Sanathanam

ശ്രീരാമന്‍ അഥവാ Bloody Rama

കോഴിക്കോട്: ഭാരതത്തിനകത്തും പുറത്തുമായി ലോകജനസംഖ്യയില്‍ നിര്‍ണായകശതമാനം വരുന്ന ഹിന്ദുക്കള്‍ ദേവപുരുഷനായി കാണുന്നതും ഏറ്റവും പ്രശസ്തമായ ഇതിഹാസങ്ങളിലൊന്നായ രാമായണത്തിലെ നായകനുമായ ശ്രീരാമന്‍, സായിപ്പിനു വെറും Bloody Rama! ലണ്ടന്‍ സര്‍വകലാശാലയില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്ന ചരിത്രപണ്ഡിതന്‍ ശ്രീരാമനെ അധിക്ഷേപിച്ചു സംസാരിച്ച സംഭവം പ്രമുഖ ചരിത്രകാരന്‍ ഡോ.എം.ജി.എസ്.നാരായണനാണു വെളിപ്പെടുത്തിയത്. സദസ്സില്‍ ഉണ്ടായിരുന്ന ഭാരതീയപണ്ഡിതര്‍ ഉള്‍പ്പെടെയുള്ളവര്‍ സായിപ്പിന്റെ അശ്‌ളീലപരാമര്‍ശത്തെ ചോദ്യംചെയ്തില്ലെന്നും അ്‌ദ്ദേഹം ചൂണ്ടിക്കാട്ടി. Concept of Duty in Ancient India (ധര്‍മത്തെക്കുറിച്ചുള്ള പ്രാചീന ഭാരതീയകാഴ്ചപ്പാട്) എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ ഡോ. വെന്‍ഡി ഓഫ്‌ളാര്‍ട്ടി സ്വധര്‍മം എന്തെന്നും ക്ഷത്രിയധര്‍മം എന്തെന്നുമൊക്കെ വിശദീകരിക്കാന്‍ ശ്രമിക്കവേയാണു ശ്രീരാമനെ തരംതാഴ്ന്ന ഭാഷയില്‍ ആക്ഷേപിച്ചത്. ബ്രിട്ടനിലെ ഇന്ത്യാവിദഗ്ധരെന്നു കരുതപ്പെടുന്ന പ്രഫസര്‍മാരായ ഡെററ്റ്, ബാള്‍ ഹാച്ചറ്റ്, ഹൈമന്‍ ഡോര്‍ഫ്, മാര്‍, ഹാര്‍ഡി എന്നിവരും ഭാരതീയരായ വിദ്യാര്‍ഥികളുമൊക്കെ സദസ്സിലുണ്ടായിരുന്നു. എന്നാല്‍ ആരും വെന്‍ഡിയുടെ പ്രയോഗത്തെ ചോദ്യംചെയ്തില്ലെന്നു മാത്രമല്ല, ആക്ഷേപവാക്ക് ആസ്വദിക്കുകയായിരുന്നുവെന്ന സംശയമാണ് എം.ജി.എസിനുണ്ടായത്. തുടര്‍ന്ന്, വിമര്‍ശനം ഉന്നയിക്കുന്നതു സഭ്യത കൈവിടാത വേണമെന്നും ആയിരക്കണക്കിനു ഭാരതീയര്‍ ആരാധിക്കുന്ന ശ്രീരാമനക്കെുറിച്ചു നടത്തിയ അശ്‌ളീല പരാമര്‍ശം പിന്‍വലിക്കണമെന്നും ചര്‍ച്ചയില്‍ എം.ജി.എസ്. ആവശ്യപ്പെടുകയായിരുന്നത്രെ. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിഷയാവതാരകനും എം.ജി.എസും ഉള്‍പ്പെടെ അഞ്ചു പേരുടെ യോഗം സര്‍വകലാശാലയിലെ ഇന്ത്യന്‍ പഠനവിഭാഗം ചെയര്‍മാന്‍ വിളിച്ചുചേര്‍ത്തു. യോഗത്തില്‍ പഠനവിഭാഗം ചെയര്‍മാന്‍ ഇന്ത്യന്‍ പണ്ഡിതന്‍മാര്‍ സെന്റിമെന്റല്‍ ആണെന്ന് അഭിപ്രായമുണ്ട് എന്നു ചെയര്‍മാന്‍ എം.ജി.എസിനോടു പറഞ്ഞത്രെ. തലേദിവസം, പ്രബന്ധാവതരണത്തിനിടെ എതിര്‍വാദം ഉയര്‍ത്തിയതിനു പല ഭാരതീയ വിദ്യാര്‍ഥികളും തന്നെ അഭിനന്ദിച്ചുവെന്നും എം.ജി.എസ്. ചൂണ്ടിക്കാട്ടുന്നു. ഭാരതത്തെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഭാരതവിരുദ്ധപക്ഷപാതം നിറഞ്ഞുനില്‍ക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയ അവര്‍ അതെങ്ങനെയാണു നടത്തുന്നതെന്നു വിശദീകരിക്കുകയും ചെയ്തു. ഭാരതീയ സംസ്‌കാരത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ആംഗലചരിത്രകാരനായ പ്രഫ.എ.എല്‍.ബാഷാമിനെ സ്ഥാനഭ്രഷ്ടനാക്കിയതും അതിനും എത്രയോ മുന്‍പ് ഹൈന്ദവപക്ഷപാതം ആരോപിച്ച് മാക്‌സ്മുള്ളര്‍ക്ക് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രഫസര്‍സ്ഥാനം നിഷേധിച്ചതും അവര്‍ ബോധ്യപ്പെടുത്തി. ഇന്ത്യന്‍ പണ്ഡിതര്‍ സെന്റിമെന്റല്‍ ആണെന്ന ആക്ഷേപത്തെ ബ്രിട്ടീഷ്, അമേരിക്കന്‍ പണ്ഡിതര്‍ എത്രത്തോളം സെന്റിമെന്റല്‍ ആണെന്നു പരീക്ഷിച്ചു മറുപടി നല്‍കാനായിരുന്നു എം.ജി.എസിന്റെ തീരുമാനം. ബ്രിട്ടീഷ് രാജസ്ഥാനത്തെയും ക്രിസ്തുമതത്തെയും കുറിച്ച് സഭ്യേതരമായ ചില പ്രയോഗങ്ങള്‍ അദ്ദേഹം നടത്തി. ആരും കുറച്ചുനേരത്തേക്ക് ഒന്നും മിണ്ടിയില്ല. നിശ്ശബ്ദരായി ഇരിക്കുകയായിരുന്ന വെള്ളക്കാരുടെ മൂക്കിലും ചെവിയിലും ശ്ക്തമായ രക്തപ്രകാശം പരക്കുന്നതു കാണാന്‍ കൗതുകമായിരുന്നുവെന്ന് എം.ജി.എസ്. ഓര്‍ക്കുന്നു. നിമിഷങ്ങള്‍ക്കകംതന്നെ സഭ്യേതര പരാമര്‍ശങ്ങള്‍ക്കു ക്ഷമ ചോദിച്ചശേഷം പാശ്ചാത്യ പണ്ഡിതരുടെ നിഷ്പക്ഷതയും ക്ഷമയും തെളിച്ചുവെന്ന് അദ്ദേഹം പ്രസ്താവിച്ചു. സ്‌നേഹപ്രകടനത്തോടെയാണ് പിരിഞ്ഞതെന്നും എം.ജി.എസ്. ചൂണ്ടിക്കാട്ടുന്നു. ഈ സംഭവത്തിനുശേഷം ഒരു വര്‍ഷത്തോളം സര്‍വകലാശാലയില്‍ തുടര്‍ന്നെങ്കിലും പിന്നീടൊരിക്കലും ഭാരതീയതയെ ഇകഴ്ത്തി ആരെങ്കിലും സംസാരിക്കുന്ന സാഹചര്യമുണ്ടായിട്ടില്ലെന്ന് എം.ജി.എസ്. വ്യക്തമാക്കി. ഇതില്‍ സന്തുഷ്ടരായ ഭാരതീയരായ വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ അനുമോദിച്ചുകൊണ്ടിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എം.ജി.എസ്. ചൂണ്ടിക്കാട്ടുന്നു: ചില്ലറ ലാഭങ്ങള്‍ക്കുവേണ്ടി ആത്മാഭിമാനം അടിയറവെച്ചുകൊണ്ട് സാമ്രാജ്യമോഹികളായ പാശ്ചാത്യശക്തികളെ പൂജിക്കുന്ന ഭാരതീയ പണ്ഡിതന്‍മാര്‍ തന്നെയാണ് ചിരത്രത്തിന്റെയും മറ്റു വിഷയങ്ങളുടെയും രംഗത്ത് ഇന്ത്യന്‍ പാരമ്പര്യങ്ങളെ സത്യവിരുദ്ധമായിപ്പോലും താഴ്ത്തിക്കെട്ടാന്‍ ഇടയാക്കുന്നത്.
.

Back to Top