പണ്ഡിറ്റ് കറുപ്പന് പുരസ്കാരം ചിദാനന്ദപുരി സ്വാമികള്‍ക്കു സമര്‍പ്പിച്ചു
May 24 2015
എറണാകുളം: കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന് വിചാരവേദി ഏര്‍പ്പെടുത്തിയ പണ്ഡിറ്റ് കറുപ്പന് പുരസ്കാരം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദ പുരി സ്വാമികള്‍ക്ക് വിഎച്ച്പി ദേശീയ ഉപാദ്ധ്യക്ഷന്‍ കെ.വി.മദനന് സമര്‍പ്പിച്ചു. പാവക്കുളം മഹാദേവക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന 131-ാമത് പണ്ഡിറ്റ് കറുപ്പന് ജന്മദിനാചരണ ചടങ്ങിലായിരുന്നു പുരസ്കാര സമര്‍പ്പണം. ഇടക്കൊച്ചി ജ്ഞാനോദയം സഭ അധ്യക്ഷന്‍ ആര്.ഷാജി സ്വാമിയെ ഹാരമണിയിച്ച് പുരസ്കാരത്തുക കൈമാറി.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ അത്താണിയായിരുന്നു പണ്ഡിറ്റ് കറുപ്പനെന്നും കേരളത്തിന്റെ സാമൂഹ്യചരിത്രത്തിന് അടിത്തറ പാകിയ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.
''നീ നല്ല മനുഷ്യനാകുക'' എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യമെന്ന് 'കറുപ്പനും കേരള നവോത്ഥാനവും' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഡോ.കെ.ജി.പൗലോസ് അഭിപ്രായപ്പെട്ടു. പി.കെ.അരവിന്ദന്, സ്വാമി സുകൃതാനന്ദ(ശിവഗിരി മഠം) സ്വാമി വിശുദ്ധാനന്ദ(ശ്രീരാമകൃഷ്ണാശ്രമം ചേറൂര്) സ്വാമി ഗോരഖ് നാഥ് (അഗസ്ത്യാശ്രമം, എടവനക്കാട്) എ.കെ.ചന്ദ്രബോസ്, വി.സുന്ദരം, ആര്.രാജു, എ.കെ.രാമചന്ദ്രന്, കെ.കെ.വാമലോചനന്‍, പി.സി.രാജന് ബാബു, സി.ജി.രാജഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 'കേരള നവോത്ഥാനവും കായല്‍ സമ്മേളനവും' എന്ന വിഷയത്തില്‍ നടത്തിയ ലേഖന മത്സര വിജയികളായ വൈശാഖ് വി., മുഹമ്മദ് ആസിഫ്, അമൃത ലക്ഷ്മി, കീര്‍ത്തനാ ജോഷി എന്നിവരെ കാഷ് അവാര്‍ഡ് നല്കി ആദരിച്ചു.
രാവിലെ ചേരാനല്ലൂരിലെ അകത്തൂട്ട് തറവാട്ട് വളപ്പിലുള്ള പണ്ഡിറ്റ് കറുപ്പന് സ്മൃതി മണ്ഡപത്തില്‍ വിചാരവേദിയുടേയും ധീവരസഭയുടേയും ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ധീവരസഭാ ഭാരവാഹികളായ പി.കെ.കാര്ത്തികേയന്, ടി.കെ.സോമനാഥന്, പി.എസ്.ഷമ്മി, കെ.എന്‍.ബാബു എന്നിവരും വി.എം.ശശി (കേരള ഉള്ളാടസഭ) പി.ആര്.സത്യന് (വേട്ടുവ മഹാസഭ) വിചാരവേദി ഭാരവാഹികളായ കെ.വി.മദനന്, വി.സുന്ദരം, എം.കെ.ചന്ദ്രബോസ്, ഡോ.ടി.എം.ലീല, സി.ആര്.സന്തോഷ്കുമാര്‍, എ.എസ്.അജിത്ത് കുമാര്‍, ഡോ.ഗോപിനാഥ് പനങ്ങാട്, സുനില്‍ തീരഭൂമി, ആര്.രാജു, സി.ജി.രാജഗോപാല്‍ തുടങ്ങിയവരും സംബന്ധിച്ചു.
.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ അത്താണിയായിരുന്നു പണ്ഡിറ്റ് കറുപ്പനെന്നും കേരളത്തിന്റെ സാമൂഹ്യചരിത്രത്തിന് അടിത്തറ പാകിയ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.