യോഗ അഥവാ ആരോഗ്യം
July 7 2015
ആരോഗ്യത്തെക്കാള്‍ വലിയ സമ്പത്തില്ലല്ലോ. ആരോഗ്യം ശരീരത്തിന്റേതു മാത്രമല്ല, മനസ്സിന്റേതു കൂടിയാണ്. ആരോഗ്യത്തെ ലോകാരോഗ്യസംഘടന നിര്വചിച്ചിരിക്കുന്നതാകട്ടെ, ശാരീരികവും മാനസികവും സാമൂഹ്യപരവുമായ ആരോഗ്യമെന്നാണ്.
പ്രാചീനകാലഘട്ടം മുതല്‍ ആരോഗ്യത്തിനു വലിയ പ്രാധാന്യമാണു ഭാരതം കല്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഭാരതീയ ജീവിതരീതി അവലംബിക്കുന്നവരില്‍ താരതമ്യേന രോഗങ്ങള്‍ കുറവാണെന്നു കാണാം. ഭാരതീയശാസ്ത്രവും അതിന്റെ ഭാഗമായ ആയുര്‍വേദവും ഒരു മനുഷ്യനെ കാണുന്നതു വെറും ശരീരമായല്ല. ബാഹ്യമായ ശരീരത്തെ അന്നമയകോശമെന്നും പ്രാണന്റെ (ജീവന്റെ) അവസ്ഥകളെ പ്രാണമയകോശമെന്നും മനസ്സിന്റെ തലത്തെ മനോമയ കോശമെന്നും ബുദ്ധിയുടെ തലത്തെ വിജ്ഞാനമയ കോശമെന്നുമാണു നാം കാണുന്നത്. ഇതെല്ലാംകൂടി ചേരുന്നതിനെ ആനന്ദമയകോശമെന്നും വിളിക്കുന്നു. അഞ്ചുതരം പ്രാണനാണു നമ്മുടെ ശരീരത്തെ നിയന്ത്രിക്കുന്നത്. അവ പ്രാണന്, അപാനന്‍, സമാനന്‍, വ്യാനന്‍, ഉദാനന്‍ എന്നിവയാണ്. ഇവയ്ക്കിടയിലുള്ള അസന്തുലിതാവസ്ഥയാണു രോഗങ്ങള്‍ക്കുള്ള അടിസ്ഥാന കാരണം.
ആധുനിക മനുഷ്യനു മുന്നിലുള്ള പ്രധാന വില്ലന്‍ ജീവിതശൈലീ രോഗങ്ങളാണ്. രോഗങ്ങള്‍ ശാരീരികവും മാനസികവുമായി നമ്മെ തളര്‍ത്തുന്നു. നിരീക്ഷണത്തില്‍ വെളിവാകുന്നത് വ്യായാമക്കുറവും ഭക്ഷണക്രവും മാനസികസംഘര്ഷവുമാണു ജീവിതശൈലീ രോഗങ്ങളില്‍ നല്ല പങ്കിനും കാരണമെന്നാണ്. ശരീരവ്യായാമം ഇല്ലാതിരിക്കുന്നത് പേശികളുടെയും സന്ധികളുടെയും ശരീരത്തിന്റെ ആകെത്തന്നെയും ചലനം കുറയാന്‍ ഇടവരുത്തുന്നു.
മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ആധുനികമനുഷ്യനെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണല്ലോ മാനസികസംഘര്‍ഷം. നിരന്തരമായ വികാരവിക്ഷോഭവും മാനസികസംഘര്‍ഷവും അന്തഃസ്രാവ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ താളംതെറ്റിക്കുന്നു. അമിതമായ ദേഷ്യമോ മാനസിക സംഘര്‍ഷമോ ഉണ്ടാകുമ്പോള്‍ അതിനെ അതിജീവിക്കാനായി അഡ്രീനല്‍ ഗ്രന്ഥിയില്‍നിന്നു കൂടുതല്‍ അഡ്രിനാലിനും തൈറോയ്ഡ് ഗ്രന്ഥിയില്‍നിന്നു കൂടുതല്‍ തൈറോക്സിനും അമിതമായി രക്തത്തില്‍ കലരും. അതു നമ്മുടെ ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ത്വരിതഗതിയിലാക്കും. ഹൃദയമിടിപ്പും ശ്വസനവേഗവും വര്‍ധിക്കുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവു വര്‍ധിക്കുന്നു. ശരീരത്തിനു ചൂട് അനുഭവപ്പെടുന്നു. മാനസികാവസ്ഥ ശാന്തമാകമ്പോള് മാത്രമേ ഇവ സാധാരണ നിലയിലാകൂ. എന്നാല്‍, നിരന്തരമായി മാനസികസമ്മര്‍ദം അനുഭവിക്കുന്ന വ്യക്തികളുടെ മനസ്സിന് ഒരിക്കലും ശാന്തത ലഭിക്കുന്നില്ല. അവരുടെ ശരീരാവയവങ്ങള്‍ എല്ലായ്പ്പോഴും അമിതമായി പ്രവര്‍ത്തിക്കേണ്ടിവരുന്നു. ഇതു പല മാരക രോഗങ്ങള്‍ക്കും കാരണമാകാം.
മുകളില്‍ സൂചിപ്പിച്ച കാര്യങ്ങളില്‍നിന്നു വ്യക്തമാകുന്നതു ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാനുള്ള സംവിധാനം മനുഷ്യരാശിയുടെ നിലനില്പിനു തന്നെ അനിവാര്യമാണെന്നാണ്. സാധാരണ വ്യായാമങ്ങളോ വിനോദങ്ങളോ കളികളോ ശരീരത്തെ ഉത്തേജിപ്പിക്കുന്നുണ്ടാവാം; അല്പമൊക്കെ മനസ്സിനെയും. പക്ഷേ, അവയൊന്നും ശാസ്ത്രീയമായി രൂപപ്പെടുത്തപ്പെട്ടവയല്ല.
യോഗ പ്രസക്തമാകുന്നതും ഇവിടെയാണ്. ശാരീരിക, മാനസിക ആരോഗ്യത്തിനു വഴിയൊരുക്കുന്ന ഏറ്റവും ലളിതവും സുഗമവും ശാസ്ത്രീയവുമായ പരിശീലനക്രമമാണ് ഭാരതത്തിലെ ഋഷിവര്യന്മാര് സംഭാവന ചെയ്ത അമൂല്യ സമ്പത്തായ യോഗാസനം. നിത്യമായി യോഗ ചെയ്യുന്നതു ചിട്ടയായ ജീവിതശൈലി പിന്തുടരാന് ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നു. അത് ശാരീരിക വേദനകളെയും മറ്റു ബുദ്ധിമുട്ടുകളെയും മാനസിക സമ്മര്‍ദത്തെയും ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിലുമെത്രയോ ഏറെയാണു പ്രാണായാമം പോലുള്ള ആസനങ്ങള്‍ പകരുന്ന ഗുണം. ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കിത്തീര്ക്കുകയെന്ന പ്രത്യക്ഷഗുണത്തിനപ്പുറം നമ്മില്‍ അന്തര്‍ലീനമായ പ്രാണശക്തിയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇതു രോഗങ്ങളെ അകറ്റിനിര്‍ത്താനുള്ള പ്രതിരോധശേഷി ശരീരത്തിനു പ്രദാനം ചെയ്യുന്നു. പ്രാണായാമം മനസ്സിനെ ശാന്തവും ഏകാഗ്രവുമാക്കുന്നു. തലച്ചോറിലെ കോശങ്ങളെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കാനും പ്രാണായാമം സഹായിക്കുന്നു. ഇത് ഓര്‍മശക്തി വര്‍ധിപ്പിക്കും. സംഘര്‍ഷഭരിതമായ മനസ്സിനെ നിയന്ത്രിക്കാന്‍ ഏറ്റവും ഉത്തമമാണ് യോഗയിലെ ശവാസവും ധ്യാനവും. ശരീരത്തിനും മനസ്സിനും ഇത്രയധികം വിശ്രമം നല്കുന്ന മറ്റൊന്നുമില്ല. ശവാസനത്തില്‍ കിടക്കുമ്പോള്‍ പേശികള്‍ പൂര്‍ണമായ വിശ്രമാവസ്ഥയിലാകുകയും തലച്ചോറില്‍നിന്നു ബഹിര്‍ഗമിക്കുന്ന തരംഗങ്ങളില്‍ പ്രകടമായ മാറ്റം സംഭവിക്കുകയും ചെയ്യുന്നു. ഉപബോധമനസ്സിനെ ശുദ്ധീകരിക്കാനും ഏകാഗ്രത വര്‍ധിപ്പിക്കാനും ഇതു സഹായകമാകും. ധ്യാനമാകട്ടെ, ഏതു സാഹചര്യത്തെയും നേരിടാനുള്ള കഴിവു നേടിക്കൊടുക്കുന്നു. കളങ്കരഹിതമായ ജീവിതം നയിക്കാന്‍ സമൂഹത്തെ പ്രാപ്തമാക്കുന്നതിനുവേണ്ടിയാണല്ലോ ക്രാന്തദര്‍ശികളായ യോഗിപുംഗവര് യോഗവിദ്യയുടെ സന്ദേശം പകര്ന്നുനല്കിയത്.
.പ്രാചീനകാലഘട്ടം മുതല്‍ ആരോഗ്യത്തിനു വലിയ പ്രാധാന്യമാണു ഭാരതം കല്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഭാരതീയ ജീവിതരീതി അവലംബിക്കുന്നവരില്‍ താരതമ്യേന രോഗങ്ങള്‍ കുറവാണെന്നു കാണാം. ഭാരതീയശാസ്ത്രവും അതിന്റെ ഭാഗമായ ആയുര്‍വേദവും ഒരു മനുഷ്യനെ കാണുന്നതു വെറും ശരീരമായല്ല. ബാഹ്യമായ ശരീരത്തെ അന്നമയകോശമെന്നും പ്രാണന്റെ (ജീവന്റെ) അവസ്ഥകളെ പ്രാണമയകോശമെന്നും മനസ്സിന്റെ തലത്തെ മനോമയ കോശമെന്നും ബുദ്ധിയുടെ തലത്തെ വിജ്ഞാനമയ കോശമെന്നുമാണു നാം കാണുന്നത്. ഇതെല്ലാംകൂടി ചേരുന്നതിനെ ആനന്ദമയകോശമെന്നും വിളിക്കുന്നു. അഞ്ചുതരം പ്രാണനാണു നമ്മുടെ ശരീരത്തെ നിയന്ത്രിക്കുന്നത്. അവ പ്രാണന്, അപാനന്‍, സമാനന്‍, വ്യാനന്‍, ഉദാനന്‍ എന്നിവയാണ്. ഇവയ്ക്കിടയിലുള്ള അസന്തുലിതാവസ്ഥയാണു രോഗങ്ങള്‍ക്കുള്ള അടിസ്ഥാന കാരണം.