ദരിദ്രര്‍ക്കൊപ്പം നില്ക്കാന് പ്രചോദനമേകിയത് ശ്രീനാരായണഗുരു: പ്രധാനമന്ത്രി
December 15 2015
തിരുവനന്തപുരം: പാവങ്ങള്‍ക്കും പിന്തള്ളപ്പെട്ടവര്ക്കുമായി പ്രവര്‍ത്തിക്കാന്‍ തനിക്കു പ്രചോദനമായതു ശ്രീനാരായണഗുരുവാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ശിവഗിരിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണഗുരുവിന്റെ ആശയങ്ങള്‍ തനിക്കു പ്രചോദനമേകിയിട്ടുണ്ട്. അദ്ദേഹം പ്രവര്‍ത്തിച്ച പുണ്യഭൂമിയിലെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. സമൂഹത്തിലെ തിന്മകളെ ഇല്ലാതാക്കാനാണു ശ്രീനാരായണഗുരു ജീവിതകാലം മുഴുവന്‍ പ്രയത്നിച്ചത്. ശങ്കരാചാര്യരുടെ അദ്വൈതസിദ്ധാന്തം പ്രാവര്‍ത്തികമാക്കുന്നതില്‍ ശ്രീനാരായണഗുരു വിജയിച്ചിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കൊല്ലത്ത് ആര്.ശങ്കര്‍ പ്രതിമയുടെ അനാച്ഛാദനം നിര്വഹിച്ചശേഷമാണു നരേന്ദ്രമോദി ശിവഗിരിയിലെത്തിയത്. മഠാധിപതി പ്രകാശാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്കു സ്വീകരണം നല്കി. ആദ്യം ഗുരുസമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തിയ മോദി ശാരദാമഠത്തിലെ പൂജകളിലും സംബന്ധിച്ചു. ദൈവദശകം രചനാശതാബ്ദി സ്മാരക ഫലകം അദ്േദഹം അനാച്ഛാദനം ചെയ്തു. ശാരദാമഠത്തിനു സമീപം അദ്ദേഹം ഇലഞ്ഞിത്തൈ നടുകയും ചെയ്തു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
.ശ്രീനാരായണഗുരുവിന്റെ ആശയങ്ങള്‍ തനിക്കു പ്രചോദനമേകിയിട്ടുണ്ട്. അദ്ദേഹം പ്രവര്‍ത്തിച്ച പുണ്യഭൂമിയിലെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. സമൂഹത്തിലെ തിന്മകളെ ഇല്ലാതാക്കാനാണു ശ്രീനാരായണഗുരു ജീവിതകാലം മുഴുവന്‍ പ്രയത്നിച്ചത്. ശങ്കരാചാര്യരുടെ അദ്വൈതസിദ്ധാന്തം പ്രാവര്‍ത്തികമാക്കുന്നതില്‍ ശ്രീനാരായണഗുരു വിജയിച്ചിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.