കൊടശ്ശേരി ആധ്യാത്മിക കേന്ദ്രമാവുന്നു; ശ്രീശങ്കര സേവാശ്രമം ഉദ്ഘാടനം നാളെ
October 10 2015
മലപ്പുറം: ഹൈന്ദവ ആധ്യാത്മിക കേന്ദ്രങ്ങളിലൊന്നായി മാറുകയാണ് മലപ്പുറം ജില്ലയിലെ കൊടശ്ശേരിയെന്ന ചെറുഗ്രാമം. സ്വാമി ചിദാനന്ദ പുരി നേതൃത്വം നല്കുന്ന കൊളത്തൂര്‍ അദ്വൈതാശ്രമത്തിനു കീഴിലുള്ള ശ്രീശങ്കര സേവാശ്രമം കൊടശ്ശേരിയില്‍ നാളെ ഉദ്ഘാടനം ചെയ്യപ്പെടും. കിളികളുടെ കളകൂജനത്തിനൊപ്പം വേദമന്ത്രമുഖരിതമാകും ഈ ചെറുഗ്രാമത്തിലെ പുലര്‍വേളകള്‍ ഇനി.
കൊളത്തൂര്‍ ആശ്രമവുമായി അടുത്തിടപഴകുന്ന ഒരു വ്യക്തി സമര്‍പ്പിച്ച ഇരുനിലവീടും പുരയിടവും ഉള്‍പ്പെടുന്ന സ്ഥലത്താണു സേവാശ്രമം തയ്യാറായിരിക്കുന്നത്. ഗ്രാമ്യഭംഗി നിറഞ്ഞ ചുറ്റുപാടില്‍ വൃക്ഷലതാദികളും ഫലവൃക്ഷങ്ങളും തിങ്ങിനിറഞ്ഞു ശാന്തസുന്ദരമാണ് ചുറ്റുപാടും. ജനങ്ങള്‍ തിങ്ങിപ്പാര്ക്കുന്നുണ്ടെങ്കിലും വയലേലകളും തോട്ടങ്ങളും ചെമ്മണ്റോഡുകളുമൊക്കെച്ചേര്ന്ന് തനി കേരളീയഗ്രാമത്തിന്റെ സൗന്ദര്യം ഇപ്പോഴും കൊടശ്ശേരി കാത്തുസൂക്ഷിക്കുന്നു.
ഓടിട്ട തറവാടുവീട്ടിന് അറ്റകുറ്റപ്പണി നടത്തിയാണ് സേവാശ്രമം ഒരുക്കിയിരിക്കുന്നത്. ഓടിട്ട വീട് അതേനിലയില്‍ നിലനിര്‍ത്തി. മേല്‍ക്കൂരയും ചുമരുകളും നന്നാക്കുകയും നിലത്ത് ടൈല്‍ വിരിക്കുകയും ചെയ്തു. ഔട്ട്ഹൗസിനു പുറമെ, അടുക്കളയും അന്നക്ഷേത്രവും നിര്‍മിച്ചു. വീടിന്റെ മേല്‍ക്കൂരയ്ക്കു തുടര്‍ച്ചയായി ഷീറ്റിട്ട് നിലം സിമന്റ് ചെയ്ത് മുറ്റത്താണു സത്സംഗത്തിനു സ്ഥലമൊരുക്കിയിരിക്കുന്നത്. തലമുറകളായി ഈ കുടുംബം ഉപയോഗിച്ചുവന്നിരുന്ന വീട്ടുകിണര്‍ തന്നെ ആശ്രമത്തിനും കുടിനീരേകും.
മുതിര്‍ന്ന സന്ന്യാസിനിമാര്‍ക്കു താമസിക്കാനുള്ള സൗകര്യത്തിനൊപ്പം ആശ്രമപ്രവര്ത്തനവും ഇവിടെ നടക്കും. മതിയായ താമസസൗകര്യമില്ലാത്ത, ശ്രദ്ധയര്‍ഹിക്കുന്ന സന്ന്യാസിനിമാരെയാണ് പാര്‍പ്പിക്കുക. കൊളത്തൂരില്‍നിന്നു സനാതന ധര്‍മ സേവാ ട്രസ്റ്റ് പുറത്തിറക്കുന്നതുള്‍പ്പെടെ വേദ, ആധ്യാത്മിക ഗ്രന്ഥങ്ങളും ചിദാനന്ദ പുരി സ്വാമിജിയുടെ പ്രഭാഷണങ്ങളുടെ വീഡിയോ, ഓഡിയോ സി.ഡികളും ഇവിടെ ലഭ്യമാകും. നിത്യേനയെന്നോണം നടക്കുന്ന ആശ്രമപരിപാടികള്ക്കു പുറമെ, വിശേഷദിവസങ്ങളില്‍ പൊതുപരിപാടികളും ഉണ്ടായിരിക്കും.
.കൊളത്തൂര്‍ ആശ്രമവുമായി അടുത്തിടപഴകുന്ന ഒരു വ്യക്തി സമര്‍പ്പിച്ച ഇരുനിലവീടും പുരയിടവും ഉള്‍പ്പെടുന്ന സ്ഥലത്താണു സേവാശ്രമം തയ്യാറായിരിക്കുന്നത്. ഗ്രാമ്യഭംഗി നിറഞ്ഞ ചുറ്റുപാടില്‍ വൃക്ഷലതാദികളും ഫലവൃക്ഷങ്ങളും തിങ്ങിനിറഞ്ഞു ശാന്തസുന്ദരമാണ് ചുറ്റുപാടും. ജനങ്ങള്‍ തിങ്ങിപ്പാര്ക്കുന്നുണ്ടെങ്കിലും വയലേലകളും തോട്ടങ്ങളും ചെമ്മണ്റോഡുകളുമൊക്കെച്ചേര്ന്ന് തനി കേരളീയഗ്രാമത്തിന്റെ സൗന്ദര്യം ഇപ്പോഴും കൊടശ്ശേരി കാത്തുസൂക്ഷിക്കുന്നു.