സരസ്വതി നദി കണ്ടെത്തി? ഹരിയാനയില്‍ പുണ്യനദി കാണാന്‍ ജനത്തിരക്ക്
May 17 2015
ന്യൂഡെല്‍ഹി: സരസ്വതി നദി കണ്ടെത്താനുള്ള ഖനനപ്രകിയയില് കുതിച്ചുയരുന്ന നീരുറവ കണ്ടെത്തി. പുണ്യനദി തേടിയുള്ള ഹരിയാന സര്‍ക്കാരിന്റെ പദ്ധതിയില്‍ പ്രതീക്ഷയുണര്‍ത്തുന്ന നാഴികക്കല്ലാണിത്. യമുനാ നഗര്‍ ജില്ലയിലെ മുഗള്‍വാലി ഗ്രാമത്തില്‍ ഭൂമി കുഴിച്ചു നടത്തിയ അന്വേഷണത്തിനിടെ വെള്ളം കണ്ടെത്തിയ ചിത്രമാണ് ഈ റിപ്പോര്‍ട്ടിനൊപ്പമുള്ളത്. മറ്റു നാലിടങ്ങളില്കൂടി നീരൊഴുക്കു കണ്ടെത്തിയിട്ടുണ്ട്.
പുണ്യനദി ഒഴുകിയിരുന്ന പ്രദേശങ്ങളിലാണ് ആഴത്തില്‍ മണ്ണുനീക്കി നീരൊഴുക്കുണ്ടോ എന്ന പരിശോധന നടത്തുന്നത്. എണ്‍പതോളം പേര് മുഗള്‍വാലി പ്രദേശത്തു ഭൂമി കുഴിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം കുഴിക്കുന്നതിനിടെ മണ്ണിനു നനവുള്ളതായി ശ്രദ്ധയില്‍ പെട്ടു. ഈ പ്രദേശത്ത് എട്ടടി ആഴത്തില്‍ കുഴിച്ചപ്പോള്‍ വെള്ളം കുതിച്ചെത്തി. ആഴത്തില്‍ കുഴിക്കുംതോറും ജലത്തിന്റെ അളവു ഗണ്യമായി വര്‍ധിക്കുന്നുണ്ടെന്നു പഞ്ചായത്ത് സെക്രട്ടറി ബല്‍കര്‍ സിംങ് പറഞ്ഞു.
സരസ്വതി നദിയൊഴുകിയ വഴിയില്‍ നടത്തിയ ഖനനത്തില്‍ മറ്റു നാലിടത്തുകൂടി വെള്ളം കണ്ടെത്തി. വിവരമറിഞ്ഞതോടെ വന്‍ ജനക്കൂട്ടമാണു സനാതനധര്മത്തില് വിശുദ്ധസ്ഥാനമുള്ള നദി കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.
ആദിബദ്രിയില്നിന്ന് ആരംഭിക്കുന്ന നദി 4000 വര്‍ഷങ്ങള്‍ക്കു മുന്‍പു വറ്റിവരണ്ടുപോയെന്നാണു ചരിത്രകാരന്മാര് ചൂണ്ടിക്കാട്ടുന്നത്. ശക്തമായ ഭൂകമ്പത്തെത്തുടര്ന്നാണു നദി അപ്രത്യക്ഷമായതെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. യമുനാനഗര്‍ ജില്ലയിലെ 41 ഗ്രാമങ്ങളില്കൂടിയാണ് സരസ്വതി ഒഴുകിയിരുന്നതെന്നാണു കരുതുന്നത്. പുണ്യനഗരമായ കുരുക്ഷേത്രത്തിനും സരസ്വതി ദാഹനീര് പകര്‍ന്നിരുന്നു. പാണ്ഡവര്‍ കുളിച്ചിരുന്ന കപല്മോചന്, രാന്മോചന് കിണറുകളിലെത്തിയിരുന്നതു സരസ്വതിയിലെ ജലമാണെന്നാണു വിശ്വാസം. പ്രാചീനഭാരതത്തിലെ പ്രമുഖ രാജാവായിരുന്ന ഹര്‍ഷവര്‍ധന്റെ തലസ്ഥാനമായ താനേശ്വര്‍ കുരുക്ഷേത്രത്തിനടുത്താണ്. ഈ സ്ഥലത്തുകൂടെയും സരസ്വതി കടന്നുപോയിരുന്നു.
ഏപ്രില്‍ 21നാണു നദി കണ്ടെത്താനുള്ള പദ്ധതിക്കു തുടക്കമിട്ടത്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ മുന്കയ്യെടുത്തുന്ന നടപ്പാക്കുന്ന പദ്ധതിക്കായി ബജറ്റില്‍ 50 കോടി രൂപ നീക്കിവെച്ചിരുന്നു. എട്ടു ഗ്രാമങ്ങളിലാണ് ഇപ്പോള്‍ പുഴ തേടി ഖനനം നടത്തുന്നത്. ഉന്നത ഉദ്യോഗസ്ഥരെയാണു മേല്‍നോട്ടത്തിനായി സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.
.പുണ്യനദി ഒഴുകിയിരുന്ന പ്രദേശങ്ങളിലാണ് ആഴത്തില്‍ മണ്ണുനീക്കി നീരൊഴുക്കുണ്ടോ എന്ന പരിശോധന നടത്തുന്നത്. എണ്‍പതോളം പേര് മുഗള്‍വാലി പ്രദേശത്തു ഭൂമി കുഴിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.