വാര്ത്താസംസ്കൃതം: ജനം ടിവിയില്‍ സംസ്കൃത വാര്‍ത്തകള്‍ക്കു തുടക്കമായി
October 2 2015
തിരുവനന്തപുരം: മലയാള ദൃശ്യമാധ്യമ ചരിത്രത്തില്‍ ആദ്യമായി സംസ്കൃത വാര്ത്താബുള്ളറ്റിനു തുടക്കമായി. ഇന്നു വൈകിട്ട അഞ്ചിന് ജനം ടിവിയാണു പ്രഥമ ബുള്ളറ്റിനിലൂടെ ദേവഭാഷയില്‍ വാര്‍ത്തകള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്.
ഏപ്രില്‍ 19നു ജനം ടിവി ഉദ്ഘാടനസമ്മേളനത്തില്‍ ചലച്ചിത്ര നടന് മോഹന്‍ലാല്‍ വായിച്ച സംസ്കൃത വാര്‍ത്താ ബുള്ളറ്റിന് അവതരിപ്പിക്കപ്പെട്ടിരുന്നു. നടന് മമ്മൂട്ടിയായിരുന്നു സംസ്കൃത വാര്‍ത്തയുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്. നിത്യേനയുള്ള സംസ്കൃതം വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യാന്‍ ചാനല്‍ ആദ്യഘട്ടത്തില്‍ തന്നെ തീരുമാനം കൈക്കൊള്ളുകയും ചെയ്തിരുന്നു. ഇതു പ്രകാരമാണ് ഗാന്ധിജയന്തിദിനത്തില്‍ വാര്ത്താസംസ്കൃതം എന്ന പേരില്‍ പ്രതിദിന ബുള്ളറ്റിനു തുടക്കമിട്ടത്.
മലയാളം ബുള്ളറ്റിനുകളുടെ മാതൃകയില്‍ തന്നെയാണ് സംസ്കൃത ബുള്ളറ്റിനും തയ്യാറാക്കുന്നത്. സംസ്കൃതവും സംസ്കാരവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കു പ്രാമുഖ്യം ലഭിക്കുമെന്നാണു പ്രതീക്ഷ. അതാതു ദിവസത്തെ പ്രധാന വാര്‍ത്തകള്‍കൂടി ഉള്‍പ്പെടുത്തിയാണു സംപ്രേഷണം ചെയ്യുക. 15 മിനുട്ടുള്ള ബുള്ളറ്റിനുകളാണ് ഇന്നു മുതല്‍ വൈകിട്ട് അഞ്ചിനു ജനം ടിവിയില്‍ കാണാന്‍ സാധിക്കുക.
സംസ്കൃതം വിദ്യാലയങ്ങളിലും പുറത്തും പല കേന്ദ്രങ്ങളിലായി അഭ്യസിക്കപ്പെടുന്ന സാഹചര്യത്തില്‍ സംസ്കൃത വാര്‍ത്താ ബുള്ളറ്റിനുകള്‍ വേണമെന്ന ആവശ്യം ദീര്‍ഘകാലമായി നിലനില്‍ക്കുന്നുണ്ട്. വാര്ത്താസംപ്രേഷണമുണ്ടാവുന്നതു കൂടുതല്‍ പേരെ സംസ്കൃതം സംസാരിക്കാന്‍ പ്രേരിപ്പിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ആവശ്യത്തിനു പ്രേക്ഷകരെ കിട്ടുമോ പരസ്യങ്ങള്‍ കിട്ടുമോ എന്ന ആശങ്കയും താല്പര്യക്കുറവും നിമിത്തം മറ്റു മുഖ്യധാരാ ചാനലുകള്‍ സംസ്കൃത ബുള്ളറ്റിനുകളെക്കുറിച്ചു ചിന്തിച്ചതേയില്ല. ഈ സാഹചര്യത്തിലാണു ജനം ടിവി മുന്നോട്ടുവന്നതെന്നതു ശ്രദ്ധേയമാണ്.
.ഏപ്രില്‍ 19നു ജനം ടിവി ഉദ്ഘാടനസമ്മേളനത്തില്‍ ചലച്ചിത്ര നടന് മോഹന്‍ലാല്‍ വായിച്ച സംസ്കൃത വാര്‍ത്താ ബുള്ളറ്റിന് അവതരിപ്പിക്കപ്പെട്ടിരുന്നു. നടന് മമ്മൂട്ടിയായിരുന്നു സംസ്കൃത വാര്‍ത്തയുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്. നിത്യേനയുള്ള സംസ്കൃതം വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യാന്‍ ചാനല്‍ ആദ്യഘട്ടത്തില്‍ തന്നെ തീരുമാനം കൈക്കൊള്ളുകയും ചെയ്തിരുന്നു. ഇതു പ്രകാരമാണ് ഗാന്ധിജയന്തിദിനത്തില്‍ വാര്ത്താസംസ്കൃതം എന്ന പേരില്‍ പ്രതിദിന ബുള്ളറ്റിനു തുടക്കമിട്ടത്.