നാട് വിനായകചതുര്‍ഥി ആഘോഷിക്കുന്നു
August 18 2015
കോഴിക്കോട്: ഇന്ന് വിനായക ചതുര്‍ഥി- ഗണപതിയുടെ ജന്മദിനം. ചിങ്ങത്തിലെ വെളുത്ത പക്ഷ ചതുര്ഥിയിലാണ് ഗണപതി അഥവാ ഗണേശന് പിറവിയെടുത്തത്. അതിനാല്‍ ഗണേശ ചതുര്‍ഥിയെന്നും ഈ ദിവസം അറിയപ്പെടുന്നു.
മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് വിനായകചതുര്‍ഥി ആഘോഷങ്ങള്‍ കെങ്കേമമായി നടക്കുക. കളിൂറ്റന് ഗണേശ പ്രതിമകള്‍ നിര്‍മിച്ച് അവ പൊതുസ്ഥലങ്ങളില്‍ പ്രതിഷ്ഠിച്ചശേഷം ഘോഷയാത്രയി ചെന്നു കടലില്‍ നിമജ്ജനം നടത്തുന്നു. ശുക്ല ചതുര്‍ഥിക്ക് തുടങ്ങുന്ന വിനായക ഉത്സവം പത്തുദിവസം നീണ്ടു നില്ക്കുന്നു. അനന്ത ചതുര്ദശിക്ക് ആഘോഷങ്ങള്‍ക്ക് ശുഭപര്യവസാനമാകും. വിശേഷാല്‍ പൂജകളും മധുരപലഹാര വിതരണവുമൊക്കെ ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
കേരളത്തിലും വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ സജീവമാണ്. ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയാണു പലയിടത്തും ആഘോഷം. ഗണപതി ക്ഷേത്രങ്ങളില്‍ ആനയെ പൂജിക്കുകയും ആനയൂട്ട് നടത്തുകയും ചെയ്തുവരുന്നു.
വിനായക ചതുര്‍ഥി ദിവസം ചന്ദ്രനെ കാണുന്നത് ദോഷമാണെന്നു ഹൈന്ദവര്‍ക്കിടയില്‍ വിശ്വാസമുണ്ട്. പിറന്നാള്‍ ദിവസം സദ്യ കഴിഞ്ഞു എഴുനേല്‍ക്കാന്‍ തുനിഞ്ഞ ഗണപതി വീഴുകയും അതുകണ്ട് കളിയാക്കി ചിരിച്ച ചന്ദ്രനെ ഗണപതി ശപിച്ചതായുമാണ് പുരാണം. ഈ ദിവസം നിന്നെ കാണുന്ന ആരും കള്ളനെന്ന പേരുദോഷം കേള്‍ക്കാനിടവരട്ടെ എന്നായിരുന്നു ഗണേശ ശാപം. ഈ ദിവസം ചന്ദ്രനെ കണ്ടതിന്റെ ഫലമാണ് ഭഗവാന് ശ്രീകൃഷ്ണനു പോലും സ്യമന്തകം മോഷ്ട്ടിച്ചെന്ന പേരുദോഷം കേള്‍ക്കാന്‍ ഇടവന്നതെന്നും പുരാണത്തില്‍ പറയുന്നു. ഗണപതി പൂജയും ഹോമവും നടത്തി ശ്രീകൃഷ്ണന് അതിനു പരിഹാരം കണ്ടതായും പറയുന്നുണ്ട്.
നാനൂറ്റി മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം ഉള്‍ക്കൊള്ളുന്ന മഹാദേവനാണ് ഗണപതി. എല്ലാ ദേവതകളെയും പോലെ ഗണേശനും രൂപകല്പനയുണ്ട്. ഇതാണ് അഷ്ടഗണപതിസങ്കല്പത്തിനു പിന്നില്‍.
.മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് വിനായകചതുര്‍ഥി ആഘോഷങ്ങള്‍ കെങ്കേമമായി നടക്കുക. കളിൂറ്റന് ഗണേശ പ്രതിമകള്‍ നിര്‍മിച്ച് അവ പൊതുസ്ഥലങ്ങളില്‍ പ്രതിഷ്ഠിച്ചശേഷം ഘോഷയാത്രയി ചെന്നു കടലില്‍ നിമജ്ജനം നടത്തുന്നു. ശുക്ല ചതുര്‍ഥിക്ക് തുടങ്ങുന്ന വിനായക ഉത്സവം പത്തുദിവസം നീണ്ടു നില്ക്കുന്നു. അനന്ത ചതുര്ദശിക്ക് ആഘോഷങ്ങള്‍ക്ക് ശുഭപര്യവസാനമാകും. വിശേഷാല്‍ പൂജകളും മധുരപലഹാര വിതരണവുമൊക്കെ ആഘോഷങ്ങളുടെ ഭാഗമായി നടക്കും.