ഹിന്ദുമതത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ഒരാഴ്ചത്തെ ക്യാംപ് കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍
December 12 2015
കോഴിക്കോട്: ഹിന്ദുമത(സനാതനധര്‍മം)ത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ യുവാക്കള്‍ക്ക് ഉള്‍പ്പെടെ അപൂര്‍വ അവസരം. കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ നടക്കുന്ന ഒരാഴ്ചത്തെ ക്യാംപി(ആധ്യാത്മിക അന്തര്യോഗത്തി)ല്‍ സനാതനധര്മത്തെക്കുറിച്ചു പ്രമുഖ ആചാര്യന്മാര് ക്ളാസുകളെടുക്കുന്നു. പുലര്‍ച്ചെ അഞ്ചരയ്ക്കു സ്ത്രോത്രം, ജപം, ധ്യാനം എന്നിവയോടെയാണ് ഓരോ ദിവസവും സെഷനുകള്‍ ആരംഭിക്കുക. ആശ്രമത്തില്‍തന്നെ ഭക്ഷണവും താമസസൗകര്യവുമുണ്ടായിരിക്കും. സനാതനധര്‍മത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ സംശയങ്ങള്‍ക്കു മറുപടി നല്കുന്ന സെഷനുകളും അന്തര്യോഗത്തില് ഉണ്ടായിരിക്കും.
സനാതനധര്‍മപ്രകാരം ജീവിതം എങ്ങനെ ചിട്ടപ്പെടുത്തണം, ഓരോ ആചാരങ്ങളുടെയും പ്രസക്തിയും ഉദ്ദേശ്യവും തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആചാര്യന്മാരില്നിന്നു തന്നെ ചോദിച്ചറിയാന്‍ അവസരം ലഭിക്കുമെന്നതാണ് അന്തര്യോഗത്തെ സവിശേഷമാക്കുന്നത്. ഭഗവദ്ഗീതയെക്കുറിച്ച് എല്ലാ ദിവസവും ക്ലാസുകളുണ്ടായിരിക്കും. ജീവിതസംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതില്‍ ഭഗവദ്ഗീത എങ്ങനെ സഹായകമാകുമെന്നത് ഉള്‍പ്പെടെ വിശദീകരിക്കപ്പെടും. ഭഗവദ് ഗീത 18ാം അധ്യായത്തെക്കുറിച്ചുള്ള ക്ലാസുകളും ഉണ്ടായിരിക്കും.
ഡിസംബര്‍ 23 മുതല്‍ 29 വരെ നടക്കുന്ന അന്തര്യോഗം 23നു വൈകിട്ട് അഞ്ചിന് നിലമ്പൂര്‍ പാലേമാട് ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ആത്മസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. 24 മുതല്‍ എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ പത്തുവരെ സ്വാമി ചിദാനന്ദ പുരിയുടെ പ്രഭാഷണം ഉണ്ടായിരിക്കും. വൈകിട്ട് 4.15 മുതല്‍ 5.15 വരെ ചര്‍ച്ചയും 6.30 മുതല്‍ 7.30 വരെ ഭജനയും 8.15 മുതല്‍ 9.30 വരെ സംശയനിവാരണവും നടക്കും.
24നു രാവിലെ 10.15 മുതല്‍ 11.30 കോട്ടയം വാഴൂര്‍ തീര്‍ഥപാദാശ്രമത്തിലെ പ്രജ്ഞാനാനന്ദതീര്ഥപാദ സ്വാമി ഗീത 18ാം അധ്യായത്തിലെ ഒന്നു മുതല്‍ ആറു വരെ ശ്ലോകങ്ങള്‍ വിശദീകരിച്ചു പ്രഭാഷണം നടത്തും. 2.15 മുതല്‍ 2.45 വരെ കൊളത്തൂര്‍ ഗീതാഗ്രാമസമിതിയുടെ ഗീതാപാരായണം. 2.45 മുതല്‍ 4 മണിവരെ ഗീതയുടെ പ്രായോഗികത എന്ന വിഷയത്തെക്കുറിച്ച് തൃശൂര്‍ മായന്നൂര്‍ പ്രജ്ഞാനത്തിലെ സ്വാമി പ്രശാന്താനന്ദ സരസ്വതിയുടെ പ്രഭാഷണം ഉണ്ടായിരിക്കും.
25നു രാവിലെ 10.15 മുതല്‍ 11.30 വരെ പാലക്കാട് കോങ്ങാട് ചെറായ സ്വാമി ദയാനന്ദ തപോവനത്തിലെ സ്വാമി സദാനന്ദ സരസ്വതി ഗീത 18ാം അധ്യായത്തിലെ ഏഴു മുതല്‍ 12 വരെ ശ്ലോകങ്ങള്‍ വിശദീകരിക്കും. 2.45 മുതല്‍ നാലു വരെ ഗീത പഠിക്കുന്നതെന്തിന് എന്ന വിഷയത്തെക്കുറിച്ച് കോഴിക്കോട് മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി വിവേകാമൃത ചൈതന്യ പ്രഭാഷണം നിര്‍വഹിക്കും. വൈകിട്ട് ആറു മുതല്‍ 7.30 വരെ കോഴിക്കോട് കൃഷ്ണവേണി ഭജനസമിതിയുടെ ഭജന നടക്കും.
26നു രാവിലെ 10.15 മുതല്‍ 11.30 വരെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ജനകജനനീകൃപാഗുരുകുലത്തിലെ സ്വാമി തത്ത്വരൂപാനന്ദ ഗീത 18ാം അധ്യായത്തിലെ 13 മുതല്‍ 17 വരെയുള്ള ശ്ലോകങ്ങള്‍ വിശദീകരിച്ചു പ്രഭാഷണം നടത്തും. വൈകിട്ട് മൂന്നു മുതല്‍ 4.15 വരെ ഗീത കര്‍മശാസ്ത്രമോ ജ്ഞാനശാസ്ത്രമോ എന്ന വിഷയത്തില്‍ സ്വാമി തത്ത്വരൂപാനന്ദയുടെ പ്രഭാഷണം ഉണ്ടായിരിക്കും.
27നു രാവിലെ 10.15 മുതല്‍ 11.30 വരെ കൊടുങ്ങല്ലൂര്‍ അമരിപ്പാടം ഗുരു നാരായണാശ്രമത്തിലെ സ്വാമി ബ്രഹ്മസ്വരൂപാനന്ദ ഗീത 18ാം അധ്യായത്തിലെ 18 മുതല്‍ 22 വരെ ശ്ലോകങ്ങള്‍ വിശദീകരിക്കും. 2.15 മുതല്‍ 2.45 വരെ കൊളത്തൂര്‍ ഗീതാഗ്രാമസമിതിയുടെ ഗീതാപാരായണം നടക്കും. വൈകിട്ട് മൂന്നു മുതല്‍ 4.15 വരെ ആധുനികലോകത്തില്‍ ഗീതയ്ക്കുള്ള പ്രസക്തി എ്ന്ന വിഷയത്തെക്കുറിച്ചു കൊല്‍ക്കത്ത ബേലൂര്‍ ശ്രീരാമകൃഷ്ണമഠത്തിലെ സ്വാമി സ്വപ്രഭാനന്ദ പ്രഭാഷണം നടത്തും. വൈകിട്ട് 6.30 മുതല്‍ ഒന്‍പതു വരെ ഗീതായുവജനസംഗമത്തില് സ്വാമി സ്വപ്രഭാനന്ദയുടെ പ്രഭാഷണവും യുവജനങ്ങളുമായുള്ള ആശയസംവാദവും ഉണ്ടായിരിക്കും. തുടര്‍ന്ന് ഗീത യുവജനങ്ങള്‍ക്കു പ്രസക്തമോ എന്ന വിഷയത്തില്‍ സ്വാമി ചിദാനന്ദ പുരി പ്രസംഗിക്കും.
28നു രാവിലെ 10.15 മുതല്‍ 11.30 വരെ പാലക്കാട് ചിന്മയ തപോവനത്തിലെ സ്വാമി അശേഷാനന്ദ സരസ്വതി ഗീത 18ാം അധ്യായത്തിലെ 23 മുതല്‍ 28 വരെ ശ്ലോകങ്ങള്‍ വിശദീകരിക്കും. 2.15 മുതല്‍ 2.45 വരെ കൊളത്തൂര്‍ ഗീതാഗ്രാമസമിതി ഗീതാപാരായണം നിര്‍വഹിക്കും. വൈകിട്ട് മൂന്നു മുതല്‍ 4.15 വരെ കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമിനി ശിവാനന്ദ പുരിയുടെ പ്രഭാഷണം ഉണ്ടായിരിക്കും.
29നു രാവിലെ 10.15 മുതല്‍ 11.30 വരെ സ്വാമിനി ശിവാനന്ദ പുരി ഗീത 18ാം അധ്യായത്തിലെ 29 മുതല്‍ 35 വരെ ശ്ലോകങ്ങള്‍ വിശദീകരിക്കും. 2.15 മുതല്‍ 2.45 വരെ കൊളത്തൂര്‍ ഗീതാഗ്രാമസമിതിയുടെ ഗീതാപാരായണം ഉണ്ടായിരിക്കും. 8.15 മുതല്‍ 9.30 വരെ പ്രതിനിധികളുടെ പ്രസംഗങ്ങള്‍ കഴിഞ്ഞ് ശാന്തിപാഠത്തോടെ ആധ്യാത്മിക അന്തര്യോഗത്തിനു തിരശ്ശീല വീഴും.
.സനാതനധര്‍മപ്രകാരം ജീവിതം എങ്ങനെ ചിട്ടപ്പെടുത്തണം, ഓരോ ആചാരങ്ങളുടെയും പ്രസക്തിയും ഉദ്ദേശ്യവും തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആചാര്യന്മാരില്നിന്നു തന്നെ ചോദിച്ചറിയാന്‍ അവസരം ലഭിക്കുമെന്നതാണ് അന്തര്യോഗത്തെ സവിശേഷമാക്കുന്നത്. ഭഗവദ്ഗീതയെക്കുറിച്ച് എല്ലാ ദിവസവും ക്ലാസുകളുണ്ടായിരിക്കും. ജീവിതസംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതില്‍ ഭഗവദ്ഗീത എങ്ങനെ സഹായകമാകുമെന്നത് ഉള്‍പ്പെടെ വിശദീകരിക്കപ്പെടും. ഭഗവദ് ഗീത 18ാം അധ്യായത്തെക്കുറിച്ചുള്ള ക്ലാസുകളും ഉണ്ടായിരിക്കും.