നാല് ഉല്‍സവങ്ങളുടെ പുതുമ നിറയുന്ന തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രം
August 8 2015
എറണാകുളം: ഒരു വര്‍ഷം നാല് ഉല്സവങ്ങളുള്ള തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രം ശ്രദ്ധേയമാകുന്നത് ഇക്കാരണത്താല്‍ തന്നെയാണ്. മലയാളവര്‍ഷാരംഭം മുതല്‍ ഉല്‍സവങ്ങള്‍ക്കു തുടക്കമാവും. ചിങ്ങത്തില് നടക്കുന്ന മൂശാരി ഉല്‍സവം എട്ടു ദിവസം നീളും. തിരുവോണം ആറാട്ടോടെയാണു സമാപിക്കുക. തുലാം മാസത്തിലെ ഉല്‍സവം ക്ഷേത്രം കത്തിനശിച്ചതിന്റെ ഓര്മ പുതുക്കുന്നുമായി ബന്ധപ്പെട്ടുള്ളതാണ്. തൃക്കേട്ട പുറപ്പാടായി വൃശ്ചികത്തില് ഉല്‍സവം നടക്കും. കുംഭത്തിലെ പറയുല്സവമാണ് അവസാനത്തേത്.
പ്രാചീനകാലത്ത്, ക്ഷേത്രത്തിലേക്കു പുതിയ പഞ്ചലോഹവിഗ്രഹം നിര്‍മിക്കാന്‍ തീരുമാനിച്ചത്രെ. പണ്ടാരപ്പള്ളി മൂശാരിക്കായിരുന്നു നിര്‍മാണച്ചുമതല. വിഗ്രഹനിര്മാണത്തില് വിദഗധനാണെങ്കിലും എത്ര ശ്രമിച്ചിട്ടും വിഗ്രഹം രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കാതെവന്നു. നിസ്സഹായനായ അദ്ദേഹം മൂശയ്ക്കു സമീപമിരുന്നു കരച്ചില് തുടങ്ങി. പെട്ടെന്നു തന്നെ മൂശാരി അപ്രത്യക്ഷനായത്രെ. അദ്ദേഹം വിഗ്രഹത്തില്‍ ലയിച്ചുവെന്നാണു വിശ്വാസം. ഈ സംഭവത്തിന്റെ അനുസ്മരണാര്ഥമാണു മൂശാരി ഉല്‍സവം നടത്തുന്നത്.
പണ്ടുകാലത്തു ക്ഷേത്രം കത്തിനശിക്കാനിടയായതിന്റെ ഓര്‍മപുതുക്കലാണ് തുലാം മാസത്തിലെ ഉല്‍സവം. തീ പടര്‍ന്നതോടെ വിഗ്രഹം കേടുകൂടാതെ സംരക്ഷിക്കാനുള്ള ശ്രമം നടത്തി. തീയണഞ്ഞശേഷം ശ്രീകോവില്‍ പുതുക്കിപ്പണിതു വിഗ്രഹപ്രതിഷ്ഠ നടത്തുകയായിരുന്നത്രെ.
തൃക്കേട്ട പുറപ്പാടായി നടക്കുന്ന വൃശ്ചികോല്‍സവത്തിന്റെ പിന്നിലും രസകരമായ ചരിത്രമുണ്ട്. വില്വമംഗലം സ്വാമിയാര് ഉല്സവത്തിനെത്തിയപ്പോള് ഉണ്ണിക്കൃഷ്ണന് ആനപ്പുറത്ത് ഓടിക്കളിക്കുന്നതു കണ്ടത്രെ. ഇതാണു തൃക്കേട്ട പുറപ്പാടിന്റെ പ്രാധാന്യം. ആനയെഴുന്നള്ളിപ്പാണു പ്രധാന ആകര്‍ഷണീയത. 15 ആനകളെ അണിനിരത്തിയുള്ളതാണ് എഴുന്നള്ളത്ത്.
കുംഭത്തിലെ പറയെടുപ്പിന്റെ പിന്നിലുള്ള ഐതിഹ്യം ഒരു ബ്രാഹ്മണ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടുള്ളതാണ്. നങ്ങ എന്ന പെണ്‍കുട്ടിയുടെ വീട് ക്ഷേത്രത്തിനു സമീപത്തായിരുന്നത്രെ. അവള് എന്നും കുളിച്ചുതൊഴുമായിരുന്നു. അങ്ങനെയിരിക്കെ അവളുടെ വിവാഹം നിശ്ചയിക്കപ്പെട്ടു. അകലെയായിരുന്നു വരന്റെ വീട്. വിവാഹിതയായി ഭര്‍തൃഗൃഹത്തിലെത്തിയാല്‍ ക്ഷേത്രദര്‍ശനം മുടങ്ങുമല്ലോ എന്ന ചിന്ത അവളെ നിരാശപ്പെടുത്തി. നിസ്സഹായയായ അവള് പൂര്‍ണത്രയീശനെ പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു. വിവാഹനാളില്‍ പെണ്‍കുട്ടി ക്ഷേത്രത്തില്‍ തൊഴാനെത്തിയപ്പോള്‍ ശ്രീകോവിലിനുള്ളില്‍നിന്നു നീണ്ടുവന്ന രണ്ടു കൈകള്‍ അവളെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. അതോടെ നങ്ങ അപ്രത്യക്ഷയായി. ഭഗവാന്റെ പ്രീതിക്കു പാത്രമായി അവള് ഭഗവാനില്‍ തന്നെ ലയിച്ചുവെന്നാണു വിശ്വാസം.
.പ്രാചീനകാലത്ത്, ക്ഷേത്രത്തിലേക്കു പുതിയ പഞ്ചലോഹവിഗ്രഹം നിര്‍മിക്കാന്‍ തീരുമാനിച്ചത്രെ. പണ്ടാരപ്പള്ളി മൂശാരിക്കായിരുന്നു നിര്‍മാണച്ചുമതല. വിഗ്രഹനിര്മാണത്തില് വിദഗധനാണെങ്കിലും എത്ര ശ്രമിച്ചിട്ടും വിഗ്രഹം രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കാതെവന്നു. നിസ്സഹായനായ അദ്ദേഹം മൂശയ്ക്കു സമീപമിരുന്നു കരച്ചില് തുടങ്ങി. പെട്ടെന്നു തന്നെ മൂശാരി അപ്രത്യക്ഷനായത്രെ. അദ്ദേഹം വിഗ്രഹത്തില്‍ ലയിച്ചുവെന്നാണു വിശ്വാസം. ഈ സംഭവത്തിന്റെ അനുസ്മരണാര്ഥമാണു മൂശാരി ഉല്‍സവം നടത്തുന്നത്.