Sanathanam

മതംമാറ്റാനായി ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്നത് മൂവായിരത്തിലേറെ മിഷനറികള്‍

ന്യൂഡെല്‍ഹി: ഹിന്ദുക്കളെ മതംമാറ്റാനായി ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്നതു മൂവായിരത്തിലേറെ ക്രിസ്ത്യന്‍ മിഷനറി സ്ഥാപനങ്ങള്‍. ആറായിരം കോടിയിലേറെ രൂപയാണു പ്രതിവര്‍ഷം ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിക്കുന്നത്. ആയിരക്കണക്കിന് എന്‍.ജി.ഒകളെ മിഷനറികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്നും സന്‍സ്‌കൃതി മാഗസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏതാനും വര്‍ഷങ്ങളായി ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്തുമതപചാരണ ഏജന്‍സികളുടെ എണ്ണം ഞെട്ടിപ്പിക്കുംവിധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഹിന്ദുക്കളെ മതംമാറ്റാനുള്ള ശ്രമവും ഇതോടെ വ്യാപകമായി. ഹിന്ദുക്കളെ കബളിപ്പിക്കാനായി ഹൈന്ദവനാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന പേരുകള്‍ നല്‍കി സംഘടനകള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്ന രീതി അനുവര്‍ത്തിക്കപ്പെടുന്നുണ്ട്. മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ ഹൈന്ദവപുരാണങ്ങളുടെയും ശാസ്ത്രഗ്രന്ഥങ്ങളുടെയും തര്‍ജമയെന്ന രീതിയില്‍, ക്രിസ്തുമതത്തെ ഉയര്‍ത്തിക്കാട്ടിയുള്ള രചനകള്‍ വിതരണം ചെയ്യുന്ന പതിവും വീണ്ടും സജീവമാക്കിയിരിക്കുകയാണ്. എന്‍.ജി.ഒകളെ വച്ചാണു മറ്റൊരു നീക്കം. ക്രിസ്തുമതത്തിന് അനുകൂലമാംവിധം സാമൂഹ്യപ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിനായാണ് എന്‍.ജി.ഒകളെ ഉപയോഗപ്പെടുത്തുന്നത്. എന്‍.ജി.ഒകള്‍ക്കു മതമോ രാഷ്ട്രീയമോ ഇല്ലെന്നും മനുഷ്യനന്‍മയാണ് അവരുടെ ലക്ഷ്യവുമെന്ന പൊതുധാരണയെ ഉപയോഗപ്പെടുത്തുകയെന്നതാണു ക്രിസ്തുമതപ്രചാരകര്‍ ലക്ഷ്യംവെക്കുന്നത്. മനുഷ്യാവകാശം, ദളിത് വിമോചനം, അടിച്ചമര്‍ത്തപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യം, പരിസ്ഥിതിപ്രശ്‌നം തുടങ്ങിയവ മതസംഘടനകള്‍ നേരിട്ട് ഏറ്റെടുക്കുന്നുമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതും മതംമാറ്റമല്ലാതെ മറ്റൊന്നുമല്ല. ഇതോടൊപ്പം, മനശ്ശാസ്ത്രപരമായ സമീപനത്തിലൂടെ ഹിന്ദുക്കളെ വലയിലാക്കാനും ശ്രമം നടക്കുന്നുണ്ട്. ഹൈന്ദവമൂര്‍ത്തികളെ ഇകഴ്ത്തിക്കാട്ടുന്ന ലഘുലേഖകള്‍ പ്രമുഖ ഹൈന്ദവാരാധാനലയങ്ങളിലും പരിസരങ്ങളിലും വിതരണം ചെയ്യുന്നതായും റിപ്പോര്‍ട്ടിലുണ്ട്. കേരളത്തില്‍ ശബരിമല, ഗുരുവായൂര്‍, ശിവഗിരി തുടങ്ങിയ സ്ഥലങ്ങളില്‍ ക്രിസ്തുമത പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തിരുപ്പതി, ഉജ്ജയിനി, വാരാണസി, ഉഡുപ്പി തുടങ്ങി കേരളത്തിനു പുറത്തു പല പ്രമുഖ തീര്‍ഥാടനകേന്ദ്രങ്ങളിലും ലഘുലേഖകള്‍ പ്രചരിപ്പിക്കുന്നുണ്ട്. തങ്ങള്‍ നടത്തുന്ന മതപരിവര്‍ത്തനത്തിനു സമൂഹത്തില്‍നിന്ന് എതിര്‍പ്പില്ലാതിരിക്കാനും തന്ത്രപരമായ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ക്രിസ്തുമതത്തിലേക്കു നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ പ്രതിഷേധിക്കാനിടയുള്ളവരെ വശത്താക്കാനുള്ള ശ്രമം സദാ നടത്തിവരുന്നുണ്ട്. മതേതരവാദികളായ ഹിന്ദുക്കള്‍ക്കിടയില്‍ നല്ലപിള്ള ചമയാനുള്ള വഴികളും മിഷനറികള്‍ തേടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മറ്റും മറയാക്കിയാണ് ഇതില്‍ വിജയിക്കുന്നത്.
.

Back to Top