Sanathanam

ആഗോളതലത്തില്‍ ഹിന്ദുത്വം വളരുന്നു

ന്യൂഡെല്‍ഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുമതത്തോടുള്ള പ്രിയം വര്‍ധിക്കുന്നു. യൂറോപ്പ്‌, സൗദി അറേബ്യ, പാക്കിസ്ഥാന്‍, തായ്‌ലന്റ്‌ തുടങ്ങിയ പ്രദേശങ്ങളില്‍ ഹിന്ദുമതവിശ്വാസികളുടെ എണ്ണം വര്‍ധിക്കുന്നതായി പ്യൂ റിസര്‍ച്ച്‌ സെന്ററിന്റെ പഠനത്തില്‍ വ്യക്തമായി.
പാക്കിസ്ഥാന്‍, ഇറ്റലി, സൗദി അറേബ്യ, തായ്‌ലന്റ്‌ തുടങ്ങിയ രാജ്യങ്ങളിലെ ഹിന്ദുക്കളുടെ എണ്ണം 2050 ആകുമ്പോഴേക്കും ഇപ്പോഴത്തേതിന്റെ ഇരട്ടിയാകുമെന്നാണു കണക്കാക്കപ്പെടുന്നത്‌. ഇന്ത്യയില്‍ ഇസ്ലാം മതം വളരുന്ന അതേ നിരക്കിലാണു പാക്കിസ്ഥാനില്‍ ഹിന്ദുമതം വളരുന്നത്‌. 3.2 ശതമാനമാണ്‌ പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ വളര്‍ച്ചാനിരക്ക്‌. ആഗോളതലത്തിലാകട്ടെ, ഇത്‌ 2.5 ശതമാനം മാത്രമാണ്‌. തായ്‌ലന്റിലെ ജനസംഖ്യയുടെ 0.1 ശതമാനം ഹിന്ദുക്കളാണ്‌. 35 വര്‍ഷത്തിനകം ഇത്‌ 0.2 ശതമാനമാകുമെന്നാണു പ്രതീക്ഷ. സൗദി ജനസംഖ്യയുടെ 1.1 ശതമാനം ഹിന്ദുക്കളാണ്‌. 2050 ആകുമ്പോഴേക്കും ഇത്‌ 1.6 ശതമാനമായേക്കും. ഇറ്റലി, അയര്‍ലന്റ്‌, ബെല്‍ജിയം, ഗ്രീസ്‌ തുടങ്ങിയ രാജ്യങ്ങളിലും ഹിന്ദുമതം പ്രചാരം നേടിവരുന്നുണ്ട്‌. യൂറോപ്യന്‍ രാജ്യങ്ങളിലേക്കു ഹിന്ദുക്കള്‍ ഗണ്യമായ രീതിയില്‍ കുടിയേറുന്നുമുണ്ട്‌.
മറ്റു മതങ്ങളില്‍നിന്നു പരിവര്‍ത്തനത്തിലൂടെ എത്തുന്നവര്‍, കുടിയേറുന്നവര്‍, നിലവിലുള്ള ഹിന്ദുക്കളുടെ അടുത്ത തലമുറകള്‍- ഹിന്ദുക്കളുടെ എണ്ണം വര്‍ധിക്കുന്നത്‌ ഈ രീതിയിലാണ്‌. വരാനിരിക്കുന്ന നാലു പതിറ്റാണ്ടിനിടെ പത്തു ലക്ഷം ഹിന്ദുക്കള്‍ ഭാരതത്തില്‍നിന്നു വിദേശരാജ്യങ്ങളിലെത്തുമെന്നു കണക്കാക്കപ്പെടുന്നുണ്ട്‌. ഐ.ടി. വ്യവസായത്തിന്റെ തുടക്കകാലത്തു ഭാരതത്തില്‍നിന്നു മറ്റു രാജ്യങ്ങളിലേക്കു ഹിന്ദുക്കളുടെ വന്‍ ഒഴുക്കായിരുന്നു. എന്നാല്‍ ഈ രംഗത്ത്‌ അവസരങ്ങള്‍ കുറഞ്ഞതു കുടിയേറ്റം കുറയാനിടയാക്കി. സാമ്പത്തികവികസനത്തിന്റെ കാര്യത്തില്‍ ഭാരതം മറ്റെല്ലാ രാഷ്ട്രങ്ങളെയും പിന്‍തള്ളി ഒന്നാമതെത്തിയതോടെ തൊഴില്‍വൈദഗ്‌ധ്യവും ഉന്നതവിദ്യാഭ്യാസവും നേടുന്ന പുതുതലമുറ നാട്ടില്‍തന്നെ തുടരാന്‍ താല്‍പര്യം കാണിക്കുന്നുവെന്നതു ഹിന്ദുസമൂഹത്തിന്റെ കുടിയേറ്റനിരക്ക്‌ ഇനിയും കുറയാനിടയാക്കും.
.

Back to Top