യോഗ ദിനാഘോഷം 190 രാജ്യങ്ങളില്‍
September 7 2016
ന്യൂഡെല്‍ഹി: അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21നു ഭാരതത്തിന്റെ നേതൃത്വത്തില്‍ ലോകത്താകമാനം യോഗ പ്രദര്‍ശനങ്ങള്‍ നടക്കും. 190 രാജ്യങ്ങളിലാണു പരിപാടി സംഘടിപ്പിക്കുക. തലസ്ഥാനത്തു നടക്കുന്ന യോഗ പ്രദര്‍ശനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം കൊടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഡെല്‍ഹിക്കു പുറമെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങൡും യോഗ പ്രകടനമുണ്ടാവും. ബ്രാന്‍ഡ് അംബാസഡര്‍മാരായി ചലച്ചിത്രതാരങ്ങളായ അമിതാഭ് ബച്ചന്, അക്ഷയ് കുമാര്‍, ശില്പ ഷെട്ടി, ക്രിക്കറ്റ് താരം വിരാട് കോഹ്ലി എന്നിവര്‍ പങ്കെടുക്കും. 30 മിനുട്ട് നീളുന്ന യോഗാഭ്യാസമാണ് എല്ലായിടത്തും നടക്കുക.
ന്യൂഡെല്‍ഹിയില്‍ രാജ്പഥിലാണു യോഗ പ്രദര്‍ശനമുണ്ടാകുക. 35000 പേര്‍ക്കു യോഗ ചെയ്യാനുള്ള സൗകര്യമാണുണ്ടാകുക. കേന്ദ്രമന്ത്രിമാര്‍, എം.പിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സൈനിക- അര്‍ധസൈനിക ഉദ്യോഗസ്ഥര്‍, പൗരപ്രമുഖര്‍ തുടങ്ങി ഒരു വന്‍നിര യോഗ ചെയ്യാനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹമെത്തുമെന്നാണു പ്രതീക്ഷയെന്നും ആയുഷ്, യോഗ മന്ത്രി ശ്രീപദ് നായിക് വ്യക്തമാക്കി.
ഓരോ സംസ്ഥാനത്തും അതാതു സംസ്ഥാന മന്ത്രിസഭകളാണു യോഗ ദിനാഘോഷം സംഘടിപ്പിക്കുക. യോഗ ദിനാഘോഷത്തില്‍ പങ്കെടുക്കണമെന്നതു നിര്ബന്ധമാക്കുന്നുവെന്നു നേരത്തേ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ ആരോപണം അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞിരുന്നു. ആഘോഷത്തില്‍ പങ്കെടുക്കുന്നതു വിദ്യാര്‍ഥികള്‍ക്കു മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
190 രാഷ്ട്രങ്ങളില്‍ നടക്കുന്ന യോഗ ദിനാഘോഷത്തിനു മിക്കയിടത്തും നേതൃത്വം നല്കുന്ന ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 250 സ്ഥലങ്ങളില്‍ സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ യോഗ ദിനം ആഘോഷിക്കാന്‍ ഒത്തുകൂടും.
യോഗയാണ് തന്റെ ഊര്‍ജത്തിന്റെ രഹസ്യമെന്നു വെളിപ്പെടുത്തിയിട്ടുള്ള പ്രധാനമന്ത്രിയാണ് അന്താരാഷ്ട്ര യോഗ ദിനമെന്ന ആശയം മുന്നോട്ടുവെച്ചത്. ഐക്യരാഷ്ട്രസഭ ഇത് അംഗീകരിക്കുകയും ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി അംഗീകരിക്കുകയും ചെയ്തു.
ഭാരതത്തിനു പുറത്തു യോഗയ്ക്കുള്ള സ്വീകാര്യത അനുദിനം വര്‍ധിച്ചുവരികയാണ്. അടുത്തിടെ യോഗ മതപരമായ ഒന്നാണെന്ന വാദം ഒരു യു.എസ്. കോടതി തള്ളിയിരുന്നു. ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ 200 യോഗ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്. മലേഷ്യയിലും ഇന്തോനേഷ്യയിലുമൊക്കെ യോഗയ്ക്കു പ്രചാരമുണ്ട്. ഇന്തോനേഷ്യയില്‍ അടുത്തിടെ യോഗയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്കു തള്ളി ഒട്ടേറെ പേര് യോഗാഭ്യാസം തുടരുന്നുണ്ട്.
.ന്യൂഡെല്‍ഹിയില്‍ രാജ്പഥിലാണു യോഗ പ്രദര്‍ശനമുണ്ടാകുക. 35000 പേര്‍ക്കു യോഗ ചെയ്യാനുള്ള സൗകര്യമാണുണ്ടാകുക. കേന്ദ്രമന്ത്രിമാര്‍, എം.പിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സൈനിക- അര്‍ധസൈനിക ഉദ്യോഗസ്ഥര്‍, പൗരപ്രമുഖര്‍ തുടങ്ങി ഒരു വന്‍നിര യോഗ ചെയ്യാനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹമെത്തുമെന്നാണു പ്രതീക്ഷയെന്നും ആയുഷ്, യോഗ മന്ത്രി ശ്രീപദ് നായിക് വ്യക്തമാക്കി.