കുംഭമേളയ്ക്കു തിരക്കേറുന്നു; സ്ഥലപരിമിതി വീര്‍പ്പുമുട്ടിക്കുന്നു
July 16 2015
നാസിക്: പ്രതീക്ഷിച്ചതിലും തിരക്കേറിയതോടെ കുംഭമേളയില്‍ സ്ഥലപരിമിതി പ്രശ്നമാകുന്നു. ആയിരക്കണക്കിനു സന്യാസിമാരും തീര്‍ഥാടകരും ഒഴുകിയെത്തിയതോടെയാണു തിരക്കു വര്‍ധിച്ചത്. ഭാരതത്തിനകത്തും പുറത്തും നിന്നുള്ള ഹിന്ദുക്കള്‍ മേളയ്ക്കെത്തുന്നുണ്ട്. ലക്ഷക്കണക്കിനു പേരാണു വിശുദ്ധനദിയായ ഗോദാവരിയില്‍ മുങ്ങിക്കുളിച്ച് ആചാരങ്ങളില്‍ പങ്കുകൊള്ളുന്നത്. വിശേഷദിവസങ്ങളായ ഓഗസ്റ്റ് 29, സെപ്റ്റംബര്‍ 13, സെപ്റ്റംബര്‍ 18 എന്നീ തീയതികളില്‍ തിരക്ക് ഇനിയും ഗണ്യമായി വര്‍ധിക്കുമെന്നാണു കണക്കുകൂട്ടുന്നത്.
നാസിക് മുനിസിപ്പാലിറ്റി ഇത്തവണ 315 ഏക്കര്‍ സ്ഥലത്താണ് സാധുഗ്രാമം ഒരുക്കിയത്. ഇതിനു മുന്‍പ് 2003ല്‍ ഇവിടെ കുംഭമേള നടന്നപ്പോള്‍ 105 ഏക്കര്‍ സ്ഥലം മാത്രമായിരുന്നു സാധുഗ്രാമത്തിനു വേണ്ടിവന്നത്.
300, 600, 1000 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള ഏതാണ്ട് 1,700 പ്ളോട്ടുകളായി തിരിച്ചാണു തീര്‍ഥാടകര്‍ക്കു സൗകര്യമൊരുക്കിയത്. മുന്‍കൂട്ടി അപേക്ഷ ക്ഷണിച്ചാണ് പ്ളോട്ടുകള്‍ അനുവദിച്ചത്. ജൂണില്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങിയിരുന്നു.
അതേസമയം, ആവശ്യത്തിനു സ്ഥലം ലഭ്യമല്ലെന്ന പരാതി ഉയരുന്നുണ്ട്. രാം ജാന്‍കി ശ്രീ ഹനുമാന് ട്രസ്റ്റ് മഹന്ത് സ്വാമി രാം പ്രപന്നാചാര്യയുടെ പരാതി തന്റെ ട്രസ്റ്റ് 30,000 ചതുരശ്ര അടി സ്ഥലം ചോദിച്ചെങ്കിലും അനുവദിച്ചതു കേവലം 3,000 ചതുരശ്ര അടി മാത്രമാണെന്നാണ്. ആചാരക്രിയള് നടത്താന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറയുന്നു.
അതേസമയം, മുന്‍ഗണനാക്രമം അനുസരിച്ചാണു പ്ളോട്ടുകള്‍ അനുവദിച്ചതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. ധര്‍മ സ്ഥാപനങ്ങള്‍ക്കും സാമൂഹിക സ്ഥാപനങ്ങള്‍ക്കും മതകേന്ദ്രങ്ങള്‍ക്കും സ്ഥലം അനുവദിച്ചിട്ടുണ്ട്.
മേളയ്ക്കു സ്ഥലമൊരുക്കുന്നതോടൊപ്പം സുരക്ഷാസംവിധാനവും ഗതാഗതസംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നൂറുകണക്കിനു പോലീസുകാരെ തീര്‍ഥാടകരെ സഹായിക്കുന്നതിനും തിരക്കു നിയന്ത്രിക്കുന്നതിനുമായി ഡ്യൂട്ടിക്കിട്ടിട്ടുണ്ട്. തിരക്കേറുന്ന ദിവസങ്ങളില്‍ 15,000 പോലീസുകാര്‍ നാസിക്കില്‍ ഉണ്ടാകും. സി.സി.ടി.വി. ശൃംഖല വഴി കണ്ട്രോള് റൂമില്‍നിന്നു കാര്യങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും പോലീസിനു സാധിക്കും. അറിയിപ്പുകള് നല്‍കാനായി 1,700 ലൗഡ് സ്പീക്കറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസ്സുകള്‍ തീര്‍ഥാടകരെ എത്തിക്കാനും തിരികെ കൊണ്ടുപോകാനുമായി സര്‍വീസ് നടത്തുന്നുണ്ട്. ബസില്‍ യാത്രചെയ്യുന്നവര്‍ക്കു കമ്മ്യൂണിറ്റി റേഡിയോകള്‍ വഴി നിര്‍ദേശങ്ങള്‍ നല്‍കാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
.നാസിക് മുനിസിപ്പാലിറ്റി ഇത്തവണ 315 ഏക്കര്‍ സ്ഥലത്താണ് സാധുഗ്രാമം ഒരുക്കിയത്. ഇതിനു മുന്‍പ് 2003ല്‍ ഇവിടെ കുംഭമേള നടന്നപ്പോള്‍ 105 ഏക്കര്‍ സ്ഥലം മാത്രമായിരുന്നു സാധുഗ്രാമത്തിനു വേണ്ടിവന്നത്.