ഭാരതീയമൂല്യങ്ങള്‍ ലോകത്തെ അറിയിക്കാന്‍ അനുയോജ്യം യുവത്വത്തെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം: സ്വാമി അനുകൂലാനന്ദ സരസ്വതി
December 4 2015
കോഴിക്കോട്: ഭാരതീയമൂല്യങ്ങളെക്കുറിച്ച ലോകത്തെ ബോധവല്‍ക്കരിക്കുന്നതിന് ഏറ്റവും യോജിച്ച മാര്‍ഗം യുവത്വത്തെ ശരിയായ ദിശയിലേക്കു തിരിച്ചുവിടുകയാണെന്നും യുവത്വത്തെ ശരിയായ ദിശയിലെത്തിക്കാന്‍ സാധിച്ചാല്‍ ഭാരതം മഹത്തായ രാഷ്ട്രമായിത്തീരുമെന്നും ഓള് ഇന്ത്യ ചിന്മയ യുവകേന്ദ്ര സൗത്ത് സോണ്‍ ഡയറക്ടര്‍ സ്വാമി അനുകൂലാനന്ദ സരസ്വതി. ഓരോരുത്തരും ജീവിതത്തില്‍ ഏതു പാത സ്വീകരിക്കണമെന്നു യുവത്വത്തിലാണു തീരുമാനിക്കപ്പെടുകയെന്നും സനാതനധര്‍മ പരിഷത്തിന്റെ വാര്‍ഷിക പരിപാടികളോടനുബന്ധിച്ചു നടന്ന 'പാരമ്പര്യസംസ്കൃതിയില് ശാക്തീകരിക്കപ്പെട്ട യുവത്വം' എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. സനാതനധര്‍മപരിഷത്ത് വൈസ് ചെയര്മാന് വി.യു.ഏറാടി അധ്യക്ഷത വഹിച്ചു.
യുവാക്കളെ സംരക്ഷിക്കുകയോ യുവത്വത്തിന്റെ ഊര്‍ജം ഉപയോഗപ്പെടുത്തുകയോ ചെയ്യാത്ത സ്ഥിതിയാണിപ്പോഴുള്ളതെന്നു സ്വാമി അനുകൂലാനന്ദ സരസ്വതി പറഞ്ഞു. ഇതിനു മാറ്റം വരുത്താന്‍ കരുത്തുറ്റ ശ്രമമുണ്ടാകണം.
വിവേകത്തോടുള്ള അനുസരണ, സഹായിക്കാനും സേവിക്കാനുമുള്ള സന്നദ്ധത, ഋജുത്വം അഥവാ നേര്‍വഴിക്കുള്ള ജീവിതം എന്നീ ഗുണങ്ങള്‍ യുവാക്കള്ക്കുണ്ടായിരിക്കണം. ത്യജിക്കാനുള്ള മാനസികാവസ്ഥയും അനിവാര്യമാണ്. യുവത്വപൂര്‍ണമായ 14 വര്‍ഷം സസന്തോഷം കാട്ടില്‍ കഴിയാനും തുടര്‍ന്നു ജേതാവായി തിരിച്ചുവരാനും തയ്യാറായ ശ്രീരാമന്റെ കഥ അദ്ദേഹം ഉദാഹരണമായി വിശദീകരിച്ചു.
ഇന്നത്തെ യുവാക്കള്‍ക്കു യുവത്വം നഷ്ടപ്പെടുകയാണെന്നു ചൂണ്ടിക്കാട്ടിയ ഡോ.അമൃത് ജി. കുമാര്‍ വര്‍ത്തമാനകാല സമ്പദ്വ്യവസ്ഥ യുവത്വത്തെ ഇല്ലാതാക്കിയെന്ന് ആരോപിച്ചു. പ്രാചീനകാലം മുതല്‍ ഒരു സമ്പദ്വ്യവസ്ഥയുടെയും അടിസ്ഥാനം വിപണിയല്ലെന്നു കാണാം. എന്നാല്‍ ഇന്നത്തെ സമ്പദ്വ്യവസ്ഥയുടെ കേന്ദ്രബിന്ദു വിപണിയാണെന്നതില് തര്‍ക്കമില്ല. സ്നേഹം പോലും വിപണി അധിഷ്ഠിതമാക്കി തീര്‍ത്തുകഴിഞ്ഞു. കൊച്ചുകുട്ടികളില്‍ പോലും വിപണിയോടുള്ള സ്നേഹം കലശലായി.
വ്യാവസായികസമൂഹം ചില നിയമങ്ങള്‍ നമ്മുടെ ജീവിതത്തിലേക്കു കടത്തിവിടുമെന്നും ഫാക്ടറികളിലൂടെയും സ്കൂളുകളിലൂടെയുമൊക്കെ അത്തരം കടന്നുകയറ്റം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫാക്ടറില്‍ തൊഴിലിടങ്ങളില്‍ സമയക്രമമെന്ന രീതി കൊണ്ടുവന്നെങ്കില്‍ പഠനത്തിനു സമയം നിര്ണയിക്കുകവഴി കുട്ടികളുടെ സമയത്തിനു നിയന്ത്രണമേര്‍പ്പെടുത്തുകയാണ് സ്കൂളുകള്‍വഴി സംഭവിച്ചത്. സ്കൂളുകളും ഓഫീസുകളും ആശുപത്രികളുമൊക്കെ കൂട്ടായ്മ തകര്‍ത്തു മനുഷ്യരെ ഓരോ മേഖലകളിലേക്കു തിരിച്ചുവിടുകയായിരുന്നു. ഇത്തരമൊരു അവസ്ഥ വ്യവസായലോകത്തിന്റെ നിലനില്പിന് അനിവാര്യമായിരുന്നു.
ആധുനിക കാലത്തു മനുഷ്യന് വേദന പോലും സൃഷ്ടിക്കാന്‍ സാധിക്കാത്ത നിസ്സഹായാവസ്ഥയിലാണ്. വ്യവസായലോകമാണു വേദന സൃഷ്ടിക്കുന്നത്. വേദന, സ്വാദ്, സന്തോഷം എല്ലാം തങ്ങള്‍ നിര്‍മിച്ചു തരാം, നിങ്ങള്‍ അനുഭവിച്ചാല്‍ മതിയെന്നാണു വ്യവസായലോകം പറയുന്നതെന്നും ഡോ.അമൃത് വ്യക്തമാക്കി.
യുവാക്കളുടെ ചിന്തകളെ തെറ്റായ രീതിയില്‍ ശാക്തീകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഇന്നത്തെ ദുരവസ്ഥയെന്നു ഡോ.ലക്ഷ്മി ശങ്കര്‍ കുറ്റപ്പെടുത്തി. യുവാക്കളെ ശരിയായ മാര്‍ഗത്തിലേക്കു തിരിച്ചുവിടാനുള്ള സംവിധാനം ആവശ്യമാണ്. ജീവിതത്തിന് ഊര്‍ജം പകരുന്ന ശക്തിസ്രോതസ്സുകളെ തിരിച്ചറിയാന്‍ സാധിക്കുന്ന യുവതലമുറയാണ് ആവശ്യമെന്നും അവര്‍ പറഞ്ഞു. പ്രൊഫ. പി.സി.കൃഷ്ണവര്‍മരാജ സ്വാഗതവും എം.ശ്രീഹരി നന്ദിയും പറഞ്ഞു.
.യുവാക്കളെ സംരക്ഷിക്കുകയോ യുവത്വത്തിന്റെ ഊര്‍ജം ഉപയോഗപ്പെടുത്തുകയോ ചെയ്യാത്ത സ്ഥിതിയാണിപ്പോഴുള്ളതെന്നു സ്വാമി അനുകൂലാനന്ദ സരസ്വതി പറഞ്ഞു. ഇതിനു മാറ്റം വരുത്താന്‍ കരുത്തുറ്റ ശ്രമമുണ്ടാകണം.