Sanathanam

''ആധ്യാത്മികപഠനത്തിലൂടെ ശാസ്ത്രജ്ഞനാകാം''

കോഴിക്കോട്: എന്തുകൊണ്ട് എന്ന ചോദ്യം ഉയരുന്നിടത്താണ് ഒരു ശാസ്ത്രജ്ഞന്റെ പിറവിയെന്നും തന്റെ അസ്തിത്വം എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരംതേടുക വഴി ഒരാള്‍ക്ക് ആധ്യാത്മികശാസ്ത്രജ്ഞനായിത്തീരാന്‍ സാധിക്കുമെന്നും കൊയിലാണ്ടി ശ്രീരാമകൃഷ്ണമഠത്തിലെ പൂജനീയ ഭുവനാത്മാനന്ദ സ്വാമികള്‍. നീയാര് എന്ന ചോദ്യം ഓരോരുത്തരുടെ കാര്യത്തിലും പ്രസക്തമാണ്. ആദ്യമായി കണ്ടപ്പോള്‍ ശങ്കരാചാര്യരോടു ഗുരു ചോദിച്ച ചോദ്യവും ഇതുതന്നെയായിരുന്നു. അറിയില്ല എന്നു ശങ്കരാചാര്യര്‍ മറുപടി നല്‍കിയപ്പോഴാണു ശിഷ്യനായി സ്വീകരിക്കാന്‍ ഗുരു തയ്യാറായത്. താന്‍ ആര് എന്ന ചോദ്യത്തിന് ഉത്തരം തേടലാണ് ആധ്യാത്മികത. കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ സര്‍വകലാശാലാതല വിദ്യാര്‍ഥികള്‍ക്കായുള്ള ആധ്യാത്മികപഠനസത്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു പൂജനീയ സ്വാമികള്‍.
ജീവിതവിജയത്തിന് അടുക്കുംചിട്ടയും അനിവാര്യമാണെന്ന് ഉദ്ഘാടകനെയും സത്രാംഗങ്ങളെയും സ്വാഗതം ചെയ്തുകൊണ്ട് പൂജനീയ ചിദാനന്ദപുരി സ്വാമികള്‍ പറഞ്ഞു. എം.കെ.രജീന്ദ്രനാഥ് ഗുരുപ്രണാമമര്‍പ്പിച്ചു. തുടര്‍ന്നു പൂജനീയ ചിദാനന്ദപുരി സ്വാമികള്‍ ദൈവാസൂരീസമ്പത്ത് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
29 വരെ നീളുന്ന സത്രത്തില്‍ സന്ന്യാസിവര്യന്‍മാരും ചരിത്രം, വ്യക്തിത്വവികസനം, കരിയര്‍ ഗൈഡന്‍സ് മേഖലകളിലെ പ്രശസ്തരും ക്‌ളാസുകളെടുക്കും. 
 
.

Back to Top