സ്വാമി ദയാനന്ദസരസ്വതിയെ സമാധിയിരുത്തി
September 25 2015
ഡെറാഡൂണ്‍: ബുധനാഴ്ച രാത്രി 10.20നു സമാധിയായ പ്രമുഖ ആധ്യാത്മിക ആചാര്യന് സ്വാമി ദയാനന്ദ സരസ്വതിയുടെ സമാധിയിരുത്തല്‍ ഋഷികേശില്‍ അദ്ദേഹം സ്ഥാപിച്ചിട്ടുള്ള ആശ്രമമായ ആര്ഷവിദ്യാപീഠത്തില് നടന്നു. ആധ്യാത്മിക, രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖര്‍ സാക്ഷികളായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശിഷ്യരും സനാതനധര്‍മ വിശ്വാസികളും പ്രിയ ആചാര്യന്റെ ഭൗതികശരീരം ഒരുനോക്കു കാണാനും അന്ത്യകര്‍മങ്ങളില്‍ പങ്കാളികളാകാനും ഋഷികേശിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണെന്നത് എത്രത്തോളം ജനകീയനാകാനും ഫലപ്രദമായി വേദാന്തപ്രചാരണം നടത്താനും അദ്ദേഹത്തിനു സാധിച്ചു എന്നതിന്റെ തളിവാണ്.
ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാത്രമല്ല, അമേരിക്കയിലും ആശ്രമങ്ങള്‍ സ്ഥാപിച്ച സ്വാമി ദയാനന്ദ സരസ്വതി എത്രയോ പേര്‍ക്കാണ് അദ്വൈതവേദാന്തം, സംസ്കൃതം, യോഗ, ആയൂര്‍വേദം, ജ്യോതിഷം തുടങ്ങിയവ ഗുരുകുല മാതൃകയില്‍ പഠിക്കാനുള്ള അവസരം ലഭ്യമാക്കിയത്. പൗരാണിക ഭാരതം കാത്തുസൂക്ഷിച്ചിരുന്ന അറിവിന്റെ അക്ഷയഖനി ആധുനിക ലോകത്തിനു മുന്നില്‍ തുറന്നുവെച്ചു. യുവാക്കളെയും ജിജ്ഞാസുക്കളെയും ധര്‍മമാര്‍ഗത്തിലേക്ക് ആനയിച്ചു. അനിതരസാധാരണമായ ആശയവിനിമയപാടവവും ഭാഷാസ്വാധീനവുമുണ്ടായിരുന്ന അദ്ദേഹം ഐക്യരാഷ്ട്രസഭയിലും ഒട്ടേറെ പ്രമുഖ വിദേശ സര്‍വകലാശാലകളിലും ഭാരതത്തിന്റെ ശബ്ദമെത്തിച്ചു.
ചിന്മയാനന്ദ സ്വാമിയുടെ മാര്ഗദര്ശനത്തിന് കീഴില്‍ ആദ്ധ്യാത്മികജീവിതം ആരംഭിച്ച ദയാനന്ദ സരസ്വതി സ്വാമിക്ക് 1962ലാണ് സന്ന്യാസദീക്ഷ ലഭിച്ചത്. തുടര്‍ന്ന്, വേദാന്തം പഠിപ്പിക്കുന്നതിനായി ചിന്മയാനന്ദ സ്വാമികളോടൊപ്പം ചേര്‍ന്ന് മുംബൈയില്‍ സാന്ദീപനി സാധനാലയം തുടങ്ങി. പിന്നീട് അദ്ദേഹം ആരംഭിച്ച ആര്ഷജ്ഞാനകേന്ദ്രങ്ങളില് പ്രധാനം ഋഷികേശിലെ സ്വാമി ദയാനന്ദാശ്രമം, കോയമ്പത്തൂരിനടുത്ത് ആനക്കട്ടിയിലുള്ള ആര്‍ഷവിദ്യാഗുരുകുലം, അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ സെയിലേര്സ്ബെര്ഗിനടുത്തുള്ള ആര്‍ഷവിദ്യാഗുരുകുലം, നാഗ്പൂരിലുള്ള ആര്‍ഷ വിജ്ഞാനഗുരുകുലം എന്നിവയാണ്. വിവിധ കേന്ദ്രങ്ങളിലായി മൂന്നുവര്‍ഷം വീതമുള്ള അനേകം ബ്രഹ്മചര്യ കോഴ്സുകള്‍ നടത്തി. അദ്ദേഹത്തിന്റെ കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ നൂറുകണക്കിനു സാധകര്‍ ഇന്ന് സന്ന്യാസ-ബ്രഹ്മചര്യദീക്ഷകളെ സ്വീകരിച്ചും അല്ലാതെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തങ്ങള്‍ നേടിയ ആര്‍ഷജ്ഞാനത്തെ ജനതതിക്ക് പകര്‍ന്നുകൊടുത്തുകൊണ്ടിരിക്കുന്നു.
അടിസ്ഥാന ശാസ്ത്രപ്രചരണത്തോടൊപ്പംതന്നെ സ്വാമി ദയാനന്ദ സരസ്വതി സനാതനമായ ഭാരതീയസംസ്കൃതിയെ സര്‍വവിധത്തിലും പോഷിപ്പിക്കുന്നതിനായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ നിരവധിയാണ്. ജന്മദേശമായ തമിഴ്നാട്ടിലെ മഞ്ചക്കുടിയില്‍ നാലായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്വാമി ദയാനന്ദ സ്കൂള്‍സ് ആന്‍ഡ് കോളേജസ് ഗ്രാമീണമേഖലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് മാതൃകയായി പ്രവര്‍ത്തിച്ചുവരുന്നു. 2003ല്‍ ഭാരതത്തിലെ ഹിന്ദു ആചാര്യന്മാരെയെല്ലാം ഒരു കുടക്കീഴില് കൊണ്ടുവരുന്നതിനും ഹൈന്ദവസമൂഹം നേരിടുന്ന പ്രശ്നങ്ങളെ ഒരേ ശബ്ദത്തില്‍ അധികൃതരുടെ ശ്രദ്ധയിലേക്കു കൊണ്ടുവരുന്നതിനുമായി ഹിന്ദു ആചാര്യസഭയ്ക്കു രൂപംനല്കി. തിരുവിഡൈ മരുതൂര്‍ മഹാലിംഗസ്വാമിക്ഷേത്രത്തിലെ 75 വര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്ന രഥോത്സവത്തെ പഴയകാലപ്രൗഢിയോടെ വീണ്ടും നടത്തുന്നതിനായി അവിടുത്തെ അഞ്ചു രഥങ്ങള്‍ പണികഴിപ്പിച്ചുനല്കി. അന്യംനിന്നുപോകുമായിരുന്ന പല വേദശാഖകളെയും സംരക്ഷിക്കുന്നതിനായി ശ്രമങ്ങള്‍ നടത്തി. നൂറുകണക്കിനു വിദ്യാര്‍ഥികള്‍ ഈ പാഠശാലകളില്‍ ശുദ്ധമായ രീതിയില്‍ വേദംചൊല്ലാന് പഠിച്ചുവരുന്നു.
ശാസ്ത്രീയസംഗീതത്തെ പോഷിപ്പിക്കുന്നതിനായി ആര്ഷകലാഭൂഷണം പുരസ്കാരം ഏര്‍പ്പെടുത്തി. പ്രഗത്ഭരായ സംഗീതപ്രതിഭകള്‍ക്ക് വര്‍ഷങ്ങളായി ഈ പുരസ്കാരം നല്കിവരുന്നു. പുസ്തകപ്രസിദ്ധീകരണത്തിനായി ആര്‍ഷവിദ്യാ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് പബ്ലിക്കേഷന്‍സ് സ്ഥാപിച്ചു. അറുപതിലധികം പുസ്തകങ്ങള്‍ രചിച്ചു. ഇതില്‍ ഉപനിഷദ്വ്യാഖ്യാനങ്ങളും ഭഗവദ്ഗീതാവ്യാഖ്യാനവും ഉള്‍പ്പെടെ സനാതനധര്മശാസ്ത്രങ്ങളെ സംബന്ധിക്കുന്ന എല്ലാ വിഷയങ്ങളും ഉള്‍പ്പെടുന്നു. പുരാതന ഗ്രന്ഥങ്ങള്‍ സംരക്ഷിക്കുന്നതിനായി ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുകയും ചെയ്തു.
സ്വാമി ദയാനന്ദ സരസ്വതിയുടെ മാര്‍ഗദര്‍ശനത്തിന്‍കീഴില്‍ രൂപംകൊണ്ട പൂര്‍ണവിദ്യ വേദിക് ഹെറിറ്റേജ് ടീച്ചിങ് പ്രോഗ്രാം ഇന്ന് ഭാരതത്തിലെ വിവിധ വിദ്യാലയങ്ങളില്‍ പഠിപ്പിച്ചുവരുന്നു. ഒന്നാംക്ലാസ് മുതല്‍ ക്രമികമായി ഭാരതീയസംസ്കൃതിയെ സ്വാംശീകരിക്കാനും മൂല്യബോധത്തോടെ വളര്‍ന്നുവരാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന വിധത്തിലാണ് ഇത് രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്.
ജനങ്ങളെ സേവോന്മുഖരാക്കുന്നതിനു വേണ്ടി 2000ല്‍ ഓള് ഇന്ത്യ മൂവ്മെന്റ് ഫോര്‍ സേവ (എയിം) എന്ന ചരിത്രപ്രധാനമായ പ്രവര്‍ത്തനത്തിന് ആരംഭം കുറിച്ചു. സമൂഹത്തിലെ അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് മാതൃകാപരമായ ഗൃഹാന്തരീക്ഷവും മൂല്യാധിഷ്ഠിതവിദ്യാഭ്യാസവും ലഭ്യമാക്കി അവരെ ഉത്തമപൗരന്മാരായി വളര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യമായിരുന്നു എയിം ഫോര്‍ സേവ നടപ്പാക്കിയ 'ഛാത്രാലയം' പദ്ധതി. ഭാരതത്തിലെ ഓരോ ജില്ലയിലും ഓരോ ഛാത്രാലയം എന്നതാണു ലക്ഷ്യം. കൂടാതെ വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും സ്ത്രീസ്വാശ്രയസംഘങ്ങളും എയിം ഫോര്‍ സേവയുടെ ആഭിമുഖ്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്നു.
അന്തര്‍ദേശീയതലത്തിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. 2000ല്‍ യു.എന്നില്‍ മില്ലനിയം വേള്‍ഡ് സമ്മിറ്റില്‍ സംബന്ധിച്ചു. 2001ല്‍ 'വേള്‍ഡ് കോണ്‍ഗ്രസ്സ് ഓഫ് പ്രിസര്‍വേഷന്‍ ഓഫ് റിലീജിയസ് ഡൈവേഴ്സിറ്റി' സംഘടിച്ചു. 2003ല്‍ ഗ്ലോബല്‍ ധര്‍മ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. 2005ല്‍ ന്യൂ ജഴ്സി ധര്മസമ്മിറ്റില് ലീഡ്പേര്സണ് ആയിരുന്നു. 2007ല്‍ ഹിന്ദു-ജ്യൂവിഷ് ലീഡര്‍ഷിപ്പ് സമ്മിറ്റിലും പങ്കെടുത്തു.
ധര്‍മപ്രചാരണ പ്രവര്‍ത്തനത്തിനിടെ തേടിയെത്തിയിട്ടുള്ളത് എത്രയോ അംഗീകാരങ്ങളാണ്. ശൃംഗേരി മഠം ഏര്‍പ്പെടുത്തിയ ശങ്കരാചാര്യ പുരസ്കാരം ആദ്യമായി ലഭിച്ചത് അദ്ദേഹത്തിനാണ്. കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വേദാന്തരത്നം പുരസ്കാരത്തിന് അര്‍ഹനായതും അദ്ദേഹമായിരുന്നു.
.ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാത്രമല്ല, അമേരിക്കയിലും ആശ്രമങ്ങള്‍ സ്ഥാപിച്ച സ്വാമി ദയാനന്ദ സരസ്വതി എത്രയോ പേര്‍ക്കാണ് അദ്വൈതവേദാന്തം, സംസ്കൃതം, യോഗ, ആയൂര്‍വേദം, ജ്യോതിഷം തുടങ്ങിയവ ഗുരുകുല മാതൃകയില്‍ പഠിക്കാനുള്ള അവസരം ലഭ്യമാക്കിയത്. പൗരാണിക ഭാരതം കാത്തുസൂക്ഷിച്ചിരുന്ന അറിവിന്റെ അക്ഷയഖനി ആധുനിക ലോകത്തിനു മുന്നില്‍ തുറന്നുവെച്ചു. യുവാക്കളെയും ജിജ്ഞാസുക്കളെയും ധര്‍മമാര്‍ഗത്തിലേക്ക് ആനയിച്ചു. അനിതരസാധാരണമായ ആശയവിനിമയപാടവവും ഭാഷാസ്വാധീനവുമുണ്ടായിരുന്ന അദ്ദേഹം ഐക്യരാഷ്ട്രസഭയിലും ഒട്ടേറെ പ്രമുഖ വിദേശ സര്‍വകലാശാലകളിലും ഭാരതത്തിന്റെ ശബ്ദമെത്തിച്ചു.