സ്വാമി ചിദാനന്ദ പുരിയുടെ ഗീത വ്യാഖ്യാനത്തിന്റെ ഇംഗ്ലീഷ് തര്‍ജമ പ്രകാശനം 17ന്
August 13 2015
കോഴിക്കോട്: ആധ്യാത്മികലോകത്ത് ഏറെ സ്വീകാര്യത ലഭിച്ച, കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരിയുടെ ഭഗവദ്ഗീത ശാങ്കരഭാഷ്യം രണ്ടാം അധ്യായത്തിന്റെ ഇംഗ്ലീഷ് തര്‍ജമ പുറത്തിറങ്ങുന്നു. വി.വിജയചന്ദ്രന്‍ ഐ.എ.എസ്. (റിട്ട.) ആണു തര്‍ജമ നടത്തിയിരിക്കുത്. സനാതനധര്‍മ സേവാ ട്രസ്റ്റ് പുറത്തിറക്കുന്ന പുസ്തകം 17നു പ്രകാശിപ്പിക്കുമെന്ന് വി.വിജയചന്ദ്രന്‍ ഐ.എ.എസ്. (റിട്ട.), അദ്വൈതാശ്രമം അധ്യക്ഷന്‍ എം.കെ.രജീന്ദ്രനാഥ്, ടി.കെ.രവീന്ദ്രന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നളന്ദ ഓഡിറ്റോറിയത്തില്‍ 4.30നു നടക്കുന്ന ചടങ്ങില്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ ഐ.എ.എസ്. (റിട്ട.) പ്രശസ്ത സാഹിത്യകാരന് പി.ആര്.നാഥനു നല്‍കിയാണു പ്രകാശനം നിര്‍വഹിക്കുക. ചടങ്ങില്‍ സ്വാമി ചിദാനന്ദ പുരി അധ്യക്ഷത വഹിക്കും. ആര്.എസ്.എസ്. പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്മാന് തോട്ടത്തില്‍ രവീന്ദ്രന് എന്നിവര്‍ പ്രസംഗിക്കും.
ഗീത ഒന്നാം അധ്യായം വ്യാഖ്യാനത്തിന്റെ തര്‍ജമ നേരത്തേ പുറത്തിറക്കിയിരുന്നു. ഗീതയ്ക്കു ശങ്കരാചാര്യര്‍ രചിച്ച ഭാഷ്യം സാധാരണക്കാര്ക്കൂ കൂടി മനസ്സിലാകുംവിധം ലളിതമാക്കുകയാണു വ്യാഖ്യാനപരമ്പരയുടെ ലക്ഷ്യമെന്ന് ഒന്നാം അധ്യായം വ്യാഖ്യാനത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ സ്വാമി ചിദാനന്ദ പുരി വ്യക്തമാക്കുന്നു. അദ്വൈതാശ്രമം മുന്‍കയ്യെടുത്ത് ആധ്യാത്മികഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് സനാതനധര്‍മത്തെക്കുറിച്ചുള്ള അറിവു പകരുക എന്ന ലക്ഷ്യത്തോടെയാണ്. ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ തര്ജമപ്പതിപ്പുകള് പുറത്തിറക്കുന്നത് കൂടുതല്‍ പേരിലേക്കു ധര്‍മസന്ദേശം എത്തിക്കുന്നതിനു സഹായകമാകുമെന്നും കൂറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
ഗുരുവിനെത്തേടിയുള്ള യാത്രയാണു സ്വാമി ചിദാനന്ദ പുരിയിലേക്കും അതുവഴി ഗീതാവ്യാഖ്യാന പരിഭാഷയിലേക്കും കൊണ്ടെത്തിച്ചതെന്നു തര്‍ജമ നിര്‍വഹിച്ച വി.വിജയചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. വേദങ്ങളിലും ശാസ്ത്രങ്ങളിലുമുള്ള ആഴമേറിയ ജ്ഞാനത്തിനൊപ്പം ആധ്യാത്മികതയെക്കുറിച്ചുള്ള യുക്തിഭദ്രമായ ചിന്ത വച്ചുപുലര്ത്തുന്നുവെന്നതാണു സ്വാമിജിയിലേക്കു തന്നെ അടുപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
.നളന്ദ ഓഡിറ്റോറിയത്തില്‍ 4.30നു നടക്കുന്ന ചടങ്ങില്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ ഐ.എ.എസ്. (റിട്ട.) പ്രശസ്ത സാഹിത്യകാരന് പി.ആര്.നാഥനു നല്‍കിയാണു പ്രകാശനം നിര്‍വഹിക്കുക. ചടങ്ങില്‍ സ്വാമി ചിദാനന്ദ പുരി അധ്യക്ഷത വഹിക്കും. ആര്.എസ്.എസ്. പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്മാന് തോട്ടത്തില്‍ രവീന്ദ്രന് എന്നിവര്‍ പ്രസംഗിക്കും.