തുളസിയുടെ ജനിതകഘടന കണ്ടെത്തി
June 2 2015
ന്യൂഡെല്‍ഹി: വിശുദ്ധ സസ്യമായ തുളസിയുടെ സമ്പൂര്‍ണ ജനിതകഘടന ഭാരതീയ ഗവേഷകസംഘം കണ്ടെത്തി. ഗവേഷണഫലം തുളസിയുടെ ഗുണങ്ങള്‍ തിരിച്ചറിയാന്‍ ആധുനിക ശാസ്ത്രത്തെ സഹായിക്കും. ഔഷധനിര്മാണത്തു ശ്രദ്ധേയമായ നേട്ടങ്ങളിലേക്ക് ഇതു നയിക്കുമെന്നാണു പ്രതീക്ഷ.
ലഖ്നൗവിലെ സര്‍ക്കാര്‍ ലബോറട്ടറിയും ബെംഗളുരുവിലെ സ്വകാര്യ ജനിതകഘടനാ പഠനകേന്ദ്രവും ചേര്‍ന്നാണു ഗവേഷണപദ്ധതി പൂര്‍ത്തിയാക്കിയത്. ലഖ്നൗവിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിസിനല്‍ ആന്‍ഡ് അരോമാറ്റിക് പ്ളാന്റ്സിലെ അജിത് കുമാര്‍ ഷസാനിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘത്തില്‍ ശുഭ്ര രസ്തോഗി, അനില്‍ ത്രിപാഠി എന്നീ അംഗങ്ങള്‍കൂടിയാണ് ഉള്ളത്. മൂന്നു വര്‍ഷം വേണ്ടിവന്നു മൂന്നംഗസംഘത്തിനു പഠനം പൂര്‍ത്തിയാക്കാന്‍.
38.6 കോടി അടിസ്ഥാന ജനിതകഘടകങ്ങള്‍ ഉള്‍പ്പെട്ടതാണ് ഒസിമം സാങ്ക്ടം എന്ന് സസ്യശാസ്ത്രം പേരിട്ട തുളസിയുടെ ജനിതകഘടന. ഈ ചെടിയിലെ 53,480 പ്രോട്ടീന്‍ കോഡിംങ് ജീനുകളും തിരിച്ചറിഞ്ഞു.
രോഗാണുബാധ, തീപ്പൊള്ളല്‍, ഹൃദ്രോഗങ്ങള്‍, പ്രമേഹം തുടങ്ങിയവയ്ക്കു മരുന്നു കണ്ടെത്തുന്നതില്‍ നിര്‍ണായകമാകും തുളസിയെക്കുറിച്ചുള്ള പുതിയ അറിവെന്നാണു കരുതുന്നത്. ഫിനൈല്‍ പ്രൊപ്പനോയിഡ്, ടെര്പെര്നോയ്ഡ് തുടങ്ങി തുളസിയില്‍ അടങ്ങിയിട്ടുള്ള ഔഷധമൂല്യമുള്ള ഘടകങ്ങള്‍ ഉപയോഗിച്ചുള്ള മരുന്നുകള്‍ നിര്‍മിക്കുന്നതിനും ജനിതകഘടന വെളിവായതു സഹായകമായേക്കും.
കുട്ടിക്കാലംതൊട്ടു തുളസിയുടെ ഔഷധമൂല്യത്തെക്കുറിച്ചു കേട്ടാണു വളര്‍ന്നതെന്നും ആ താല്പര്യമാണു ഗവേഷണത്തിനു പ്രേരണയായതെന്നും ശുഭ രസ്തോഗി പറഞ്ഞു.
.ലഖ്നൗവിലെ സര്‍ക്കാര്‍ ലബോറട്ടറിയും ബെംഗളുരുവിലെ സ്വകാര്യ ജനിതകഘടനാ പഠനകേന്ദ്രവും ചേര്‍ന്നാണു ഗവേഷണപദ്ധതി പൂര്‍ത്തിയാക്കിയത്. ലഖ്നൗവിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിസിനല്‍ ആന്‍ഡ് അരോമാറ്റിക് പ്ളാന്റ്സിലെ അജിത് കുമാര്‍ ഷസാനിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘത്തില്‍ ശുഭ്ര രസ്തോഗി, അനില്‍ ത്രിപാഠി എന്നീ അംഗങ്ങള്‍കൂടിയാണ് ഉള്ളത്. മൂന്നു വര്‍ഷം വേണ്ടിവന്നു മൂന്നംഗസംഘത്തിനു പഠനം പൂര്‍ത്തിയാക്കാന്‍.