നാടിന്റെ ഉല്‍സവമായി അണ്ടലൂര്‍ കാവ് തിറ
July 27 2015
മകരം 15 മുതല്‍ കുംഭം 14 വരെ ഒരു മാസം നീളുന്നതാണ് തലശ്ശേരിക്കടുത്ത് അണ്ടലൂര്‍ കാവിലെ തിറ. കുംഭം രണ്ടു മുതല്‍ ഏഴുവരെയാണ് ഉല്‍സവത്തിന്റെ പ്രധാന ഭാഗം നടക്കുക. അണ്ടലൂര്‍ ദേശത്ത്, തൊട്ടടുത്തുള്ള രണ്ടു സ്ഥലങ്ങളിലായാണു മേലേക്കാവും താഴേക്കാവും. തെയ്യങ്ങള്‍ കെട്ടിയാടുന്നതും അതോടനുബന്ധിച്ച ചടങ്ങളുകള്‍ നടത്തുന്നതും താഴേക്കാവിലാണ്. അതേസമയം, ശ്രീകോവിലുകളും തിരുമുറ്റവും മേലേക്കാവിലുമാണ്.
കോലത്തിരിയുടെ പ്രതിപുരുഷനായി നാടുവാണ അണ്ടലൂര്‍ നായനാരും മാവിലായി നാടുവാഴിയും തമ്മില്‍ മൂപ്പിളമത്തര്ക്കമുണ്ടായെന്നും ഒടുവില്‍ അണ്ടലൂര്‍ നായനാര്‍ ചതിയില്‍ കൊല്ലപ്പെട്ടുവെന്നുമാണ് ഐതിഹ്യം. തുടര്‍ന്ന് അദ്ദേഹം ദൈവത്താറായി ആരാധിക്കപ്പെട്ടുതുടങ്ങിയെന്നുമാണു കഥ. തീയ്യ സമുദായത്തിനാണു കാവിന്റെ നിയന്ത്രണം. മൂന്നു തീയ്യ തറവാടുകള്‍ക്ക് ഒരേ സമയം ഊരാളന്‍(അച്ചന്) സ്ഥാനം ലഭിക്കും. ഇതോടൊപ്പം മറ്റു സമുദായങ്ങള്‍ക്കും പ്രത്യേക അവകാശമുണ്ട്. മുസ്ലീങ്ങള്‍ക്കും നേരത്തേ അവകാശമുണ്ടായിരുന്നുവത്രെ.
തിറയെത്തുമ്പോഴേക്കും ദേശത്തെ മുഴുവന്‍ വീടുകളും അറ്റകുറ്റപ്പണി ചെയ്തു നന്നാക്കും. മകരം 27ന് ഉച്ചാറല് ദിനത്തോടെയാണു ശുചീകരണം പൂര്‍ത്തിയാകുക. ഉല്‍സവനാളുകളില്‍ ഈ നാട്ടിലെ വീടുകളില്‍ പുതിയ പാത്രങ്ങള്‍ മാത്രമേ പാചകത്തിന് ഉപയോഗിക്കൂ. വിശ്വാസികള്‍ മല്‍സ്യമാംസാദികള്‍ കഴിക്കാതെ വ്രതമനുഷ്ഠിക്കുകയും ചെയ്യുന്നു. തിറയ്ക്കു തുടക്കമായി മകരം 15നു പുലയ സമുദായക്കാര്‍ നേര്‍ച്ചവസ്തുക്കള്‍ കാവില്‍ അടിയറ വയ്ക്കും. 25നു സ്വര്‍ണപ്രശ്നം നടത്തും. കുംഭം ഒന്നിനു തേങ്ങയാക്കലും രണ്ടിനു കാവില്‍ കയറല്‍, ചക്ക കൊത്തല് തുടങ്ങിയ ചടങ്ങുകളും നടത്തും. കുംഭം മൂന്നിനാണു കൊടിയേറ്റല്‍. ദൈവത്താറുടെ തൃക്കൈക്കുട കാവിലേക്ക് എഴുന്നള്ളിക്കുന്നതും അന്നു തന്നെ.
കുംഭം എട്ടു മുതല്‍ 14 വരെയുള്ള ഉല്‍സവം പരേതാത്മാക്കള്ക്കുവേണ്ടിയാണെന്നാണു വിശ്വാസം. കരിയടുക്കയെന്നറിയപ്പെടുന്ന ഈ ഘട്ടംകൂടി കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം ഉല്‍സവം സമാപിക്കും. പുണ്യാഹവും അവകാശികള്‍ക്കു കോളു നല്‍കലുമാണ് അന്നത്തെ ചടങ്ങുകള്‍.
.കോലത്തിരിയുടെ പ്രതിപുരുഷനായി നാടുവാണ അണ്ടലൂര്‍ നായനാരും മാവിലായി നാടുവാഴിയും തമ്മില്‍ മൂപ്പിളമത്തര്ക്കമുണ്ടായെന്നും ഒടുവില്‍ അണ്ടലൂര്‍ നായനാര്‍ ചതിയില്‍ കൊല്ലപ്പെട്ടുവെന്നുമാണ് ഐതിഹ്യം. തുടര്‍ന്ന് അദ്ദേഹം ദൈവത്താറായി ആരാധിക്കപ്പെട്ടുതുടങ്ങിയെന്നുമാണു കഥ. തീയ്യ സമുദായത്തിനാണു കാവിന്റെ നിയന്ത്രണം. മൂന്നു തീയ്യ തറവാടുകള്‍ക്ക് ഒരേ സമയം ഊരാളന്‍(അച്ചന്) സ്ഥാനം ലഭിക്കും. ഇതോടൊപ്പം മറ്റു സമുദായങ്ങള്‍ക്കും പ്രത്യേക അവകാശമുണ്ട്. മുസ്ലീങ്ങള്‍ക്കും നേരത്തേ അവകാശമുണ്ടായിരുന്നുവത്രെ.