ഗംഗ ശുദ്ധീകരണത്തിന് അമൃതാനന്ദമയി മഠം നൂറു കോടി രൂപ നല്‍കും
September 10 2015
കൊല്ലം: ഗംഗാനദി ശുദ്ധീകരിക്കുന്നതിനുള്ള 'നമാമി ഗംഗേ' പദ്ധതിയിലേക്കു മാതാ അമൃതാനന്ദമയി മഠം നൂറു കോടി രൂപ സംഭാവന നല്കുന്നു. നാളെ അമൃതപുരിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് അമ്മ തുക കൈമാറും.
ഗംഗ ശുദ്ധീകരിക്കാനുള്ള പദ്ധതിയില്‍ അമൃതാനന്ദമയി മഠത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് അമ്മയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ മാര്‍ച്ചില്‍ ഡെല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് മഠം നൂറു കോടി രൂപ സംഭാവന നല്കാന് തീരുമാനിച്ചത്. ഗംഗാതീരത്തുള്ള ഗ്രാമീണര്‍ക്കു കക്കൂസുകള്‍ നിര്മിച്ചുനല്കുന്നതിനായിരിക്കും ഈ പണം ഉപയോഗപ്പെടുത്തുക.
ഗംഗയുടെ ശുദ്ധീകരണത്തിനു സമയബന്ധിതമായ ശ്രമങ്ങളാണു കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്നത്. എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു ഗംഗയുടെ പവിത്രത നിലനിര്‍ത്തുംവിധം ശുദ്ധീകരിക്കല്‍. അധികാരമേറ്റ് അധികം വൈകാതെ തന്ന 'നമാമി ഗംഗേ' പദ്ധതി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. പ്രധാനമന്ത്രി നേരിട്ടാണ് ഈ പദ്ധതിയുടെ നടത്തിപ്പിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്.
ഭാരതത്തിന്റെ പ്രകൃതിസൗന്ദര്യം നിലനിര്‍ത്തുന്നതിനും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള അമലഭാരതം ക്യാംപെയ്ന് (എ.ബി.സി.) എന്ന പദ്ധതിക്ക് അമൃതാനന്ദമയി മഠം 2010ല്‍ തുടക്കമിട്ടിരുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിസഭ നടപ്പാക്കുന്ന സ്വച്ഛ് ഭാരത് പദ്ധതിയുമായി ഏറെ സമാനതകളുള്ളതാണ് ഈ പദ്ധതി.
.ഗംഗ ശുദ്ധീകരിക്കാനുള്ള പദ്ധതിയില്‍ അമൃതാനന്ദമയി മഠത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് അമ്മയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ മാര്‍ച്ചില്‍ ഡെല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് മഠം നൂറു കോടി രൂപ സംഭാവന നല്കാന് തീരുമാനിച്ചത്. ഗംഗാതീരത്തുള്ള ഗ്രാമീണര്‍ക്കു കക്കൂസുകള്‍ നിര്മിച്ചുനല്കുന്നതിനായിരിക്കും ഈ പണം ഉപയോഗപ്പെടുത്തുക.