Sanathanam

അയര്‍ലന്‍ഡില്‍ സ്വാഗതഗാനം  സംസ്‌കൃതത്തില്‍; ഭാരതത്തിലെങ്കില്‍ മതേതര വിരുദ്ധമായേനെയെന്ന് മോദി

ഡബ്ലിന്‍: യു.എസിലേക്കുള്ള വഴിയില്‍ പ്രധാനമന്ത്രി നരേന്ദ മോദി അയര്‍ലന്‍ഡ് സന്ദര്‍ശിച്ചു. അയര്‍ലന്‍ഡ് പ്രധാനമന്ത്രി എന്‍ഡെ കെന്നി ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഭാരതീയ പൗരന്മാരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ഐറിഷ് കുട്ടികള്‍ സംസ്‌കൃതം ശ്ലോകങ്ങള്‍ ചൊല്ലിയാണു നരേന്ദ്ര മോദിയെ വരവേറ്റത്. 
കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. വളരെ പ്രത്യുല്‍പാദനപരമായ ചര്‍ച്ചകളാണു നടന്നതെന്ന് മോദി പ്രതികരിച്ചു. തീവ്രവാദം, പരിഷ്‌കരണവാദം തുടങ്ങി അന്തര്‍ദേശീയ തലത്തിലുള്ള പല വെല്ലുവിളികളെക്കുറിച്ചും ചര്‍ച്ച നടത്താന്‍ സാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ ഭാരതത്തിന് അംഗത്വം നേടിയെടുക്കുന്നതിനും ആണവോര്‍ജ വിതരണ ഗ്രൂപ്പിന്റെ അന്തര്‍ദേശീയ കയറ്റുമതി നിയന്ത്രണകാര്യത്തിലും അയല്‍ലന്‍ഡിന്റെ പിന്തുണ തേടി. ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുകയും ആഗോള സമാധാനാത്തിനും സുസ്ഥിരതയ്ക്കുമായി നിലകൊള്ളുകയും ചെയ്യുന്ന രണ്ടു രാഷ്ട്രങ്ങളെന്ന നിലയില്‍ ഭാരതവും അയര്‍ലന്‍ഡും തമ്മില്‍ മെച്ചപ്പെട്ട ബന്ധമുണ്ടാകേണ്ടതിന്റെ പ്രസക്തി ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ രംഗത്തെ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഗുണകരമായ പങ്കാളിത്തത്തിനുള്ള സാധ്യതകളേറെയാണെന്നു നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. 
ഐറിഷ് കുട്ടികള്‍ സംസ്‌കൃത ശ്ലോകങ്ങള്‍ ചൊല്ലിയാണ് നരേന്ദ്ര മോദിയെ സ്വീകരിച്ചത്. എന്നാല്‍ ഇതു സംഭവിച്ചത് ഭാരതത്തിലാണെങ്കില്‍ മതേതരത്വം തകരുന്നു എന്ന രീതിയിലുള്ള വാദങ്ങളുയര്‍ന്നേനെയെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 
 
.

Back to Top