യോഗയിലൂടെ നല്കുന്നതു ഭാരതത്തിന്റെ സന്ദേശം: കേന്ദ്രമന്ത്രി
June 13 2015
ന്യൂഡെല്‍ഹി: യോഗ ഭാരതീയമാണെന്നും നമുക്കതിന്റെ മഹത്വം ആഘോഷിക്കണമെന്നും കേന്ദ്ര യോഗ, പാരമ്പര്യ ഔഷധ സഹമന്ത്രി ശ്രീപദ് നായിക്. യോഗ ദിനാഘോഷത്തിലൂടെ നാം ലക്ഷ്യമിടുന്നതു യോഗയുടെ മഹത്വത്തിന്റെ സന്ദേശം ലോകമാകെ എത്തിക്കുകയാണ്. മെച്ചപ്പെട്ട ലോകസൃഷ്ടിക്കായി ആഗോളജനതയെ ഒരുമിപ്പിക്കുകയാണു നമ്മുടെ ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി. 47 ഇസ്ലാമിക രാഷ്ട്രങ്ങള്‍ സ്വാഗതം ചെയ്തിട്ടുള്ള യോഗ ദിനാഘോഷത്തെ ഭാരതത്തിലെ ചില സമുദായവിഭാഗങ്ങള്‍ എതിര്‍ക്കുന്നതു വിരോധാഭാസമാണ്. യോഗ പ്രചരിപ്പിക്കുന്നതു ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണെന്ന വാദം ബാലിശമാണ്. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനു നല്കിയ മുഖാമുഖത്തിലാണു ശ്രീപദ് നായിക് യോഗയെക്കുറിച്ചുള്ള കാഴ്ചപ്പാടു വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന മാനിച്ചാണ് ഐക്യരാഷ്ട്രസഭ ജൂണ്‍ 21 രാജ്യാന്തര യോഗ ദിനമായി പ്രഖ്യാപിച്ചത്. യോഗ ദിനം വേണമെന്ന പ്രമേയത്തെ ഐക്യരാഷ്ട്രസഭയില്‍ 177 രാഷ്ട്രങ്ങള്‍ പിന്തുണച്ചിരുന്നു. മറ്റു ചില രാഷ്ട്രങ്ങള്‍കൂടി പിന്നീട് ഇതേ നിലപാടു കൈക്കൊണ്ടു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രമേയമാണ് ഇതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
193 രാഷ്ട്രങ്ങളില്‍ യോഗദിനാഘോഷം നടത്താന്‍ ഭാരതം മുന്‍കയ്യെടുക്കുകയാണ്. യോഗ മന്ത്രാലയവും വിദേശകാര്യമന്ത്രാലയവും ചേര്‍ന്നാണു പരിപാടി നടപ്പാക്കുക. ഭാരതത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ യോഗ ദിനാഘോഷം സംഘടിപ്പിക്കാന്‍ 40 കോടി രൂപയാണു നീക്കിവെച്ചിരിക്കുന്നത്. ഡെല്‍ഹിയില്‍ രാജ്പഥില്‍ നടക്കുന്ന യോഗ സംഗമത്തില്‍ 35,000 പേര് പങ്കെടുക്കുമെന്നാണു പ്രതീക്ഷ. പ്രധാനമന്ത്രി, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ പ്രമുഖര്‍ സംഗമത്തിനെത്തുമെന്നാണു പ്രതീക്ഷ. ഏറ്റവും വലിയ യോഗ പ്രദര്‍ശനമെന്ന ഗിന്നസ് ബുക്ക് റെക്കോര്‍ഡ് നേടിയെടുക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണു സംഘാടകര്‍. നിലവില്‍ 29,773 പേരുടെ യോഗാഭ്യാസം നടത്തിയ ഗ്വാളിയോറിലെ വിവേകാനന്ദ കേന്ദ്രത്തിനാണ് ഏറ്റവും വലിയ പ്രദര്‍ശനത്തിനുള്ള റെക്കോര്‍ഡ്.
യോഗ ചെയ്യുന്നതിനെ ആരും എതിര്‍ക്കേണ്ടതില്ല. സൂര്യനമസ്കാരത്തെച്ചൊല്ലി വിവാദം ആവശ്യവുമില്ല. ചില ഒറ്റപ്പെട്ട വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ യോഗ ദിന ആസനങ്ങളില്നിന്നു സൂര്യനമസ്കാരം ഒഴിവാക്കിയിരുന്നു. ആസനങ്ങള്‍ ചെയ്യുന്ന സമയത്ത് ഏതെങ്കിലും പ്രാര്‍ഥന ചൊല്ലണമെന്നു നിര്‍ബന്ധമില്ല. ഓം എന്നു ജപിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് അള്ളാ എന്നുച്ചരിക്കാം. 62 കാരനായ താന്‍ കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി നിത്യേന യോഗ ചെയ്യുന്നുണ്ടെന്നും ഒരു ദിവസം യോഗ ചെയ്യാതിരുന്നാല്‍ എന്തോ കുറവനുഭവപ്പെടുമെന്നും ശ്രീപദ് നായിക് പറഞ്ഞു.
.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന മാനിച്ചാണ് ഐക്യരാഷ്ട്രസഭ ജൂണ്‍ 21 രാജ്യാന്തര യോഗ ദിനമായി പ്രഖ്യാപിച്ചത്. യോഗ ദിനം വേണമെന്ന പ്രമേയത്തെ ഐക്യരാഷ്ട്രസഭയില്‍ 177 രാഷ്ട്രങ്ങള്‍ പിന്തുണച്ചിരുന്നു. മറ്റു ചില രാഷ്ട്രങ്ങള്‍കൂടി പിന്നീട് ഇതേ നിലപാടു കൈക്കൊണ്ടു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രമേയമാണ് ഇതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.