Sanathanam

ശ്രീപത്മനാഭസ്വാമിക്ഷേത്രം കേന്ദ്ര തീര്‍ഥാടനവിനോദസഞ്ചാരം പദ്ധതിയില്‍ പെടുത്തും

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തീര്‍ഥാടനവിനോദസഞ്ചാരം പദ്ധതിയില്‍ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം ഉള്‍പ്പെടുത്താന്‍ തീരുമാനം. സംസ്ഥാന ടൂറിസം മന്ത്രി എ.പി.അനില്‍കുമാറിന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ ഇതു സംബന്ധിച്ച് ഉറപ്പുനല്‍കി. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപ അനുവദിക്കാമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 283 കോടി രൂപയുടെ പദ്ധതികള്‍ക്ക് കേരളം കേന്ദ്രാനുമതി തേടി. 108 കോടി രൂപയുടെ തീരദേശ ടൂറിസം പദ്ധതിക്ക് 108 കോടി രൂപ, വാഗമണ്‍ തേക്കടി പദ്ധതിക്ക് 52 കോടി രൂപ, പത്തനംതിട്ട- ഗവി സര്‍ക്യൂട്ടിനായി 24.98 കോടി രൂപ എന്നീ പദ്ധതികളാണു കേന്ദ്രാനുമതിക്കായി സമര്‍പ്പിച്ചത്. നൂറു കോടി ചെലവു പ്രതീക്ഷിക്കുന്ന നിള ഗ്രാമീണ ടൂറിസം പദ്ധതിയും മുന്നോട്ടുവെച്ചിട്ടുണ്ട്.
.

Back to Top