Sanathanam

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം ബോംബുകള്‍

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനരികെ ബോംബ് കണ്ടെത്തി. വടക്കേനടയ്ക്കു സമീപമുള്ള ശ്രീപാദം കൊട്ടാരത്തിലെ കുളം വറ്റിക്കുകയായിരുന്ന അന്യസംസ്ഥാനത്തൊഴിലാളികളാണു ചാക്കില്‍ സൂക്ഷിച്ചിരുന്ന ബോംബുകള്‍ കണ്ടെത്തിയത്. പൈപ്പ് ബോംബുകളായിരുന്നു കൂട്ടിവെച്ചിരുന്നത്. ചെളിക്കടിയിലായിരുന്നു ഇവ.
ക്ഷേത്രസുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയതോടെ ബോംബ് സ്‌ക്വാഡിനെ വരുത്തി പരിശോധിപ്പിച്ചു. ബോംബുകള്‍ പഴകിയവ ആണെന്നും ഒരു വര്‍ഷമെങ്കിലും പഴക്കമുള്ളതാണെന്നും വിദഗ്ധര്‍ വിലയിരുത്തി. തുടര്‍ന്നു നിര്‍വീര്യമാക്കി. അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധപിടിച്ചുപറ്റിയ ശ്രീപത്മനാഭക്ഷേത്രപരിസരത്തു ബോംബ് വെച്ചതാരെന്നതു സംബന്ധിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ചു പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ ബോംബ് കണ്ടെത്തിയ സ്ഥലം സന്ദര്‍ശിച്ചു.
ശ്രീപാദക്കുളത്തില്‍നിന്നു ക്ഷേത്രത്തിലേക്കു കടക്കാന്‍ പ്രത്യേക വാതില്‍ ഉണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അക്കാര്യം പരിശോധിക്കാനാണ് കുളം വറ്റിക്കുന്നത്.
.

Back to Top