Sanathanam

ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷത്തിനു തുടക്കമായി

ന്യൂദല്‍ഹി: ഏകാത്മമാനവ ദര്‍ശനത്തിന്റെ പിതാവും പ്രമുഖ ചിന്തകനുമായിരുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദിയാഘോഷം ലോക്‌സഭാ സ്പീക്കര്‍ സുമിത്രാമഹാജന്‍ ആഘോഷം ഉദ്ഘാടനം ചെയ്തു. ഏകാത്മമാനവ ദര്‍ശനം ആഗോളതലത്തില്‍ പ്രായോഗികമാക്കാന്‍ കഴിയുന്ന ദര്‍ശനമാണെന്നു സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ദീനദയാല്‍ ഉപാധ്യായയുടെ ദര്‍ശനങ്ങള്‍ നടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. അന്തോ്യദയ പദ്ധതി ദീനദയാലിന്റെ തത്വത്തില്‍ അധിഷ്ഠിതമാണ്. അദ്ദേഹം പറഞ്ഞു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ, എന്നിവര്‍ പ്രസംഗിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ഫോട്ടോ പ്രദര്‍ശനവും പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
.

Back to Top