വേദം, ഇതിഹാസം, പുരാണം
July 4 2015
ലോകഗുരുപദവിയില് വിരാജിച്ച് സമസ്ത ജഗത്തിനും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്നുനല്‍കിയ ഭാരതീയ സംസ്കൃതിയുടെ അടിസ്ഥാനം നിലകൊള്ളുന്നതു വേദത്തിലാണ്. വേദമെന്നാല്‍ ജ്ഞാനമെന്നര്ഥം. പരമമായ സത്യസാക്ഷാത്കാരമെന്തെന്നു തിരിച്ചറിഞ്ഞ ഋഷിവര്യന്മാരുടെ സദ് ദര്‍ശനങ്ങളാണു വേദങ്ങളുടെ ഉള്ളടക്കം. മനുഷ്യജീവിതത്തെ വ്യക്തിപരവും സാമൂഹികവുമായ തലത്തില്‍ പരമമായ ശ്രേയസ്സിലേക്കുയര്ത്താന് വേദങ്ങള്‍ക്കു സാധിക്കുമെന്നു പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു. സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് എന്നീ നാലു ഭാഗങ്ങളാണ് വേദങ്ങളായ ഋഗ്വേദത്തിനും യജുര്‍വേദത്തിനും സാമവേദത്തിനും അഥര്‍വവേദത്തിനും ഉള്ളത്. ഓരോ വേദത്തിനും ഒട്ടേറെ ശാഖകളുണ്ട്. കൂടാതെ ആയുര്‍വേദം, ധനുര്‍വേദം, സ്ഥപത്യവേദം, ഗാന്ധര്‍വ വേദം, അര്‍ഥശാസ്ത്രം എന്നീ ഉപവേദങ്ങളും ശിക്ഷാ-കല്പം-വ്യാകരണം-നിരുക്തം-ഛന്ദസ്-ജ്യോതിഷം എന്നീ അംഗങ്ങളും ഉള്പെടുന്നതാണു വേദം. ഈ മേഖലകളിലെല്ലാം അനേകായിരം ഋഷിവര്യന്മാരുടെ ഗ്രന്ഥരത്നങ്ങളുമുണ്ട്.
ധര്‍മത്തിന്റെ അടിസ്ഥാനമായ വേദം അഗാധവും അപാരവും അനേക നിഗൂഢാര്‍ഥങ്ങള്‍ ഉള്ളവയുമാണ്. അതുകൊണ്ടുതന്നെ സാധാരണ ജനങ്ങള്‍ക്ക് അവ വായിച്ചുമനസ്സിലാക്കാന്‍ എളുപ്പമല്ല.
ഈ സാഹചര്യത്തില്‍, വേദങ്ങളില്‍ പ്രതിപാദിക്കുന്ന ആശയങ്ങള്‍ ലളിതവല്കരിച്ചു ജനസാമാന്യത്തിലേക്ക് ഇറക്കിയെത്തിച്ച് പ്രചരിപ്പിക്കേണ്ടത് അനിവാര്യമാണെന്നു ഋഷിവര്യന്മാര് കരുതി. അതിനവര്‍ സ്വീകരിച്ച രീതി, ഹൃദയസ്പൃക്കുകളായ ജീവചരിത്രങ്ങളുടെയും കഥകളുടെയും സഹായത്തോടെ വൈദികതത്ത്വങ്ങളെ വിശദീകരിക്കുക എന്നതായിരുന്നു. അങ്ങനെയാണ് ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ടത്. ഇതിഹാസങ്ങള്‍ ജീവചരിത്രത്തിനും പുരാണങ്ങള്‍ കഥകള്‍ക്കും പ്രാധാന്യം നല്‍കിയാണു രൂപപ്പെടുത്തിയത്.
രാമായണവും മഹാഭാരതവുമാണു പുരാണങ്ങള്‍. പുരാണങ്ങളെ മഹാപുരാണങ്ങളെന്നും ഉപപുരാണങ്ങളെന്നും രണ്ടായി തിരിച്ചിട്ടുണ്ട്. എന്നാല്‍, 18 മഹാപുരാണങ്ങളാണു കൂടുതല്‍ പ്രധാനം. ബ്രഹ്മപുരാണം, പത്മപുരാണം, വിഷ്ണുപുരാണം, ശിവപുരാണം, ഭാഗവതപുരാണം, നാരായണപുരാണം, മാര്‍ക്കണ്ഡേയപുരാണം, അഗ്നിപുരാണം, ഭവിഷ്യപുരാണം, ബ്രഹ്മവൈവര്‍ത്തപുരാണം, ലിംഗപുരാണം, വരാഹപുരാണം, സ്കന്ദപുരാണം, വാമനപുരാണം, കര്മപുരാണം, മല്‍സ്യപുരാണം, ഗരുഡപുരാണം, ബ്രഹ്മാണ്ഡപുരാണം എന്നിവയാണവ.
(അവലംബം: രാമാനന്ദ സരസ്വതി സ്വാമികളുടെ ശ്രീമദ് ഭാഗവതസപ്താഹ യജ്ഞ മാഹാത്മ്യം എന്ന ഗ്രന്ഥത്തിനു സ്വാമി ചിദാനന്ദ പുരി രചിച്ച അവതാരിക)
.ധര്‍മത്തിന്റെ അടിസ്ഥാനമായ വേദം അഗാധവും അപാരവും അനേക നിഗൂഢാര്‍ഥങ്ങള്‍ ഉള്ളവയുമാണ്. അതുകൊണ്ടുതന്നെ സാധാരണ ജനങ്ങള്‍ക്ക് അവ വായിച്ചുമനസ്സിലാക്കാന്‍ എളുപ്പമല്ല.