ബ്രിട്ടനില്‍ ഹിന്ദുസമാജത്തിന്റെ നേതൃത്വത്തില്‍ അയ്യപ്പപൂജ
December 22 2015
ലണ്ടന്‍: ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന എസ്സെക്സ് ഹിന്ദുസമാജത്തിന്റെ അയ്യപ്പപൂജ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. പ്രതിഷ്ഠാചടങ്ങുകളോടെ നടന്ന ആഘോഷത്തില്‍ വിവിധ പ്രദേശങ്ങളിലെ ഹൈന്ദവകുടുംബങ്ങള്‍ പങ്കെടുത്തു.
എസ്സെക്സ് കൗണ്ടിയില്‍ താല്‍ക്കാലിക ക്ഷേത്രത്തിലാണു പ്രതിഷ്ഠാചടങ്ങു നടത്തിയത്. ഈസ്റ്റ് ഹോം മുരുകന് ക്ഷേത്രത്തിലെ പൂജാരി ശ്രീപ്രസാദ് ഈശ്വര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്കി. ഗണപതിപൂജ, സ്ത്രീകളുട നേതൃത്വത്തിലുള്ള വിളക്കുപൂജ, ഭജന തുടങ്ങിയ ചടങ്ങുകള്‍ നടന്നു. നെയ്യഭിഷേകവും കളഭാഭിഷേകവും പടിപൂജയും ദീപാരാധാനയും കഴിഞ്ഞശേഷം ഹരിവരാസനത്തോടെയാണ് അയ്യപ്പപൂജ സമാപിച്ചത്.
ഹാര്‍ലോ, ചെംസ്ഫോര്ട്ട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരാണു കൂടുതലായും പങ്കെടുത്തത്. 2016 ഓഗസ്റ്റ് 27നു ശ്രീകൃഷ്ണജയന്തി ആഘോഷം വിപുലമായി നടത്താന്‍ എസ്സെക്സ് ഹിന്ദുസമാജം തീരുമാനിച്ചു.
.എസ്സെക്സ് കൗണ്ടിയില്‍ താല്‍ക്കാലിക ക്ഷേത്രത്തിലാണു പ്രതിഷ്ഠാചടങ്ങു നടത്തിയത്. ഈസ്റ്റ് ഹോം മുരുകന് ക്ഷേത്രത്തിലെ പൂജാരി ശ്രീപ്രസാദ് ഈശ്വര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്കി. ഗണപതിപൂജ, സ്ത്രീകളുട നേതൃത്വത്തിലുള്ള വിളക്കുപൂജ, ഭജന തുടങ്ങിയ ചടങ്ങുകള്‍ നടന്നു. നെയ്യഭിഷേകവും കളഭാഭിഷേകവും പടിപൂജയും ദീപാരാധാനയും കഴിഞ്ഞശേഷം ഹരിവരാസനത്തോടെയാണ് അയ്യപ്പപൂജ സമാപിച്ചത്.
ഹാര്‍ലോ, ചെംസ്ഫോര്ട്ട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരാണു കൂടുതലായും പങ്കെടുത്തത്. 2016 ഓഗസ്റ്റ് 27നു ശ്രീകൃഷ്ണജയന്തി ആഘോഷം വിപുലമായി നടത്താന്‍ എസ്സെക്സ് ഹിന്ദുസമാജം തീരുമാനിച്ചു.