10 വര്‍ഷത്തിനിടെ ഏഴര ലക്ഷം പേര് ഹിന്ദുമതത്തിലെത്തി: തൊഗാഡിയ
January 9 2016
സൂറത്ത്: വിശ്വഹിന്ദു പിരഷത്തിന്റെ ഘര്‍വാപസി പദ്ധതിക്കു രാജ്യത്താകമാനം നല്ല സ്വീകാര്യത. പത്തു വര്‍ഷത്തിനിടെ ഏഴര ലക്ഷം പേരെ ഹിന്ദുമതത്തില്‍ എത്തിക്കാനായെന്ന് വി.എച്ച്.പി. നേതാവ് പ്രവീണ്‍ തൊഗാഡിയ വ്യക്തമാക്കി. ഘര്‍വാപസി ഊര്‍ജിതമായി തുടരേണ്ടതിന്റെ പ്രസക്തി അദ്ദേഹം ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ഇവിടെ ഒരു ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു തൊഗാഡിയ.
അഞ്ചു ലക്ഷം ക്രിസ്ത്യാനികളെയും രണ്ടര ലക്ഷം മുസ്ലിംകളെയും പരാവര്‍ത്തനം ചെയ്യാന്‍ സാധിച്ചു. പ്രതിവര്‍ഷം 15,000 പേരെയാണു പരാവര്‍ത്തനം ചെയ്യിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നാല്പതിനായിരത്തിലേറെ പേര് ഹിന്ദുധര്‍മത്തിലേക്കു തിരികെയെത്തി. ആര്.എസ്.എസ്. നടത്തിയ പരാവര്‍ത്തനത്തിന്റെ കണക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഹൈന്ദവര്‍ക്കു ഭൂരിപക്ഷമുള്ള രാജ്യമായി ഭാരതം നിലകൊള്ളണമെങ്കില്‍ ഘര്‍വാപസി സജീവമായി തുടരണം. ഹിന്ദുമതത്തിന്റെ സംരക്ഷണത്തിനും ഘര്‍വാപസി അനിവാര്യമാണ്.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ നിയമം നിര്‍മിക്കാന്‍ പാര്‍ലമെന്റ് തയ്യാറാകണം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നതില്‍ സംശയമില്ലെന്നും പ്രവീണ്‍ തൊഗാഡിയ കൂട്ടിച്ചേര്‍ത്തു.
.അഞ്ചു ലക്ഷം ക്രിസ്ത്യാനികളെയും രണ്ടര ലക്ഷം മുസ്ലിംകളെയും പരാവര്‍ത്തനം ചെയ്യാന്‍ സാധിച്ചു. പ്രതിവര്‍ഷം 15,000 പേരെയാണു പരാവര്‍ത്തനം ചെയ്യിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നാല്പതിനായിരത്തിലേറെ പേര് ഹിന്ദുധര്‍മത്തിലേക്കു തിരികെയെത്തി. ആര്.എസ്.എസ്. നടത്തിയ പരാവര്‍ത്തനത്തിന്റെ കണക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.