Sanathanam

കല്ലിനെ തൊഴുന്നവരേ?!

കല്ലെറിയാന്‍ അവസരംപാത്തിരിക്കുന്നവര്‍ ഹിന്ദുക്കള്‍ക്കെതിരെ ഉയര്‍ത്തുന്ന ഒരു ആരോപണം മഹാ അന്ധവിശ്വാസികളാണെും കല്ലിനെയും ലോഹത്തെയും മറ്റും പൂജിക്കുവരാണെന്നുമാണ്. കല്ലും ദൈവമാണോ?
കല്ലിലും ലോഹത്തിലും നിര്‍മിച്ചതാണു ക്ഷേത്രവിഗ്രഹങ്ങള്‍. എന്നാല്‍, ക്ഷേത്രോപാസകന്‍ അഥവാ തൊഴാനെത്തുവന്‍ കല്ലിനെ പൂജിക്കുവനല്ലതന്നെ. പൂജിക്കുന്നത് ഈശ്വരനെയാണ്; അതിനുള്ള ഉപാധി മാത്രമാണു വിഗ്രഹം. വിഗ്രഹങ്ങളെ പൂജിക്കുകയല്ല, വിഗ്രഹങ്ങളിലൂടെ പൂജിക്കുകയാണു ചെയ്യുന്നത്.
'വിശേഷേണ ഗ്രാഹയതി ഇതി വിഗ്രഹ:' (വിശേഷരൂപത്തില്‍ ഈശ്വരത്വത്തെ ഗ്രഹിക്കാന്‍ സഹായിക്കുന്നവയാണു വിഗ്രഹങ്ങള്‍) എന്നാണു വിഗ്രഹം എന്ന വാക്കിന്റെ അര്‍ഥം. രൂപരഹിതമായതിനെ ഗ്രഹിക്കാനാവാത്ത മനുഷ്യമനസ്സിന് ഈശ്വരോപാസനയ്ക്കു രൂപങ്ങളുടെ സഹായം അനിവാര്യമാണ്. ഇത്തരം മൂര്‍ത്തരൂപങ്ങളാണു വിഗ്രഹങ്ങള്‍. അവ വെറും കല്ലോ ലോഹമോ അല്ല. വെറും പ്രതീകങ്ങളുമല്ല, മറിച്ച് വിശിഷ്ടമന്ത്രങ്ങളുടെ സഹായത്താല്‍ പ്രതിഷ്ഠിച്ച് ആരാധിച്ച് ഉപാസിച്ചുപോരുന്നവയാണ്.
വിഗ്രഹാരാധനയെ എതിര്‍ക്കുന്നവര്‍ ഈശ്വരത്വത്തെ ഗ്രഹിക്കാന്‍ പ്രതീകങ്ങള്‍ അനിവാര്യമാണെന്നു തിരിച്ചറിയാത്തവരാണ്. അതേസമയം, നിരീശ്വരവാദികള്‍ എന്നു സ്വയം വിശേഷിപ്പിക്കുന്നവര്‍ വിഗ്രഹാരാധനയെ എതിര്‍ക്കുന്നതില്‍ അതിശയവുമില്ല. എന്തെന്നാല്‍ വാക്കില്‍ പോലും ഭ്രമിച്ചിരിക്കുന്നവരാണല്ലോ അവര്‍. നിരീശ്വരവാദി എന്ന, സ്വന്തം അസ്തിത്വത്തെ കുറിക്കാന്‍ ഉപയോഗിക്കുന്ന വാക്കിനു തന്നെ അവര്‍ ഈശ്വരന്റെ സഹായം തേടുന്നു. ഇല്ലാത്ത ഒന്നിന്റെ പദപ്രയോഗം വിവേകമുള്ളവര്‍ ചെയ്യാറില്ല. ഈശ്വരനെന്ന പദത്തെ നിരീശ്വരവാദികള്‍ ഉപയോഗപ്പെടുത്തുകവഴി ഈശ്വരനെ വാചാ സ്വീകരിക്കുകയാണ് അവര്‍ ചെയ്യുന്നത്. 'എനിക്കു നാവില്ലല്ലോ?' എന്നുച്ചരിക്കുന്ന ഒരാള്‍ക്കു തുല്യം മൂഢനാണ് ഇവിടെ നിരീശ്വരവാദി.
(അവലംബം: സ്വാമി ചിദാനന്ദ പുരി രചിച്ച 'ക്ഷേത്രം' എന്ന ഗ്രന്ഥം)
.

Back to Top