Sanathanam

ചിന്‍മയാനന്ദ സ്വാമികള്‍ ദീര്‍ഘദര്‍ശിയായ സാമൂഹ്യപരിഷ്‌കര്‍ത്താവ്: പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: നമ്മുടെ സംസ്‌കാരത്തില്‍നിന്ന് അകന്നുപോയിക്കൊണ്ടിരിക്കുകയായിരുന്ന സമ്പന്നവര്‍ഗത്തോട് ഇംഗ്‌ളീഷ് ഭാഷയില്‍ ആശയവിനിമയം നടത്തേണ്ടതിന്റെ അനിവാര്യത തിരിച്ചറിഞ്ഞ ദീര്‍ഘദര്‍ശിയായിരുന്നു ചിന്‍മയാനന്ദ സ്വാമികളെന്നു പ്രധാനമന്ത്രി നരേന്ദ മോദി. ചിന്‍മയാനന്ദ സ്വാമികളുടെ ജന്‍മശതാബ്ദിവേളയില്‍ അദ്ദേഹത്തോടുള്ള ആദരവിന്റെ ഭാഗമായി നാണയം പുറത്തിറക്കി പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഗീതയെക്കുറിച്ചു പ്രഭാഷണം നടത്തുമ്പോള്‍ ജ്ഞാനമാര്‍ഗിയുടെ ഭാവമായിരുന്നു ചിന്‍മയാനന്ദ സ്വാമികള്‍ക്ക്. എന്നാല്‍, വിദ്യാലയങ്ങളുടെയും ആതുരാലയങ്ങളുടെയുമൊക്കെ പ്രവര്‍ത്തനത്തില്‍ വ്യാപൃതനാകുമ്പോള്‍ കര്‍മയോഗിയുടെ ഭാവവും. മറ്റുള്ളവര്‍ക്കു പ്രചോദനം പകരുന്ന ജീവിതമായിരുന്നു ചിന്‍മയാനന്ദ സ്വാമികളുടേതെന്നും നരേന്ദ്ര മോദി പറഞ്ഞു.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, സഹമന്ത്രി ജയത് സിന്‍ഹ, ചിന്മയ മിഷന്‍ ആഗോള തലവന്‍ തേജോമയാനന്ദ സ്വാമികള്‍, ചിന്‍മയ യുവകേന്ദ്ര ദേശീയ ഡയറക്ടര്‍ മിത്രാനന്ദ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
.

Back to Top