രാമായണപശ്ചാത്തലം നിലനില്ക്കുന്നു; ചെടികളും ജീവികളും തുടര്ച്ചയെന്നു പഠന റിപ്പോര്‍ട്ട്
October 27 2015
ചെന്നൈ: രാമായണം വെറുമൊരു പുരാവൃത്തമല്ലെന്നും രാമന് സാങ്കല്പിക കഥാപാത്രമല്ലെന്നും സൂചന നല്‍കുംവിധം ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തല്‍. ചെന്നൈയിലെ രണ്ടു ജീവശാസ്ത്രവിദഗ്ധരാണ് ഗവേഷണത്തെളിവുകള് നിരത്തി രാമായണം കേവലം സങ്കല്പസൃഷ്ടിയല്ലെന്നു ചൂണ്ടിക്കാട്ടുന്നത്. രാമായണത്തിന്റെ കഥാവഴികളില് കണ്ടുമുട്ടുന്ന പുല്ലും പൂവും പക്ഷിയും മൃഗവുമെല്ലാം ഇന്നും കണ്ണിയറ്റുപോകാതെ തുടരുന്നുവെന്നാണ് ചെന്നൈയിലെ സി.പി.ആര്. എന്വയണ്മെന്റല് ഏജ്യുക്കേഷന്‍ സെന്ററിലെ എം.അമൃതലിംഗവും പി.സുധാകറും മൂന്നു വര്‍ഷത്തെ ഗവേഷണത്തിലൂടെ തെളിയിക്കുന്നത്. വടക്ക് അയോധ്യ മുതല്‍ തെക്ക് ശ്രീലങ്കയോളം നീളുന്ന പ്രദേശങ്ങളെ പ്രതിപാദിച്ചുള്ള ഇതിഹാസരചനയില്‍ വാത്മീകി ഓരോ ഭൂപ്രദേശത്തെയും ജന്തു-സസ്യജാലങ്ങളെപ്പറ്റി സൂക്ഷ്മമായി വിവരിക്കുന്നുണ്ട്. അവയുടെ ചുവടുപിടിച്ചായിരുന്നു സുധാകറിന്റെയും അമൃതലിംഗത്തിന്റെയും അന്വേഷണം. രാമന് നടന്ന വഴികളിലൂടെ ഇരുവരും നടത്തിയ യാത്രയും പഠനവും സാക്ഷ്യപ്പെടുത്തുന്നത് രാമായണം കെട്ടുകഥയല്ലെന്നാണ്. കണ്ടെത്തലുകളെല്ലാം 'പ്ലാന്റ് ആന്റ് ആനിമല്‍ ഡൈവേഴ്സിറ്റി ഇന്‍ വാത്മീകീസ് രാമായണ' എന്ന പേരില്‍ പുസ്തകരൂപത്തില്‍ തയ്യാറാക്കിയിട്ടുണ്ട്.
രാമായണത്തില്‍ 182 തരം സസ്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അവയിലെ പൂക്കളും പഴങ്ങളുമെല്ലാം ഇന്നും അതാതിടങ്ങളില്‍ അതേ ജൈവവൈവിധ്യത്തോടെ തുടരുന്നു. 'രാമലക്ഷ്മണന്മാരും സീതയും വനവാസകാലത്ത് അയോധ്യയില്‍നിന്നു ദക്ഷിണഭാഗത്തേക്ക് സഞ്ചരിച്ചതായി പറയുന്ന വഴികളെല്ലാം ഞങ്ങള്‍ തിരഞ്ഞുപിടിച്ചു. വാത്മീകി വിവരിക്കുന്ന സസ്യജന്തുവൈവിധ്യം അവിടെ ഇപ്പോഴുമുണ്ട്'- ഓരോ ചെടികളെയും തൊട്ടറിഞ്ഞ നിറവോടെ അമൃതലിംഗം പറയുന്നു. രാമായണത്തിലെ സസ്യങ്ങളെ അവയുടെ സംസ്കൃത, ലാറ്റിന്‍ നാമങ്ങളോടെ വേര്‍തിരിച്ചിരിക്കുകയാണ് ടാക്സോണമിസ്റ്റ് കൂടിയായ സുധാകര്‍.
ഇരുവരും അയോധ്യ പിന്നിട്ട് ആദ്യമെത്തുന്നത് ഉഷ്ണമേഖലാ വനപ്രദേശമായ ചിത്രകൂടത്തിലാണ്. ഈ പ്രദേശങ്ങളെല്ലാം തന്നെ വാത്മീകിക്ക് ചിരപരിചിതമായിരുന്നുവെന്നു സസ്യലതാദികളെക്കുറിച്ചുള്ള വിശദീകരണത്തില്‍നിന്നു വ്യക്തമാണ്. ഇതിഹാസത്തില്‍ പരാമര്‍ശിച്ച സ്ഥലങ്ങളും മൃഗങ്ങളും സസ്യങ്ങളുമെല്ലാം ഇന്നും ഇവിടെ നിലനില്‍ക്കുന്നുവെന്നാണ് ഗവേഷണത്തിന് മേല്‍നോട്ടം നല്കിയ സി.പി.ആര്.ഇ.ഇ.സി. ഡയറക്ടര്‍ ഡോ.നന്ദിത കൃഷ്ണയും പറയുന്നത്. ''ഭൂമിശാസ്ത്രപരമായി രാമായണത്തിലെ നിരീക്ഷണങ്ങള്‍ വളരെ കൃത്യമാണ്. അതിലെ ഓരോ ഭൂപ്രദേശവും വേര്‍തിരിച്ച് അറിയാനാകും. മാത്രമല്ല ഇന്നും ഓരോ പ്രദേശത്തിന്റെയും അത്തരം സവിശേഷതകള്‍ തുടര്‍ന്നുപോരുന്നു. ഏതെങ്കിലുമൊരു പ്രാദേശിക സംസ്കാരത്തെ കേവലം ഭാവനയില്‍ സൃഷ്ടിച്ച് മഹത്തായ ഒരു കൃതി രൂപപ്പെടുത്തുകയെന്നത് എഴുത്തുകാരന് അസാധ്യമാണ്.'' വാത്മീകിരാമായണം യഥാര്‍ഥ ജീവിതകഥ തന്നെയെന്ന നിലപാടിനെ സാധൂകരിക്കുന്നതാണ് നന്ദിതയുടെ ഈ വിശദീകരണം.
സിംഹവും പുലിയും വാഴുന്ന ദണ്ഡകാരണ്യമാണ് രാമായണത്തിലുള്ളത്. വന്യമൃഗങ്ങള്‍ നിറഞ്ഞ ദണ്ഡകാരണ്യത്തില്‍ രാമനും സീതയും ലക്ഷ്മണനും വളരെ ശ്രദ്ധിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. നൂറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ കാട്ടുകള്ളന്മാര് ഈ വനം നാമാവശേഷമാക്കിക്കഴിഞ്ഞെങ്കിലും 'ഭീംഭേദക' എന്നു വിവക്ഷിക്കുന്ന പാറകളിലുള്ള സിംഹങ്ങളുടെയും പുലികളുടെയും ചരിത്രാതീതകാല പെയ്ന്റിംഗുകള്‍ വാത്മീകിയുടെ രേഖപ്പെടുത്തിയ കാര്യങ്ങള്‍ ശരിവെക്കുന്നു.
ഇന്നെത്ത മധ്യപ്രദേശ്, ഒറീസ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായി പരന്നുകിടക്കുന്ന പ്രദേശമാണു ചിത്രകൂടവും ദണ്ഡകാരണ്യവും. സീതാപഹരണം നടന്ന പഞ്ചവടിയാകട്ടെ, മഹാരാഷ്ട്രയില്‍ ഗോദാവരി നദിക്കരയിലാണ്. കിഷ്കിന്ധയിലെ വരണ്ടതെങ്കിലും ആര്‍ദ്രമായ കാലാവസ്ഥ വാത്മീകി വിവരിച്ചതെങ്ങനെയോ ഇന്നുമതിന് മാറ്റമില്ല. പഞ്ചവടിയില്‍ ഇപ്പോഴുമുണ്ട് ക്രൗഞ്ചപ്പക്ഷികള്‍. വാത്മീകി കണ്ട മയൂരവും ഹംസവും കൊറ്റിയുമെല്ലാം അവിടെ മാറാത്ത കാഴ്ചകളാണിന്നും.
കാലഹരണപ്പെടാത്ത വൃക്ഷാരാധന രാമായണത്തിലും കാണാം. യാത്രക്കിടയില്‍ കാണുന്ന വൃക്ഷലതാദികളെക്കുറിച്ച് രാമന് സീതയോടും ലക്ഷ്മണനോടും വിവരിക്കുന്നുണ്ട്. തുളസിയും ആല്‍മരവും പുന്നഗവുമെല്ലാം ഇന്നും ദൈവികപരിവേഷമുള്ള വൃക്ഷങ്ങളാണ്. ഒരു കാലഘട്ടത്തിന്റെ ക്രമാനുഗതമായ വിവരണമാണ് രാമായണമെന്ന് ഇതെല്ലാം ചേര്‍ത്തുവെച്ച് തര്‍ക്കമില്ലാതെ പറയാം.
ശ്രീലങ്കയില്‍ സീതയെ പാര്‍പ്പിച്ച അശോകവനവും ഗവേഷണ ഭൂമികയാകുന്നുണ്ട്. 'നിത്യഹരിതയായ അശോകവനത്തെ പ്രകൃതി അതിന്റെ എല്ലാ പ്രൗഢിയോടും കൂടിയാണു ദൃശ്യവത്കരിച്ചിരിക്കുന്നത്.' രാവണന്റെ 'ബൊട്ടാണിക്കല്‍ ഗാര്ഡന്' അത്രയ്ക്ക് ഹൃദ്യമെന്നു കണ്ടെത്തുകയാണ് അമൃതലിംഗം. രാമായണത്തിലെ ജൈവവൈവിധ്യങ്ങള്‍ ലങ്കയിലും ഇതുവരെ കാലഹരണപ്പെട്ടിട്ടില്ല.
'താന്‍ എഴുതുന്നതെന്തോ അതേക്കുറിച്ച് വാത്മീകിക്ക് അപാര ജ്ഞാനമുണ്ടായിരുന്നു. അതാതിടങ്ങളിലെ ഭൂപ്രകൃതി, പരിസ്ഥിതി എല്ലാം ഹൃദിസ്ഥമായിരുന്നു. അല്ലാതെ കാലവും ദേശവുമെല്ലാം ഇത്ര കണിശമായി നിരീക്ഷിച്ച് വ്യക്തമാക്കാന്‍ കഴിയില്ല.' രാമായണത്തിന്റെ അസ്തിത്വം ബോധ്യമാകാന്‍ ഇതു തന്നെ ധാരാളമെന്ന് അടിവരയിടുന്നു നന്ദിത കൃഷ്ണ.
.രാമായണത്തില്‍ 182 തരം സസ്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അവയിലെ പൂക്കളും പഴങ്ങളുമെല്ലാം ഇന്നും അതാതിടങ്ങളില്‍ അതേ ജൈവവൈവിധ്യത്തോടെ തുടരുന്നു. 'രാമലക്ഷ്മണന്മാരും സീതയും വനവാസകാലത്ത് അയോധ്യയില്‍നിന്നു ദക്ഷിണഭാഗത്തേക്ക് സഞ്ചരിച്ചതായി പറയുന്ന വഴികളെല്ലാം ഞങ്ങള്‍ തിരഞ്ഞുപിടിച്ചു. വാത്മീകി വിവരിക്കുന്ന സസ്യജന്തുവൈവിധ്യം അവിടെ ഇപ്പോഴുമുണ്ട്'- ഓരോ ചെടികളെയും തൊട്ടറിഞ്ഞ നിറവോടെ അമൃതലിംഗം പറയുന്നു. രാമായണത്തിലെ സസ്യങ്ങളെ അവയുടെ സംസ്കൃത, ലാറ്റിന്‍ നാമങ്ങളോടെ വേര്‍തിരിച്ചിരിക്കുകയാണ് ടാക്സോണമിസ്റ്റ് കൂടിയായ സുധാകര്‍.