവി സ്ത്രീക്കും പുരുഷനും നപുംസകത്തിനും ഉള്‍പ്പെടെ ആര്‍ക്കും പ്രാപിക്കാവുന്നതാണെന്നുമാണു ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന് വ്യക്തമാക്കുന്നതെന്നു കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി. കോഴിക്കോട് ധര്മപ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസത്തില്‍ ഗീത രണ്ടാമധ്യായത്തിലെ 55, 56, 57 ശ്ലോകങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥിതപ്രജ്ഞലക്ഷണം വിശദീകരിക്കുകയായിരുന്നു സ്വാമി ചിദാനന്ദ പുരി.
ശ്രീ ഭഗവാനുവാച -
പ്രജഹാതി യദാ കാമാന്‍,
സര്വാന് പാര്‍ഥ മനോഗതാന്,
ആത്മന്യേവാത്മനാ തുഷ്ടഃ,
സ്ഥിതപ്രജ്ഞസ്തദോച്യതേ. 55
പദച്ഛേദം :
ശ്രീ ഭഗവാന് ഉവാച-
പ്രജഹാതി യദാ കാമാന്‍
സര്‍വ്വാന്‍ പാര്‍ത്ഥ മനോഗതാന്,
ആത്മനി ഏവ ആത്മനാ തുഷ്ടഃ
സ്ഥിതപ്രജ്ഞഃ തദാ ഉച്യതേ. 55
ശ്രീ ഭഗവാന് പറഞ്ഞു. എപ്പോഴാണോ മനോഗതങ്ങളായ എല്ലാകാമങ്ങളേയും തീര്‍ത്തും ഉപേക്ഷിച്ച് (ഒരാള്‍) തന്നില്‍ തന്നാല്‍ത്തന്നെ തുഷ്ടനായിരിക്കുന്നത്, അപ്പോള്‍ സ്ഥിതപ്രജ്ഞന് എന്നുപറയപ്പെടുന്നു.

ദുഃഖേഷ്വനുദ്വിഗ്നമനാഃ,
സുഖേഷു വിഗതസ്പൃഹഃ,
വീതരാഗഭയക്രോധഃ,
സ്ഥിതധീര്മുനിരുച്യതേ. 56
പദച്ഛേദം :
ദുഃഖേഷു അനുദ്വിഗ്നമനാഃ
സുഖേഷു വിഗതസ്പൃഹഃ,
വീതരാഗഭയക്രോധഃ
സ്ഥിതധീഃ മുനിഃ ഉച്യതേ. 56
സുഖേഷു വിഗതസ്പൃഹഃ,
വീതരാഗഭയക്രോധഃ,
സ്ഥിതധീര്മുനിരുച്യതേ. 56
പദച്ഛേദം :
ദുഃഖേഷു അനുദ്വിഗ്നമനാഃ
സുഖേഷു വിഗതസ്പൃഹഃ,
വീതരാഗഭയക്രോധഃ
സ്ഥിതധീഃ മുനിഃ ഉച്യതേ. 56
ദുഃഖങ്ങളിലൊന്നും ഉദ്വിഗ്നതയില്ലാത്തവനും സുഖങ്ങളില്‍ തൃഷ്ണയില്ലാത്തവനും രാഗം, ഭയം, ക്രോധം എന്നിവ ഒഴിഞ്ഞവനുമായ മുനി സ്ഥിതപ്രജ്ഞനാണെന്നു പറയപ്പെടുന്നു.
യഃ സര്വത്രാനഭിസ്നേഹഃ,
തത്തത് പ്രാപ്യ ശുഭാശുഭം,
നാഭിനന്ദതി ന ദ്വേഷ്ടി,
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ. 57
പദച്ഛേദം :
യഃ സര്‍വ്വത്ര അനഭിസ്നേഹഃ
തത്തത് പ്രാപ്യ ശുഭാശുഭം,
ന അഭിനന്ദതി ന ദ്വേഷ്ടി
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ. 57
യാതൊരാളാണോ എല്ലാറ്റിലും അഭിസ്നേഹരഹിതനായുള്ളത്, ശുഭത്തെ പ്രാപിച്ചാല്‍ അഭിനന്ദിക്കാതെയും അശുഭത്തെ പ്രാപിച്ചാല്‍ ദ്വേഷിക്കാതെയുമുള്ളത് അയാളുടെ പ്രജ്ഞ പ്രതിഷ്ഠിതമാണ്.
മറ്റു വിഷയങ്ങളില്‍ തട്ടി പ്രതിഫലിച്ചല്ലാത്ത വിധത്തില്‍ യഥാര്‍ഥ ആനന്ദത്തെ ആരറിയുന്നുവോ ആ മഹാപുരുഷന്റെ ആനന്ദം വാക്കുകളില്‍ ഒതുക്കാവുന്നതല്ല. അത്തരമൊരു വ്യക്തി തന്നില്‍ത്തന്നെ സന്തുഷ്ടനായിരിക്കും. അയാള്‍ക്കു നേടാനായി മറ്റൊന്നും ബാക്കിയില്ല. അത്തരമൊരു വ്യക്തിയാണു സ്ഥിതപ്രജ്ഞന്.
ദുഃഖ സാഹചര്യങ്ങളില്‍ ഉദ്വേഗമില്ലാതാകുന്നതും സുഖസാഹചര്യങ്ങളോട് തൃഷ്ണയില്ലാതാകുന്നതുമാണു സ്ഥിതപ്രജ്ഞന്റെ ലക്ഷണങ്ങള്‍. തന്നില്‍ തന്നാല്‍ സന്തുഷ്ടനായി കഴിയുന്നയാള്‍ക്കു ഹര്ഷവും വിഷാദവുമില്ല. ഇതു രണ്ടും അന്തഃകരണത്തിന്റെ സമനിലയെ ബാധിക്കും. സുഖം വരുമ്പോഴും ദുഃഖം വരുമ്പോഴും സമനില നഷ്ടപ്പെട്ടാണു മനുഷ്യന് നശിക്കുന്നത്. ഈ ദ്വന്ദ്വഭാവങ്ങള്‍ക്ക് അടിമപ്പെടാത്തയാളാണു സ്ഥിതപ്രജ്ഞന്.
വരുന്നതിനെ സ്വീകരിക്കുകയും പോകുന്നതിനെ ഉപേക്ഷിക്കുകയും ചെയ്യുന്ന സ്വസ്ഥചിത്തന്‍ കൂടിയാണു സ്ഥിതപ്രജ്ഞന്. ആരു സ്തുതിച്ചാലും ആരു നിന്ദിച്ചാലും അത്തരക്കാരെ ബാധിക്കുന്നില്ല.
സ്ഥിതപ്രജ്ഞന്റെ മനസ്സില്‍ രാഗ, ഭയ, ക്രോധങ്ങള്‍ക്ക് ഇടമില്ല. സുഖം തരുന്നതിനോടുള്ള ഒട്ടിച്ചേരലാണു രാഗം. തന്നില്‍നിന്നു ഭിന്നമായി ഒന്നുണ്ടെന്നും അതു സുഖഹേതുവാണെന്നും കരുതുന്ന സാഹചര്യത്തിലാണു രാഗം പിറക്കുന്നത്. ആത്മഭിന്നമായി ഒന്നില്ലെന്നും തന്നില്‍നിന്നു ഭിന്നമായി ഒന്നില്ലെന്നും വ്യക്തമാകുന്നതോടെ സുഖത്തിനായി ഞാന്‍ മറ്റൊന്നിനെയും ആശ്രയിക്കേണ്ടതില്ലെന്നു തിരിച്ചറിയുമ്പോള്‍ രാഗം ഒഴിയുന്നു. തന്നില്‍നിന്നു ഭിന്നമായി ഒന്നുണ്ടെന്നും അത് എന്തെങ്കിലും വിധത്തില്‍ തന്നെ കീഴ്പ്പെടുത്തുമെന്നും ഉള്ള ചിന്തയില്‍നിന്നാണു ഭയം ഉണ്ടാകുന്നത്. തന്നില്‍നിന്നു വ്യത്യസ്തമായി ഒന്നുമില്ലെന്നു തിരിച്ചറിഞ്ഞാല്‍ ഭയമില്ല. വിദ്വാന്റെ ലക്ഷണമായി ശാസ്ത്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നതു ഭയമില്ലായ്മയാണ്. കാമം തടയപ്പെടുമ്പോഴാണു ക്രോധമുണ്ടാവുന്നത്. എല്ലാറ്റിലുമുള്ള കാമം ഒഴിവാക്കുകയാണു ക്രോധം അവസാനിക്കാനുള്ള വഴിയെന്നും ഗീതാശ്ലോകങ്ങളുടെ അടിസ്ഥാനത്തില്‍ സ്വാമി ചിദാനന്ദ പുരി വിശദീകരിച്ചു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗീത രണ്ടാമധ്യായത്തിലെ 58 മുതലുള്ള ശ്ലോകങ്ങളെ അധികരിച്ചായിരിക്കും പ്രഭാഷണം. പ്രഭാഷണത്തോടനുബന്ധിച്ചു സനാതനധര്‍മ സേവാ ട്രസ്റ്റ് പുസ്തകങ്ങളുടെയും സി.ഡികളുടെയും പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
.യഃ സര്‍വ്വത്ര അനഭിസ്നേഹഃ