ഉയിര്ത്തെഴുന്നേല്പിന്റെ ചിനക്കത്തൂര്‍ പൂരം
October 20 2015
അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയിര്ത്തെഴുന്നേല്പിന്റെ പൂരമാണിത്. അവര്‍ണനെ സവര്ണന് ജീവിതത്തിന്റെ മറ്റു മേഖലകളിലെന്ന പോലെ പൂരപ്പറമ്പില്‍ നിന്നും അകറ്റിനിര്‍ത്തിയ കാലത്തിന്റെ സ്മൃതികള്‍ പേറുന്ന പ്രാദേശിക ആഘോഷമാണിത്. കുംഭത്തിലെ മകം നാളിലാണു ചിനക്കത്തൂര്‍ പൂരമെന്നറിയപ്പെടുന്ന വേല. 17 ദിവസത്തെ പാവക്കൂത്തു കഴിഞ്ഞാണു കൊടിയേറ്റുക. ആറു ദിവസം പറയെടുപ്പു കഴിഞ്ഞാണ് ഏഴാം നാളില്‍ പൂരം നടക്കുക.
പിതൃകര്‍മം ചെയ്യാന്‍ രാമലക്ഷ്മണന്മാര് തിരുവില്വാമലയിലെത്തിയെന്നും അവിടെ ഇരിക്കുകയായിരുന്ന അയ്യപ്പന് ലക്ഷ്മണന്റെ ചവിട്ടേറ്റു വീണുവെന്നുമാണ് കഥ. അയ്യപ്പന് വീഴുന്നതു കണ്ട് ദേവി അയ്യോ എന്നെ കൊല്ലുന്നേ, അയ്യയ്യോ എന്നു നിലവിളിച്ചുകൊണ്ടോടിയെന്നും വിശ്വാസം. ഇതിന്റെ ഓര്‍മയിലാണു പൂരം. ഇതിന്റെ ഓര്‍മയില്‍ ഉല്‍സവത്തിന്റെ ഏഴു ദിവസവും ഇവിടെ നാട്ടുകാര്‍ എന്നെക്കൊല്ലുന്നേ, ഓിടവായോ, അയ്യോ എന്നെ കൊല്ലുന്നേ എന്നു നിലവിളിക്കും.
ഉല്‍സവത്തിന് നാല്പതോളം ആനകളുണ്ടാകും. 16 കുതിരകളും മുതലിയാര്‍ ചെട്ടാന്മാരുടെ തേരും തീയ്യരുടെ തട്ടിന്മേല്ക്കൂത്തും മണ്ണാന്മാരുടെ പൂതനും തിറയും പാണരുടെ വെള്ളാട്ടും പറയരുടെ കുതിരയും ചെറുമരുടെ കാളകളിയുമുണ്ടാകും. വെള്ളാട്ട്, കാളകളി, തേരോട്ടം, മയിലാട്ടം, കുംഭാട്ടം, കാവടിയാട്ടം, പൂക്കാവടിയാട്ടം തുടങ്ങിയവയും നടക്കും. പൂരത്തിന്റെ ഓരോ ഘടകങ്ങള്‍ ജാതി തിരിച്ചും സമുദായം തിരിച്ചും നല്‍കുക വഴി പൂരപ്പറമ്പില്‍ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുക തന്നെയാണു ലക്ഷ്യമിട്ടിരുന്നത്.
ആനപ്പുരത്തിനു മനകളില്‍ നിന്നാണു തുടക്കം. കുതിരക്കോലങ്ങള്‍ നാട്ടുരാജാക്കന്മാരുടെയോ മനകളുടെയോ വക. താലപ്പൊലിക്കു തുടക്കംകുറിച്ചതു കുളപ്പുള്ളി മൂപ്പില്‍ നായരാണത്രെ. പിന്നീട് താലപ്പൊലിയുടെ അവകാശം നായന്മാര്ക്കായി. ദേവിയുടെ ഭൂതഗണങ്ങളായ പൂതന്‍തിറ കെട്ടിയാടുന്നതു മണ്ണാന്‍ സമുദായക്കാരാണ്. വെള്ളാട്ടിനു പിന്നില്‍ പാണരാണ്. വെടിവഴിപാട് എഴുത്തച്ഛന് സമുദായക്കാരുടെ ചുമതലയാണ്. കൊട്ടിയറിയിപ്പും കൂറവരവും പറയ സമുദായത്തിന്റെ ചുമതല. കളമെഴുത്തുപാട്ടിനു നേതൃത്വം നല്കുന്നതു കുറുപ്പന്മാരാണ്. കാളവേല ചെറുമ സമുദായത്തിന്റെയും തട്ടിന്മേല്ക്കൂത്ത് തണ്ടാന്‍ സമുദായത്തിന്റെയും അവകാശമാണ്. ചോളനാട്ടില്‍ വേരുകളുള്ള മുതലിയാര്‍ വിഭാഗത്തെയും ഭാഗഭാക്കാക്കുക വഴി പരദേശികളുടെ പ്രാതിനിധ്യവും ഉറപ്പാക്കിയെന്നു പറയാം. തേര് എഴുന്നള്ളത്തിന്റെ ചുമതലയാണു മുതലിയാരുമാര്ക്ക്.
.പിതൃകര്‍മം ചെയ്യാന്‍ രാമലക്ഷ്മണന്മാര് തിരുവില്വാമലയിലെത്തിയെന്നും അവിടെ ഇരിക്കുകയായിരുന്ന അയ്യപ്പന് ലക്ഷ്മണന്റെ ചവിട്ടേറ്റു വീണുവെന്നുമാണ് കഥ. അയ്യപ്പന് വീഴുന്നതു കണ്ട് ദേവി അയ്യോ എന്നെ കൊല്ലുന്നേ, അയ്യയ്യോ എന്നു നിലവിളിച്ചുകൊണ്ടോടിയെന്നും വിശ്വാസം. ഇതിന്റെ ഓര്‍മയിലാണു പൂരം. ഇതിന്റെ ഓര്‍മയില്‍ ഉല്‍സവത്തിന്റെ ഏഴു ദിവസവും ഇവിടെ നാട്ടുകാര്‍ എന്നെക്കൊല്ലുന്നേ, ഓിടവായോ, അയ്യോ എന്നെ കൊല്ലുന്നേ എന്നു നിലവിളിക്കും.