കമ്യൂണിസ്റ്റുകാര്കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തെ തളര്‍ത്തി: എം.രാധാകൃഷ്ണന്
December 6 2015
കോഴിക്കോട്: കേരളത്തിന്റെ സാമൂഹ്യനവോത്ഥാന പ്രക്രിയയില്‍ ഒരു പങ്കും വഹിക്കാത്തവരാണ് കമ്യൂണിസ്റ്റുകളെന്ന് ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹ് എം.രാധാകൃഷ്ണന്. സനാതനധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ പൊതുസമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കേരള നവോത്ഥാനത്തിന്റെ പൈതൃകം അവകാശപ്പെടുകയാണ്. എ.കെ.ജിയും ടി.എസ് തിരുമുമ്പും വിഷ്ണുഭാരതീയനും കേരളത്തിന്റെ നവോത്ഥാനശ്രമങ്ങളില്‍ പങ്കാളികളായിരുന്നു എന്നതു ശരിയാണ്. എ.കെ.ജി. കമ്യൂണിസ്റ്റാകുന്നതിന് മുമ്പാണു നവോത്ഥാനത്തിനായി രംഗത്തു വന്നത്. വിഷ്ണുഭാരതീയനും ടി.എസി.തിരുമുമ്പും കമ്യൂണിസം ഉപേക്ഷിച്ച് ആദ്ധ്യാത്മികതയില്‍ എത്തുകയുമായിരുന്നു. കേരളത്തെക്കുറിച്ച് ഏറെ എഴുതിയ ഇ.എം.എസ്. അയ്യങ്കാളിയെ തമസ്കരിച്ചു. അയ്യങ്കാളിയുടെ ജാതിവിരുദ്ധ മുന്നേറ്റത്തെ കഠിനമായി എതിര്‍ത്ത സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെയാണ് ഇ.എം.എസ്. പിന്തുണച്ചത്.
കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനപ്രക്രിയയുടെ പിന്നില്‍ സന്യാസിപരമ്പരയായിരുന്നു. കാവി കണ്ടാല്‍ വിറളിപിടിക്കുന്ന കമ്യൂണിസ്റ്റുകള്‍ സന്യാസിശ്രേഷ്ഠന്മാരെ അവഹേളിച്ചു. ജാതിവിഭജനത്തിനും അനാചാരത്തിനുമെതിരെ കേരളമനസ്സിനെ പാകപ്പെടുത്തിയത് സന്യാസിമാരാണ്. ഋഷിപാരമ്പര്യത്തിന്റെയും ആദ്ധ്യാത്മിക ംസ്കൃതിയുടെയും അടിയുറച്ച വേരുകളില്‍നിന്നാണ് കേരള നവോത്ഥാനം ഉടല്‍പൂണ്ടത്. ഇതിനെ തമസ്കരിക്കാനാണ് കമ്യൂണിസ്റ്റുകള്‍ പരിശ്രമിച്ചതെന്നും എം.രാധാകൃഷ്ണന് പറഞ്ഞു.
ഹിന്ദുസമൂഹം സംഘടിക്കുന്നതിനെ അസഹിഷ്ണുതയോടെ കാണുകയാണ് കേരളത്തിലെ രാഷട്രീയ പാര്‍ട്ടികളെന്ന് വെള്ളിമാട്കുന്ന് മാതാ അമൃതാനന്ദമയി മഠം അധിപന് ബ്രഹ്മചാരി വിവേകാമൃത ചൈതന്യ അദ്ധ്യക്ഷ പ്രസംഗത്തില്‍ കുറ്റപ്പെടുത്തി. സമൂഹത്തില്‍ വേര്തിരിവുകളുണ്ടാക്കുകയും ചിലര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുകയും ചെയ്യുന്ന രാഷട്രീയക്കാരാണ് ഈ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്. ഭാരതത്തിന്റെ ശരിയായ മതനിരപേക്ഷ സങ്കല്‍പ്പത്തെ ഇവര്‍ അട്ടിമറിക്കുകയാണ്. സ്വാമി ലക്ഷ്മണാനന്ദയെ വെടിവെച്ചുകൊന്നപ്പോള്‍ പുരസ്കാരങ്ങള്‍ തിരിച്ചുകൊടുക്കാനോ അസഹിഷ്ണുതയെന്ന് വിലപിക്കാനോ ആരുമുണ്ടായിരുന്നില്ല. ശങ്കാചാര്യന്മാരെ അവഹേളിക്കുകയും ആര്‍എസ്എസിനെയും ഐസിനെയും താരതമ്യം ചെയ്യുകയും ചെയ്യുന്ന ദുരുപദിഷ്ട പ്രചാരമാണു നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒ.പി. ഉണ്ണി (ഗണേശ സാധന കേന്ദ്രം) സ്വാഗതവും അഡ്വ. പി.കെ. കൃഷ്ണവര്‍മ്മ (ക്ഷത്രിയ ക്ഷേമസഭ) നന്ദിയും പറഞ്ഞു.
.കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനപ്രക്രിയയുടെ പിന്നില്‍ സന്യാസിപരമ്പരയായിരുന്നു. കാവി കണ്ടാല്‍ വിറളിപിടിക്കുന്ന കമ്യൂണിസ്റ്റുകള്‍ സന്യാസിശ്രേഷ്ഠന്മാരെ അവഹേളിച്ചു. ജാതിവിഭജനത്തിനും അനാചാരത്തിനുമെതിരെ കേരളമനസ്സിനെ പാകപ്പെടുത്തിയത് സന്യാസിമാരാണ്. ഋഷിപാരമ്പര്യത്തിന്റെയും ആദ്ധ്യാത്മിക ംസ്കൃതിയുടെയും അടിയുറച്ച വേരുകളില്‍നിന്നാണ് കേരള നവോത്ഥാനം ഉടല്‍പൂണ്ടത്. ഇതിനെ തമസ്കരിക്കാനാണ് കമ്യൂണിസ്റ്റുകള്‍ പരിശ്രമിച്ചതെന്നും എം.രാധാകൃഷ്ണന് പറഞ്ഞു.