മതങ്ങളും ധര്‍മവും അഥവാ തോട്ടങ്ങളും വനവും
June 15 2015
ധര്‍മവും മതവും വനവും തോട്ടവുമെന്നപോലെ വ്യത്യസ്തങ്ങളാണ്. ജൈവവൈവിധ്യം നിലകൊള്ളുന്ന പ്രദേശമാണു വനം. വ്യത്യസ്ത ഇനം വൃക്ഷങ്ങളും വള്ളിപ്പടര്‍പ്പുകളും മറ്റേറെ ജീവജാലങ്ങളും സന്തോഷത്തോടെ സഹവസിക്കുന്ന ആവാസവ്യവസ്ഥയാണു വനം. അതു സുന്ദരവും ശീതളവും ശ്യാമളവും സുഖദവുമാണ്. വനത്തിലെ സസ്യവൈവിധ്യം നശിപ്പിച്ചശേഷം ഏകവിള വെച്ചുപിടിപ്പിച്ചാല്‍ വനമാകില്ല, തോട്ടമേ ആകൂ. ചൂടു വര്‍ധിപ്പിക്കുന്ന റബറോ തേക്കോ കശുമാവോ മുളയോ യൂക്കാലിപ്റ്റസ്സോ ആയിക്കൊള്ളണമെന്നില്ല, നല്ല തണുപ്പുള്ള മാവോ പ്ളാവോ ആണു വെച്ചുപിടിപ്പിക്കുന്നതെങ്കില് പോലും അതു തോട്ടമേ ആകൂ. ഒരിക്കലും വനമാകില്ല.
ഓരോ ഭൂപ്രദേശത്തിന്റെയും പ്രത്യേകതകള്‍ക്കനുസരിച്ചു ലോകത്തില്‍ സ്വാഭാവികമായും സാംസ്കാരികവൈവിധ്യം ഉണ്ടായേ തീരൂ. സാംസ്കാരികവൈവിധ്യം നിലനിന്നാല്‍ മാത്രമേ ലോകം സുന്ദരമാകൂ എന്നു നാം കരുതുന്നു. വൈവിധ്യത്തെ ഇഷ്ടപ്പെടുന്ന ഈ മനോഭാവം സംരക്ഷിക്കപ്പെടണമെന്നു തീര്‍ച്ച.
എന്നാല്‍, മതവീക്ഷണം പലപ്പോഴും തോട്ടം വെച്ചുപിടിപ്പിക്കുന്നതുപോലെ ആയിപ്പോകുന്നു. ഇതൊന്നു മാത്രം ശരി; ഇതിലൂടെ മാത്രമേ മോചനമുള്ളൂ; ഇതു മാത്രമാണു ദൈവദത്തമായത്, പരിശുദ്ധമായത് എന്നും മറ്റുമുള്ള വീക്ഷണം മതങ്ങള്‍ ഉയര്‍ത്തുമ്പോള്‍ സുന്ദരമായ ഈ ലോകം കലഹത്തിന്റെയും അസ്വസ്ഥതയുടെയും ഭൂമികയായി മാറ്റപ്പെടുന്നു. ഒരൊറ്റ ദൈവത്തെപ്പറ്റി പറയുമ്പോള്‍ തന്നെ ജനങ്ങളെ വിശ്വാസികളും അവിശ്വാസികളുമെന്നു വേര്‍തിരിക്കുകയും വിശ്വാസത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കുകയും ചെയ്യുന്ന മതങ്ങളുടെ സങ്കുചിതത്വത്തിനപ്പുറത്ത് 'ഏകം സത്' എന്നു പറഞ്ഞു ജനങ്ങളെ ഒന്നിപ്പിക്കുന്ന ധര്‍മത്തിന്റെ മഹത്വത്തെ തിരിച്ചറിയുകയെന്നതാണു ധര്മപ്രേമികള് ഏറ്റെടുക്കേണ്ട കര്‍ത്തവ്യം.
ധര്‍മം നാനാത്വത്തെ നിഷേധിക്കുന്നില്ല. എല്ലാ നാനാത്വങ്ങളെയും അംഗീകരിക്കുമ്പോഴും അവയെല്ലാം ഒരു സത്യത്തിന്റെ വിവിധ പ്രകടീഭാവങ്ങള് മാത്രമാണെന്നറിഞ്ഞു നാനാത്വത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള ഏകത്വത്തെ ദര്ശിക്കുന്നതിലാണു ധര്‍മത്തിന്റെ മര്‍മം കുടികൊള്ളുന്നത്. എല്ലാവിധ നാനാത്വങ്ങളും കാണപ്പെടുമ്പോഴും സത്യം ഏകവും അദ്വിതീയവുമാണെന്നു ബോധിപ്പിക്കുന്ന വേദാന്തദര്‍ശനത്തിന്റെ വെളിച്ചത്തില്‍ മാത്രമേ ധര്‍മത്തിന്റെ തത്ത്വത്തെ പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിക്കൂ.
(അവലംബം: ശ്രീമത് ചിദാനന്ദ പുരി സ്വാമികള്‍ രചിച്ച ധര്‍മോ രക്ഷതി രക്ഷിത: എന്ന ഗ്രന്ഥം)
.ഓരോ ഭൂപ്രദേശത്തിന്റെയും പ്രത്യേകതകള്‍ക്കനുസരിച്ചു ലോകത്തില്‍ സ്വാഭാവികമായും സാംസ്കാരികവൈവിധ്യം ഉണ്ടായേ തീരൂ. സാംസ്കാരികവൈവിധ്യം നിലനിന്നാല്‍ മാത്രമേ ലോകം സുന്ദരമാകൂ എന്നു നാം കരുതുന്നു. വൈവിധ്യത്തെ ഇഷ്ടപ്പെടുന്ന ഈ മനോഭാവം സംരക്ഷിക്കപ്പെടണമെന്നു തീര്‍ച്ച.