Sanathanam

ധര്‍മജ്യോതി പുരസ്‌കാരം കെ.പി.ശശികല ടീച്ചര്‍ക്ക് നാളെ സമ്മാനിക്കും

കോഴിക്കോട: സനാതനധര്‍മ പരിഷത്തിന്റെ ഈ വര്‍ഷത്തെ ധര്‍മജ്യോതി പുരസ്‌കാരം ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ക്ക്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.
സനാതനധര്‍മ പ്രചരണത്തില്‍ വഹിച്ച ശ്രദ്ധേയമായ സേവനം പരിഗണിച്ചാണ് ശശികല ടീച്ചര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതെന്ന് സനാതനധര്‍മ പരിഷത്ത് ചെയര്‍മാന്‍ സ്വാമി ചിദാനന്ദ പുരി, ജനറല്‍ കണ്‍വീനര്‍ പട്ടയില്‍ പ്രഭാകരന്‍ എ്ന്നിവര്‍ അറിയിച്ചു.  
മഹാകവി അക്കിത്തം, പി.പരമേശ്വരന്‍, മിഷേല്‍ ഡാനിനോ, ഡോ.എം.ലക്ഷ്മീകുമാരി, കാരുമാത്ര വിജയന്‍ തന്ത്രി തുടങ്ങിയവരായിരുന്നു ധര്‍മജ്യോതി പുരസ്‌കാരത്തിനു മുന്‍വര്‍ഷങ്ങളില്‍ അര്‍ഹരായത്.
ഡിസംബര്‍ ഒന്നിനു വൈകിട്ട് ആറിനു കോഴിക്കോട് ശ്രീനാരായണ സെന്റിനറി മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന സനാതനധര്‍മ പരിഷത്ത് ആധ്യാത്മിക- സാംസ്‌കാരിക- സാമുദായിക- കൂട്ടായ്മയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സ്വാമി ചിദാനന്ദ പുരി പുരസ്‌കാരം ശശികല ടീച്ചര്‍ക്കു സമ്മാനിക്കും. ശശികല ടീച്ചര്‍ മറുപടി പ്രസംഗം നടത്തും.
.

Back to Top