Sanathanam

രാമായണം സംഭവകഥ തന്നെയെന്നു ഗവേഷണഫലം

ന്യൂഡെല്‍ഹി: രാമായണത്തില്‍ വിശദമാക്കുന്നതെല്ലാം യഥാര്‍ഥത്തില്‍ നടന്ന സംഭവങ്ങളാണെന്നു ഗവേഷണത്തില്‍ തെളിഞ്ഞു. എസ്റ്റോണിയന്‍ ബയോ സെന്ററിലെയും ഡെല്‍ഹി സര്‍വകലാശാലയിലെയും വിദഗ്ധര്‍ നടത്തിയ പഠനത്തിലാണു ഭാരതത്തിലെ ഇന്നത്തെ ജനത രാമായണകാലഘട്ടത്തിലേതിന്റെ തുടര്‍ച്ചയാണെന്നത് ഉള്‍പ്പെടെയുള്ള പ്രധാന വസ്തുതകള്‍ തെളിഞ്ഞത്.
ഭാരതീയസംസ്‌കാരത്തിന് 60,000 വര്‍ഷത്തിലേറെ പഴക്കമുണ്ട്. രാമായണം സംഭവകഥയാണെന്നുറപ്പിക്കുന്നതില്‍ നിര്‍ണായക തെളിവായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് ഈ വസ്തുതയാണ്. രാമായണത്തിലെ സംഭവങ്ങള്‍ ഉണ്ടായതാകട്ടെ 12,000 വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്നാണാണു രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഗോണ്ട്, കോള്‍, ഭില്‍ തുടങ്ങിയ ഗോത്രവിഭാഗങ്ങളെക്കുറിച്ചു രാമായണത്തില്‍ പരാമര്‍ശമുണ്ട്. തെലങ്കാനയിലെ അദിലാബാദ് മേഖലയില്‍ ഇപ്പോഴും 40 ലക്ഷത്തിലേറെ ഗോണ്ട് ഗോത്രക്കാര്‍ ജീവിക്കുന്നുണ്ട്. ശിലായുഗം മുതല്‍ക്കുള്ള ഈ ഗോത്രം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതു തങ്ങളുടെ ഗവേഷണഫലത്തെ സാധൂകരിക്കുന്നുവെന്നു പഠനത്തിനു നേതൃത്വം നല്‍കിയ എസ്‌റ്റോണിയന്‍ ബയോ സെന്ററിലെ ഗവേഷകന്‍ ജ്ഞാനേശ്വര്‍ ചൗബേ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് റിസര്‍ച്ച് ഓണ്‍ വേദാസിലെ ഡോ. സരോജ് ബാല, ഡോ. രാഘവേന്ദ്ര റാവു എന്നിവര്‍ പറഞ്ഞു.
'രാമായണത്തിലെ സംഭവങ്ങള്‍ വെറും കഥകളല്ല, യഥാര്‍ഥമാണ്. ഗോത്രവര്‍ഗക്കാരില്‍ നടത്തിയ ജനിതകപഠനങ്ങള്‍ ഇക്കാര്യം വെളിവാക്കുന്നുണ്ട്. ഭാരതത്തില്‍ സഹസ്രാബ്ദങ്ങളായി ജീവിക്കുന്നവരില്‍ തുടര്‍ച്ചയുണ്ടെന്നു കണ്ടെത്താന്‍ സാധിച്ചു. തങ്ങളുടെ കണ്ടെത്തലിനു കൂടുതല്‍ വ്യക്തത നല്‍കാനായി മറ്റു ഗവേഷകര്‍ വേറെ പഠനങ്ങള്‍ നടത്തിവരുന്നുമുണ്ട്.' പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ പങ്കാളിയായ ഡെല്‍ഹി സര്‍വകലാശാലയിലെ നരവംശശാസ്ത്രവിഭാഗം പ്രഫസര്‍ ഡോ.വദ്‌ലമുദി രാഘവേന്ദ്ര റാവു വിശദീകരിച്ചു.
.

Back to Top