ന്യൂനപക്ഷവാദം ഭാരതത്തെ തകര്‍ക്കാന്‍
April 30 2015
സ്വന്തം ലേഖകന്‍
താല്‍ക്കാലിക ലാഭങ്ങളുടെ കളിയാണു രാഷ്ട്രീയം, പലപ്പോഴും ഭാരതത്തിലെങ്കിലും. രണ്ടു തവണ തുടര്‍ച്ചയായി അധികാരത്തിലിരുന്ന യു.പി.എ. സര്‍ക്കാര്‍ പിന്നെയും യാഥാര്‍ഥ്യമാകുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന പലര്‍ക്കും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോള്‍ അക്ഷരാര്‍ഥത്തില്‍ കണ്ണുതള്ളിപ്പോയി.
മതത്തിന്റെ താക്കോല്‍ വെച്ച് അദൃശ്യരായിനിന്നു നാടു ഭരിക്കുകയെന്നതു പാശ്ചാത്യ മതപൗരോഹിത്യം ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. അന്യമതങ്ങളെക്കുറിച്ചറിയാതെ, സ്വന്തം മതം മാത്രം മതിയെന്ന ചിന്ത പുലര്‍ത്തുന്നതും പൗരോഹിത്യത്തിന്റെ പ്രാമാണ്യം നഷ്ടപ്പെടാതെ കാക്കുകയെന്നതുമാണു ഭരണചക്രം കൈക്കലാക്കുന്നതിന്റെ ലക്ഷ്യങ്ങള്‍. ഭാരതത്തില്‍, മതനേതൃത്വത്തിനു ഭരണത്തിന്റെ താക്കോല്‍ കൈക്കലാക്കുന്നതിന്റെ പരീക്ഷണശാലയായിരുന്ന കേരളം. ഇവിടത്തെ പാഠങ്ങള്‍ ദേശീയതലത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ അവര്‍ക്ക് എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരമേല്ക്കുംമുന്പുണ്ടായിരുന്ന പത്തു വര്‍ഷങ്ങളില്‍ സാധിക്കുകയും ചെയ്തു.
പരാജയങ്ങള്‍ മുഖത്തു കറുത്ത പാടുകള്‍ ഏല്പിച്ചാലും അവ മറച്ചുവെക്കാന്‍ ശ്രമിക്കുകയെന്നതാണു മേല്പറഞ്ഞ പൗരോഹിത്യത്തിന്റെ രീതി. ആത്മവിശ്വാസം നഷ്ടപ്പെട്ടു പരാജയഭീതി നിറഞ്ഞുനില്‍ക്കുമ്പോഴും ദയനീയമായ പുഞ്ചിരിയോടെ പിടിച്ചുനല്ക്കാന് ശ്രമിക്കും. വീണ്ടും ചക്കരക്കുടത്തല് കയ്യിടാനുള്ള ശ്രമം ദുര്‍ബലമായാണെങ്കിലും നടത്തിത്തുടങ്ങുകയും ചെയ്യും.
എന്‍.ഡി.എ. സര്‍ക്കാര്‍, വിശേഷിച്ചും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുമെന്നു വന്നപ്പോള്‍ തന്നെ ന്യൂനപക്ഷങ്ങള്‍ക്ക് ഇനി രക്ഷയില്ലെന്ന പ്രസ്താവനയുമാര് ചിലര്‍ പരസ്യമായും രഹസ്യമായും രംഗത്തെത്തി. ന്യൂനപക്ഷസംരക്ഷണമെന്ന നൂലില്‍ കോര്ക്കാവുന്നവരെയൊക്കെ ഇണക്കിയെടുത്തു. അങ്ങനെ, ഇരയെ കാത്തിരിക്കുന്ന കഴുകനു മുന്നില്‍ ആദ്യം ചാടിവീണതു ഡെല്‍ഹി ദില്‍ഷാദ് ഗാര്‍ഡനിലുള്ള സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയിലെ തീപ്പിടിത്തമായിരുന്നു. 2014 ഡിസംബര്‍ ഒന്നിനുണ്ടായ സംഭവം പറ്റാവുന്നത്ര വലിയ വാര്‍ത്തയാക്കി. ദേശീയമാധ്യമങ്ങള്‍ മാത്രമല്ല, ക്രിസ്തുമതത്തിനുവേണ്ടി നിലകൊണ്ട ചരിത്രമുള്ള അന്താരാഷ്ട്രമാധ്യങ്ങള്‍ വരെ തലസ്ഥാനത്തു കുതിച്ചെത്തി വലിയ പ്രാധാന്യത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചു. 2014 ജനുവരിയിലും ഫെബ്രുവരിയിലുമൊക്കെ പള്ളി കത്തിയ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. എല്ലാ വാര്‍ത്തകളുടെയും ധ്വനി ഒന്നു തന്നെയായിരുന്നു: ഇതാ, ന്യൂനപക്ഷം ആക്രമിക്കപ്പെടുന്നു, പള്ളികള്‍ നശിപ്പിക്കപ്പെടുന്നു, കന്യാസ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നു!
പത്ര-ദൃശ്യമാധ്യമങ്ങള്‍ക്കൊപ്പം ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും കേന്ദ്രസര്‍ക്കാരിനെ ഉന്നംവെച്ചുള്ള പോസ്റ്റുകള്‍ നിറഞ്ഞു. മതപൗരോഹിത്യം സ്ഥാപിതതാല്പര്യം വെച്ചു പടച്ചുണ്ടാക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നു ചൂണ്ടിക്കാട്ടി രംഗത്തിറങ്ങിയവരുടെ ശബ്ദമാകട്ടെ, വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
സ്ഥാനക്കൊതി, പ്രശസ്തിക്കുള്ള സാധ്യത, അജ്ഞാനം തുടങ്ങിയ താല്പര്യങ്ങള് നിമിത്തം അറിയാത്ത കാര്യങ്ങളെക്കുറിച്ചു നിലപാടുകള്‍ കൈക്കൊള്ളുകയെന്നതു പലപ്പോഴും പ്രമുഖ വ്യക്തിത്വങ്ങളെ ബാധിക്കാറുള്ള ഗ്രഹണമാണ്. പള്ളി ആക്രമണവിഷയത്തില്‍ മുന്‍ നാവികസേനാ തലവന്‍ സുശീല്‍ കുമാര്‍, ബോക്സര്‍ മേരി കോം, മുന്‍ അംബാസഡറും ഐ.പി.എസ്. ഉദ്യോഗസ്ഥനുമായ ജൂലിയോ റിബേറോ തുടങ്ങിയവര്‍ പ്രതികരിച്ചു. മതാധിഷ്ഠിതമായി വേര്തിരിവുണ്ടാകാത്തിടത്തോളം ഇന്ത്യക്കു ഭാവിയുണ്ടെന്നു പറഞ്ഞത് സാക്ഷാല്‍ യു.എസ്. പ്രസിഡന്റ് ബറാക് ഒബാമയായിരുന്നു. ഏറ്റവും രസകരമായത് ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന്റ റിപ്പോര്‍ട്ടാണ്. പള്ളികള്‍ നശിപ്പിക്കുന്നതിനു പിന്നില്‍ തീവ്രനിലപാടുള്ള ഹിന്ദു ഗ്രൂപ്പുകളായിരിക്കാമെന്നു പട്ടക്കാര്‍ ഊഹിക്കുന്നുവെന്നായിരുന്നു ലോകോത്തരമെന്നു പലരും കരുതുന്ന ഈ പത്രം എഴുതിയത്.
ക്രിസ്ത്യന്‍ പള്ളികള്‍ പിന്നെയും ആക്രമിക്കപ്പെട്ടു; അമ്പലങ്ങളെന്നപോലെ തന്നെ; എന്‍.ഡി.എയ്ക്കു മുന്‍പു ഭരിച്ചിരുന്ന യു.പി.എ. സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നതുപോല തന്നെ. ആഗ്രയിലും മുംബൈയിലും പള്ളികള്‍ തകര്‍ക്കാന്‍ ശ്രമമുണ്ടായി. ബംഗാളില്‍ 72 വയസ്സുള്ള കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമമുണ്ടായി. ഹിസാറിലും വസന്ത്കുഞ്ജിലുമൊക്കെയുള്ള നിസ്സാര സംഭവങ്ങള്‍ വരെ വലിയ വാര്‍ത്തായായി; പ്രതിഷേധം കനത്തു. പ്രസ്താവന വീരന്മാര് ഒരിടത്തും ഒരു കുറവും വരുത്തിയില്ല. അക്രമികള്‍ ഹിന്ദുക്കള്‍ തന്നെയെന്ന 'സാക്ഷ്യപത്രം' മുന്‍കൂറായി സമര്‍പ്പിച്ചു.
പള്ളി തകര്‍ക്കപ്പെട്ടാല്‍ തകര്ത്തതാരെന്നു വിധിയെഴുതേണ്ടതു പട്ടക്കാരല്ലല്ലോ. പോലീസ് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ രംഗത്തെത്തി. ബംഗ്ളാദേശികളായ മുസ്ലിംകളാണ് ബംഗാളില്‍ പ്രായംചെന്ന കന്യാസ്ത്രീയെ ആക്രമിച്ചതെന്നു കണ്ടെത്തി. കുറ്റവാളികളെ പിടികൂടുകയും ചെയ്തു. മുബൈയില്‍ പ്രതിസ്ഥാനത്തുള്ളത് പള്ളിക്കാര് പോലീസിനെക്കൊണ്ടു പിടിപ്പിച്ച ചൂതാട്ടക്കാരാണ്. ആഗ്രയില്‍ അക്രമം കാട്ടിയതാകട്ടെ ഇസ്ലാമിനോടു താല്പര്യമുള്ള ഒരു വ്യക്തിയായിരുന്നു.
ക്രിസ്തുമത സ്ഥാപനങ്ങള്‍ ദേശീയതലത്തില്‍ സംഘടതിമായി തകര്ക്കുന്നുവെന്നൊക്കെ പ്രതിഷേധം കനപ്പിച്ചവര് ഓരോ സ്ഥലത്തുമുണ്ടായ ആക്രമണങ്ങളുടെ യഥാര്‍ഥ കഥയറിഞ്ഞതോടെ മാളങ്ങളിലൊതുങ്ങി. മുന്‍പേ ഉയര്‍ത്തിക്കാട്ടിയ ഹിന്ദുവിരുദ്ധവാദം ശരിയല്ലെന്നു തെളിഞ്ഞ സാഹചര്യത്തില്‍ ക്ഷമാപണം നടത്താനോ തങ്ങളുടെ വാക്കുകളും നിലപാടും സമൂഹത്തെ മലീമസമാക്കിയതില്‍ ദു:ഖം പ്രകടിപ്പിക്കാനോ സമൂഹസ്നേഹികളുടെ വേഷംകെട്ടിയ ചെന്നായ്ക്കളൊന്നും തയ്യാറായില്ല.
മാധ്യമങ്ങളുടെ നിഷ്പക്ഷത, സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ ഉന്നതശ്രേണിയിലുള്ളവര്‍- ഇവരുടെയൊക്കെ നിലപാടുകളെയും പ്രവര്‍ത്തനത്തെയും വിശ്വാസ്യതയോടെയാണു പൊതുസമൂഹം വീക്ഷിക്കുക. വഴിവിളക്കാകേണ്ടവരില്നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ലെന്നു തെളിയിക്കുന്നതായിരുന്നു രാജ്യത്തിനകത്തും പുറത്തുമുള്ള മിക്ക മാധ്യമങ്ങളും ഏതാനും പ്രമുഖരും മതരാഷ്ട്രീയ അജണ്ടയ്ക്കു വഴങ്ങുകവഴി ഭാരതത്തോടു കാണിച്ച കടുംകൈ.
.താല്‍ക്കാലിക ലാഭങ്ങളുടെ കളിയാണു രാഷ്ട്രീയം, പലപ്പോഴും ഭാരതത്തിലെങ്കിലും. രണ്ടു തവണ തുടര്‍ച്ചയായി അധികാരത്തിലിരുന്ന യു.പി.എ. സര്‍ക്കാര്‍ പിന്നെയും യാഥാര്‍ഥ്യമാകുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന പലര്‍ക്കും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോള്‍ അക്ഷരാര്‍ഥത്തില്‍ കണ്ണുതള്ളിപ്പോയി.