എന്താണു ഹിന്ദുത്വം?
June 10 2015
ധര്‍മത്തിന്റെ അടിസ്ഥാനം വേദമാകുന്നു (വേദോfഖിലം ധര്‍മ്മമൂലം) എന്നു മനുസ്മൃതി ചൂണ്ടിക്കാട്ടുന്നു. വേദത്തിന്റെ അടിസഥാനത്തിലുള്ള ധര്‍മമാണു വൈദികധര്‍മം. ഒരിക്കലും നശിക്കാത്തതായതിനാല് ഇതിനെ സനാതനധര്മമെന്നോ അഥവാ ഹിന്ദുധര്മമെന്നോ പറയുന്നു.
ഭാരതത്തില്‍ ജീവിക്കുന്നവരെയാണു ഹിന്ദുക്കള്‍ എന്നു വിളിക്കുന്നത്. ഹിന്ദുക്കള്‍ അധിവസിക്കുന്ന, വടക്കു ഹിമാലയം മുതല്‍ തെക്ക് ഇന്ദുസമുദ്രം വരെയുള്ള ഭൂഭാഗം ഹിന്ദുസ്ഥാനം എന്നറിയപ്പെടുകയും ചെയ്യുന്നു. ഈ പ്രദേശമാണു ഭാരതമെന്നും പ്രശസ്തമായത്. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യവും പഴമയുമുള്ള മാനവസംസകൃതി നിലനില്‍ക്കുന്ന ഭാരതം ശാസ്ത്രത്തിലും യുക്തിചിന്തയിലും രോഗചികില്സയിലും ആധ്യാത്മികതയിലും എന്നും മുന്നിട്ടുനിന്നു. വിദ്യാഭ്യാസം, കലകള്‍ തുടങ്ങിയ മേഖലകളിലും പ്രാചീനകാലം മുതല്ക്കേ ഭാരതത്തിനു മേല്‍ക്കൈയുണ്ടായിരുന്നു. 'അതിഥി ദേവോ ഭവ' എന്ന പരിഗണനയോടെ സന്ദര്‍ശകരെ വരവേല്‍ക്കുന്ന ഭാരതത്തിലേക്ക് അറിവു തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ എത്തുന്നുണ്ട്.
ഹിന്ദുസ്ഥാനത്തു വസിക്കുന്നവരെന്ന നിലയിലാണു ഹിന്ദുക്കള്‍ എന്ന പേര് ഈ പ്രദേശത്തുള്ളവര്‍ക്കു ലഭിച്ചതെന്നാണ് ഒരു പക്ഷം. സിന്ധുനദീതീരത്തു കഴിഞ്ഞവരെന്ന നിലയ്ക്കാണു ഹിന്ദുക്കളെന്ന പേരുണ്ടായതെന്നും വാദമുണ്ട്. വൈദികധര്മമനുസരിച്ചു ജീവിക്കുന്നവരാണു ഹിന്ദുക്കള്‍ എന്ന കാര്യത്തില്‍ പക്ഷേ, വുരുദ്ധാഭിപ്രായങ്ങളില്ല. ഈ ഭൂഭാഗത്തുനിന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പ്രസരിച്ച വൈദികധര്മത്തിനു ഹിന്ദുധര്‍മം എന്ന പേരു ലഭിക്കുകയും ചെയ്തു.
സനാതനധര്‍മപ്രകാരം സാത്വിക, രാജസിക, താമസിക ഗുണഘടനയ്ക്കനുസരിച്ചു മനുഷ്യര്‍ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ നാലു വര്‍ണങ്ങളില്‍ പെട്ടവരാണ്. മനുഷ്യജീവിതത്തെ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നിങ്ങനെ നാല് ആശ്രമങ്ങളായി ഋഷിവര്യന്മാന് വിഭജിച്ചിട്ടുമുണ്ട്.
(ശ്രീമദ് ചിദാനന്ദ പുരി സ്വാമികള്‍ രചിച്ച ഹിന്ദുധര്‍മപരിചയം എന്ന ലഘുഗ്രന്ഥത്തെ അവലംബിച്ചു തയ്യാറാക്കിയത്)
.ഭാരതത്തില്‍ ജീവിക്കുന്നവരെയാണു ഹിന്ദുക്കള്‍ എന്നു വിളിക്കുന്നത്. ഹിന്ദുക്കള്‍ അധിവസിക്കുന്ന, വടക്കു ഹിമാലയം മുതല്‍ തെക്ക് ഇന്ദുസമുദ്രം വരെയുള്ള ഭൂഭാഗം ഹിന്ദുസ്ഥാനം എന്നറിയപ്പെടുകയും ചെയ്യുന്നു. ഈ പ്രദേശമാണു ഭാരതമെന്നും പ്രശസ്തമായത്. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യവും പഴമയുമുള്ള മാനവസംസകൃതി നിലനില്‍ക്കുന്ന ഭാരതം ശാസ്ത്രത്തിലും യുക്തിചിന്തയിലും രോഗചികില്സയിലും ആധ്യാത്മികതയിലും എന്നും മുന്നിട്ടുനിന്നു. വിദ്യാഭ്യാസം, കലകള്‍ തുടങ്ങിയ മേഖലകളിലും പ്രാചീനകാലം മുതല്ക്കേ ഭാരതത്തിനു മേല്‍ക്കൈയുണ്ടായിരുന്നു. 'അതിഥി ദേവോ ഭവ' എന്ന പരിഗണനയോടെ സന്ദര്‍ശകരെ വരവേല്‍ക്കുന്ന ഭാരതത്തിലേക്ക് അറിവു തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ എത്തുന്നുണ്ട്.