ഇന്തോനീഷ്യയില്‍ ഒരുങ്ങുന്നു വിഷ്ണുപ്രതിമ; ലോകത്തിലെ ഏറ്റവും വലിയ പ്രതിമ
October 31 2015
ന്യൂഡെല്‍ഹി: ഭഗവാന് മഹാവിഷ്ണുവിന്റെ കൂറ്റന്‍ പ്രതിമ ഇന്തോനേഷ്യയിലെ ബാലിയില്‍ സ്ഥാപിക്കുന്നു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായിരിക്കും ഇത്. വലിപ്പത്തില്‍ ഒന്നാം സ്ഥാനം നേടാന്‍ പോകുന്ന വിഷ്ണുപ്രതിമയ്ക്ക് 120 മീറ്റര്‍ ഉയരവും 64 മീറ്റര്‍ വിസ്തൃതിയുമുണ്ടാവും. നിലവിലുള്ള ഏറ്റവും ഭീമാകാര പ്രതിമകളായ ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയെക്കാളും ബ്രസീലിലെ ക്രൈസ്റ്റ് ദ് റിഡീമര്‍ പ്രതിമയെക്കാളും ഉയരമുള്ളതായിരിക്കും ബാലിയില്‍ 2017ല്‍ നിര്‍മാണം പൂര്‍ത്തിയാകാനിരിക്കുന്ന വിഷ്ണുപ്രതിമ. 20 കിലോമീറ്റര്‍ അകലെ നിന്നു പോലും പ്രതിമ കാണാന്‍ സാധിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഉംഗാസനിലെ ഗരുഡ വിഷ്ണു കെങ്കണ പാര്‍ക്കിലാണ് പ്രതിമ സ്ഥാപിക്കപ്പെടുന്നത്. പ്രശസ്ത ഇന്തോനേഷ്യന്‍ ശില്പി ന്യോമാന്‍ നുവാര്ത്തയ്ക്കാണു പ്രതിമ നിര്‍മാണച്ചുമതല. ബാംദുങ്ങിലുള്ള നുവാര്ത്തയുടെ പണിശാലയില്‍ കൂട്ടിച്ചേര്‍ക്കാവുന്ന പല ഭാഗങ്ങളായി പ്രതിമയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 754 മൊഡ്യൂളുകളും 24 ഭാഗങ്ങളുമായി തയ്യാറാക്കുന്ന ഭാഗങ്ങള്‍ ബാലിയിലെത്തിച്ചാണു പൂര്‍ണകായ പ്രതിമ തയ്യാറാക്കുക. 4000 ടണ്‍ ഭാരമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ചെമ്പായിരിക്കും നിര്‍മാണത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. ചില ഭാഗങ്ങള്‍ സ്വര്‍ണം പൂശും.
വിശാലമായ സ്റ്റാന്‍ഡ് തയ്യാറാക്കി അതിലാണു പ്രതിമ സ്ഥാപിക്കുക. 60 ഹെക്ടര്‍ വിസ്തീര്‍ണമുള്ള പാര്ക്കിന് ഇതോടെ പുതിയ മുഖം ലഭിക്കും. പ്രതിമ നിര്‍മിക്കാന്‍ രണ്ടു ദശാബ്ദത്തെ പ്രവര്‍ത്തനം വേണ്ടിവരുമെന്നാണു കണക്കാക്കിയിട്ടുള്ളത്. ഇത്രയും കാലം പ്രവര്‍ത്തനം പുരോഗമിച്ചതെങ്ങനെയെന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയം ഒരുക്കാനും പദ്ധതിയുണ്ട്.
വളരെ ദൂരെ നിന്നു പോലും കാണാവുന്നത്ര വലിപ്പത്തില്‍ തയ്യാറാക്കുന്ന വിഷ്ണുപ്രതിമ ഹിന്ദുത്വത്തെക്കുറിച്ചുള്ള സന്ദേശവും അറിവും വ്യാപിക്കാന്‍ സഹായകമാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഹിന്ദുയിസത്തെക്കുറിച്ചു കൂടുതല്‍ അറിവു പകരാന്‍ തയ്യാറാകണമെന്ന് പാര്‍ക്ക് അധികൃതരോടു പലരും അഭ്യര്‍ഥിക്കുന്നുണ്ട്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിംകള് അധിവസിക്കുന്ന രാജ്യമായ ഇന്തോനീഷ്യയിലാണ് ഏറ്റവും വലിയ വിഷ്ണുപ്രതിമ ഉയരുന്നതെന്നതും ശ്രദ്ധേയമാണ്. ഈ രാജ്യത്തിലെ മൊത്തം ജനസംഖ്യയുടെ 88[%] മുസ്ലിംകളാണ്. കേവല്‍ മൂന്നു ശതമാനമേ വരൂ ഹിന്ദു ജനസംഖ്യ.
.ഉംഗാസനിലെ ഗരുഡ വിഷ്ണു കെങ്കണ പാര്‍ക്കിലാണ് പ്രതിമ സ്ഥാപിക്കപ്പെടുന്നത്. പ്രശസ്ത ഇന്തോനേഷ്യന്‍ ശില്പി ന്യോമാന്‍ നുവാര്ത്തയ്ക്കാണു പ്രതിമ നിര്‍മാണച്ചുമതല. ബാംദുങ്ങിലുള്ള നുവാര്ത്തയുടെ പണിശാലയില്‍ കൂട്ടിച്ചേര്‍ക്കാവുന്ന പല ഭാഗങ്ങളായി പ്രതിമയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 754 മൊഡ്യൂളുകളും 24 ഭാഗങ്ങളുമായി തയ്യാറാക്കുന്ന ഭാഗങ്ങള്‍ ബാലിയിലെത്തിച്ചാണു പൂര്‍ണകായ പ്രതിമ തയ്യാറാക്കുക. 4000 ടണ്‍ ഭാരമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ചെമ്പായിരിക്കും നിര്‍മാണത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. ചില ഭാഗങ്ങള്‍ സ്വര്‍ണം പൂശും.