കേദാര്‍നാഥ് ക്ഷേത്രം ദര്‍ശനത്തിനായി തുറന്നു
April 25 2015
ഡെറാഡൂണ്‍: ശംഖനാദവും വേദമന്ത്രങ്ങളും ഉയര്‍ന്ന ദിവ്യമുഹൂര്‍ത്തത്തില്‍ കേദാര്‍നാഥ് ക്ഷേത്രം ദര്‍ശനത്തിനായി തുറന്നു. ദേവസ്തുതികളുമായി സന്നിധിയിലെത്തിയ ഭക്തസഹസ്രങ്ങള്‍ നടതുറക്കുന്നതിനു സാക്ഷികളായി.
പരമശിവന്റെ 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന കേദാര്‍നാഥ് ക്ഷേത്രം ആറു മാസം മാത്രമാണു തുറന്നിരിക്കുക. മഞ്ഞുകാലത്തു കടുത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്ന പ്രദേശമാണിത്. ശൈത്യത്തിന് അല്പം കുറവുണ്ടാകുന്നതോടെയാണു ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിക്കുക. സമുദ്രനിരപ്പില്‍നിന്ന് 3,584 അടി ഉയരത്തിലുള്ള കേദാര്‍നാഥില്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ആയിരക്കണക്കിനു ഭക്തരാണ് ഓരോ വര്‍ഷം ദര്‍ശനം നടത്തിമടങ്ങുക. ഭാരതത്തില്‍നിന്നു മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ജനങ്ങളെത്തും.
എട്ടംഗ പുരോഹിതസംഘവും ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളുമാണു പൂജകള്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രകാര്യങ്ങള്‍ നിര്‍വഹിക്കുക.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഉറക്കെ ശിവസ്തുതികള്‍ ചൊല്ലി, നടതുറന്ന ആദ്യനിമിഷങ്ങളില്‍ തന്നെ ദര്‍ശനം നടത്തി. വരിനില്‍ക്കുകയായിരുന്ന ഭക്തരെല്ലാം മുഖ്യമന്ത്രിക്കൊപ്പം സ്തുതികള്‍ ഏറ്റുചൊല്ലി. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയും ഹരീഷ് റാവത്തും ഒരുമിച്ചാണു ക്ഷേത്രത്തിലെത്തിയത്. നടതുറക്കുന്ന ദിവസമെത്തിയ സൂഫി ഗായകനായ കൈലാസ് ഖൈറും ശിവസ്തുതികള്‍ ആലപിച്ചു.
.പരമശിവന്റെ 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന കേദാര്‍നാഥ് ക്ഷേത്രം ആറു മാസം മാത്രമാണു തുറന്നിരിക്കുക. മഞ്ഞുകാലത്തു കടുത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്ന പ്രദേശമാണിത്. ശൈത്യത്തിന് അല്പം കുറവുണ്ടാകുന്നതോടെയാണു ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിക്കുക. സമുദ്രനിരപ്പില്‍നിന്ന് 3,584 അടി ഉയരത്തിലുള്ള കേദാര്‍നാഥില്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ആയിരക്കണക്കിനു ഭക്തരാണ് ഓരോ വര്‍ഷം ദര്‍ശനം നടത്തിമടങ്ങുക. ഭാരതത്തില്‍നിന്നു മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ജനങ്ങളെത്തും.