Sanathanam

എം.പിയുടെ നേതൃത്വത്തില്‍ ദളിതര്‍ക്കു ക്ഷേത്രപ്രവേശനം

ഡെറാഡൂണ്‍: ദളിതരെ അകറ്റിനിര്‍ത്തിയിരുന്ന ക്ഷേത്രത്തില്‍ എം.പിയുടെ നേതൃത്വത്തില്‍ ദളിതര്‍ കയറിത്തൊഴുതു. ക്ഷേത്രദര്‍ശനത്തിനു ശ്രമിച്ച ദളിതരെ മര്‍ദിച്ചതായി ആരോപണമുള്ള ലക്ഷ്യാരി മഹാശിവക്ഷേത്രത്തിലേക്കാണു ദളിത് സംഘവുമായി ബി.ജെ.പിക്കാരനായ എം.പി. തരുണ്‍ വിജയ് കടന്നുചെന്നത്.
ജാതിയുടെ പേരില്‍ വിവേചനം കാട്ടുന്നവര്‍ ഹൈന്ദവരല്ലെന്നു തരുണ്‍ വിജയ് പറഞ്ഞു. ജാതീയപരിഗണന നല്‍കി ഭക്തരെ വേര്‍തിരിക്കുന്ന പൂജകര്‍ ക്ഷേത്രപൂജകരാകാന്‍ അര്‍ഹരല്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരക്കാര്‍ ഹിന്ദുധര്‍മത്തിന് എതിരാണെന്നും അവര്‍ പൂജ നടത്തുന്നത് നിരോധിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.
തരുണ്‍ വിജയ് നേതൃത്വം നല്‍കിയ ക്ഷേത്രപ്രവേശനത്തിനു വ്യാപകമായ പിന്തുണ ലഭിച്ചുവരികയാണ്. ദളിത് നേതാക്കളായ ദൗലത് കുന്‍വര്‍, സരസ്വതി തുടങ്ങിയവര്‍ സംഭവത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു.
.

Back to Top