കര്‍ണാടകയില്‍ കുട്ടികളെ മതംമാറ്റാന്‍ ശ്രമം; മൂന്നു പേര് അറസ്റ്റില്‍
April 29 2015
ബെംഗലുരു: കുട്ടികളെ ക്രിസ്തുമതത്തിലേക്കു മാറ്റാന്‍ ശ്രമിച്ചതിനു മൂന്നു പേര് അറസ്റ്റില്‍. അടുത്തിടെ മതംമാറ്റപ്പെട്ട ശിവകുമാര്‍, രമേഷ്, ഗോവര്ധന് എന്നിവരെയാണു ബസവേശ്വരനഗറിനടുത്തു പോലീസ് അറസ്റ്റ് ചെയ്തത്.
പത്തിനും പതിനഞ്ചിനും ഇടയില്‍ വയസ്സുള്ള 20 കുട്ടികളെ വാടകയ്ക്കെടുത്ത ഒരു വീട്ടിലെത്തിക്കുകയായിരുന്നു. സംശയകരമായ സാഹചര്യത്തില്‍ കുട്ടികളെ കണ്ടത് അയല്‍വാസി ചോദ്യംചെയ്തെങ്കിലും നിഷേധാത്മകസമീപനമാണു മതംമാറ്റാന്‍ ശ്രമിച്ചവരില്‍നിന്ന് ഉണ്ടായത്. പാര്‍പ്പിച്ച വീട്ടില്‍നിന്നു പുറത്തിറങ്ങിയ ഒരു കുട്ടിയോടു ചോദിച്ചപ്പോഴാണു മതപരിവര്‍ത്തനത്തിനുള്ള തയ്യാറെടുപ്പു നടക്കുന്നതായി അറിഞ്ഞത്. ക്രിസ്ത്യാനിയായ വീട്ടുടമസ്ഥനെ വിവരമറിയിച്ചപ്പോള്‍ ലഭിച്ച മറുപടി പരിവര്‍ത്തനത്തെ അനുകൂലിക്കുംവിധമായിരുന്നു.
തുടര്‍ന്നു നാട്ടുകാരനായ രാമണ്ണ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു ശിവകുമാറിനെയും രമേഷിനെയും ഗോവര്‍ധനെയും പോലീസ് അറസ്റ്റ് ചെയ്തത്. മതത്തെയും മതവിശ്വാസത്തെയും അപമാനിക്കുംവിധം ബോധപൂര്‍വം നടത്തിയ പ്രവര്‍ത്തനത്തിനാണ് ഐ.പി.സി. 295എ വകുപ്പു പ്രകാരമുള്ള അറസ്റ്റ്.
.പത്തിനും പതിനഞ്ചിനും ഇടയില്‍ വയസ്സുള്ള 20 കുട്ടികളെ വാടകയ്ക്കെടുത്ത ഒരു വീട്ടിലെത്തിക്കുകയായിരുന്നു. സംശയകരമായ സാഹചര്യത്തില്‍ കുട്ടികളെ കണ്ടത് അയല്‍വാസി ചോദ്യംചെയ്തെങ്കിലും നിഷേധാത്മകസമീപനമാണു മതംമാറ്റാന്‍ ശ്രമിച്ചവരില്‍നിന്ന് ഉണ്ടായത്. പാര്‍പ്പിച്ച വീട്ടില്‍നിന്നു പുറത്തിറങ്ങിയ ഒരു കുട്ടിയോടു ചോദിച്ചപ്പോഴാണു മതപരിവര്‍ത്തനത്തിനുള്ള തയ്യാറെടുപ്പു നടക്കുന്നതായി അറിഞ്ഞത്. ക്രിസ്ത്യാനിയായ വീട്ടുടമസ്ഥനെ വിവരമറിയിച്ചപ്പോള്‍ ലഭിച്ച മറുപടി പരിവര്‍ത്തനത്തെ അനുകൂലിക്കുംവിധമായിരുന്നു.
തുടര്‍ന്നു നാട്ടുകാരനായ രാമണ്ണ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു ശിവകുമാറിനെയും രമേഷിനെയും ഗോവര്‍ധനെയും പോലീസ് അറസ്റ്റ് ചെയ്തത്. മതത്തെയും മതവിശ്വാസത്തെയും അപമാനിക്കുംവിധം ബോധപൂര്‍വം നടത്തിയ പ്രവര്‍ത്തനത്തിനാണ് ഐ.പി.സി. 295എ വകുപ്പു പ്രകാരമുള്ള അറസ്റ്റ്.