അയ്യപ്പനെ സര്‍വ്വാഭരണ വിഭൂഷിതനാക്കാന് തങ്കഅങ്കി ഘോഷയാത്ര
December 23 2015
ശബരിമല: ശബരിമല ധര്മ്മശാസ്താവിന് മണ്ഡലപൂജയ്ക്ക് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി തങ്കഅങ്കി ഘോഷയാത്രയ്ക്ക് ആറന്മുള ശ്രീ പാര്‍ത്ഥസാരഥീക്ഷേത്രത്തില്‍ തുടക്കമായി. തിരുസന്നിധാനത്തിന്റെ സ്വര്ണ്ണാഭമായൊരു കൊച്ചു പകര്‍പ്പാണ് രഥത്തില്‍ ഒരുക്കുന്നത്. അതൊന്നു കണ്ടുതൊഴാന്‍, സായൂജ്യമടയാന്‍ 100 കിലോമീറ്റര്‍ നീളുന്ന യാത്രാവഴിയില്‍ ആയിരങ്ങളാണ് കൂപ്പുകൈകളോടെ അണിനിരക്കുക. വിശ്രമസങ്കേതങ്ങളാകുന്ന ക്ഷേത്രങ്ങളിലുമുണ്ടാകും ഭക്തരുടെ തിരക്ക്. തിരുമുഖവും കൈത്തളയും മറ്റനേകം ആഭരണച്ചാര്ത്തുകളുമായി രഥത്തിലേറി കലിയുഗവരദനെത്തുമ്പോള് പതിനെട്ടുപടിയേറി ഭഗവാനെത്തൊഴുന്ന അതേ നിര്‍വൃതിയാണ് ഭക്തര്‍ക്ക്. കുരുത്തോലത്തോരണങ്ങളും നിറദീപങ്ങളുമായി അയ്യപ്പനെ സ്വീകരിക്കുന്ന വഴിയിലെങ്ങും ഭക്തരുടെ സാന്നിധ്യവും അതിശയക്കാഴ്ചയാണ്. സന്നിധാനത്തെത്തി അയ്യപ്പനെ തൊഴാന്‍ അവസരമില്ലാതെ പോകുന്ന സ്ത്രീള്‍ക്ക് ഇതൊരു അപൂര്‍വ്വ ഭാഗ്യവുമാണ്. മണ്ഡലകാലത്തിന്റെ പരിസമാപ്തിയില്‍ സര്‍വാലങ്കാരങ്ങളോടെ അയ്യപ്പനെ ഒരുക്കാന്‍ പാര്‍ത്ഥസാരഥിയുടെ നടയില്‍നിന്നു തുടങ്ങുന്ന യാത്ര നാലു രാപ്പകലുകള്‍ നീളും.
നാലുനാള്‍ നീളുന്ന യാത്ര ഭക്തര്‍ക്കു ദര്‍ശനം നല്‍കാനായി വിവിധ ക്ഷേത്രങ്ങളില്‍ തങ്ങിയ ശേഷം ശനിയാഴ്ച ഉച്ചതിരിഞ്ഞ് സന്നിധാനത്തെത്തും. പതിനെട്ടാം പടിക്കു സമീപമെത്തുമ്പോള്‍ യാത്രയ്ക്കു തിരുവിതാംകൂര്‍ ദേവസ്വം അധികൃതര്‍ ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കും. കമനീയമായി അലങ്കരിച്ച രഥത്തില്‍ അയ്യപ്പനെ എഴുന്നള്ളിച്ചുകൊണ്ടുള്ള രാജകീയയാത്രയ്ക്ക് ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലാണ് ആദ്യ സ്വീകരണം. കോന്നി മുരാരി മംഗലം ക്ഷേത്രം, പെരുനാട് അയ്യപ്പക്ഷേത്രം എന്നിവിടങ്ങളില്‍ തങ്ങിയ ശേഷം ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഘോഷയാത്ര പമ്പയിലെത്തും. പമ്പയില്‍ സ്വീകരണത്തിനുശേഷം പമ്പാ ഗണപതി ക്ഷേത്രത്തില്‍ വിശ്രമിച്ച് ഉച്ചതിരിഞ്ഞ് പുറപ്പെടുന്ന യാത്ര വൈകീട്ട് അഞ്ചിന് ശരം കുത്തിയിലും വൈകാതെ പതിനെട്ടാം പടിയിലുമെത്തും. തുടര്‍ന്നുള്ള സ്വീകരണങ്ങള്‍ക്കു ശേഷം തന്ത്രി മഹേഷ് മോഹനരും മേല്‍ശാന്തി എസ്.ഇ.ശങ്കരന് നമ്പൂതിരിയും ചേര്‍ന്ന് തങ്കഅങ്കി ശ്രീകോവിലിലേക്ക് ആനയിക്കും. വൈകീട്ട് ദീപാരധയ്ക്ക് തങ്കഅങ്കി വിഗ്രഹത്തില്‍ ചാര്‍ത്തും. ഞായറാഴ്ച ഉച്ചയ്ക്കാണ് മണ്ഡല പൂജ. മണ്ഡലപൂജയ്ക്കും തിരുവാഭരണങ്ങള്‍ ചാര്‍ത്തിയ അയ്യപ്പവിഗ്രഹം തൊഴാന്‍ ഭക്തര്‍ക്ക് സൗഭാഗ്യം ലഭിക്കും.
തിരുവിതാംകൂര്‍ മഹാരാജാവ് ശീ ചിത്തിര തിരുനാള്‍ 1973ല്‍ അയ്യപ്പന് സമര്‍പ്പിച്ചതാണ് 451 പവന് വരുന്ന തങ്കഅങ്കി. അതില്‍ പിന്നീട് എല്ലാവര്‍ഷവും ആറന്മുള പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ നിന്ന് തങ്കഅങ്കി ഘോഷയാത്രയായി മണ്ഡലപൂജയ്ക്ക് ഒരു ദിവസം മുമ്പെ ശബരിമല സന്നിധിയിലെത്തുന്നതു പതിവായി.
.നാലുനാള്‍ നീളുന്ന യാത്ര ഭക്തര്‍ക്കു ദര്‍ശനം നല്‍കാനായി വിവിധ ക്ഷേത്രങ്ങളില്‍ തങ്ങിയ ശേഷം ശനിയാഴ്ച ഉച്ചതിരിഞ്ഞ് സന്നിധാനത്തെത്തും. പതിനെട്ടാം പടിക്കു സമീപമെത്തുമ്പോള്‍ യാത്രയ്ക്കു തിരുവിതാംകൂര്‍ ദേവസ്വം അധികൃതര്‍ ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കും. കമനീയമായി അലങ്കരിച്ച രഥത്തില്‍ അയ്യപ്പനെ എഴുന്നള്ളിച്ചുകൊണ്ടുള്ള രാജകീയയാത്രയ്ക്ക് ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലാണ് ആദ്യ സ്വീകരണം. കോന്നി മുരാരി മംഗലം ക്ഷേത്രം, പെരുനാട് അയ്യപ്പക്ഷേത്രം എന്നിവിടങ്ങളില്‍ തങ്ങിയ ശേഷം ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഘോഷയാത്ര പമ്പയിലെത്തും. പമ്പയില്‍ സ്വീകരണത്തിനുശേഷം പമ്പാ ഗണപതി ക്ഷേത്രത്തില്‍ വിശ്രമിച്ച് ഉച്ചതിരിഞ്ഞ് പുറപ്പെടുന്ന യാത്ര വൈകീട്ട് അഞ്ചിന് ശരം കുത്തിയിലും വൈകാതെ പതിനെട്ടാം പടിയിലുമെത്തും. തുടര്‍ന്നുള്ള സ്വീകരണങ്ങള്‍ക്കു ശേഷം തന്ത്രി മഹേഷ് മോഹനരും മേല്‍ശാന്തി എസ്.ഇ.ശങ്കരന് നമ്പൂതിരിയും ചേര്‍ന്ന് തങ്കഅങ്കി ശ്രീകോവിലിലേക്ക് ആനയിക്കും. വൈകീട്ട് ദീപാരധയ്ക്ക് തങ്കഅങ്കി വിഗ്രഹത്തില്‍ ചാര്‍ത്തും. ഞായറാഴ്ച ഉച്ചയ്ക്കാണ് മണ്ഡല പൂജ. മണ്ഡലപൂജയ്ക്കും തിരുവാഭരണങ്ങള്‍ ചാര്‍ത്തിയ അയ്യപ്പവിഗ്രഹം തൊഴാന്‍ ഭക്തര്‍ക്ക് സൗഭാഗ്യം ലഭിക്കും.
തിരുവിതാംകൂര്‍ മഹാരാജാവ് ശീ ചിത്തിര തിരുനാള്‍ 1973ല്‍ അയ്യപ്പന് സമര്‍പ്പിച്ചതാണ് 451 പവന് വരുന്ന തങ്കഅങ്കി. അതില്‍ പിന്നീട് എല്ലാവര്‍ഷവും ആറന്മുള പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ നിന്ന് തങ്കഅങ്കി ഘോഷയാത്രയായി മണ്ഡലപൂജയ്ക്ക് ഒരു ദിവസം മുമ്പെ ശബരിമല സന്നിധിയിലെത്തുന്നതു പതിവായി.