''അദ്വൈതാശ്രമം സത്സംഗം'' മാസിക വായനക്കാര്‍ നെഞ്ചേറ്റി
April 23 2015
കോഴിക്കോട്: ഒരു സമ്പൂര്‍ണ സനാതന ആധ്യാത്മികപ്രസിദ്ധീകരണത്തിനായി കേരളം എത്ര താല്പര്യത്തോടെയാണു കാത്തിരിക്കുന്നത് എന്നതിനു തെളിവായിരുന്നു ജയ ഓഡിറ്റോറിയത്തില്‍ ഇന്നു തടിച്ചുകൂടിയ പുരുഷാരം. കൊളത്തൂര്‍ അദ്വൈതാശ്രമം പുറത്തിറക്കുന്ന 'അദ്വൈതാശ്രമം സത്സംഗം' മാസികയുടെ പ്രകാശനച്ചടങ്ങിനാണു ഹാളിനകത്തും പുറത്തും അഭ്യുദയകാംക്ഷികള്‍ നിറഞ്ഞത്.
ലളിതമായ ചടങ്ങ് പങ്കെടുത്തവരുടെ തലയെടുപ്പുകൊണ്ടു ശ്രദ്ധേയമായി. സാഹിത്യകാരി പി.വല്‍സല ടീച്ചറാണ് മാസികയുടെ പ്രകാശനം നിര്‍വഹിച്ചത്. പ്രഫ.ഡോ.പ്രിയദര്ശന്ലാല് ഏറ്റുവാങ്ങി.
പ്രസംഗകരെല്ലാം ആധ്യാത്മികതയുടെ മഹത്വത്തെക്കുറിച്ചും പ്രസക്തിയെക്കുറിച്ചുമാണു സൂചിപ്പിച്ചത്. സനാതനധര്മസംരക്ഷണത്തിനായി നിലകൊള്ളുന്ന കൊളത്തൂര്‍ അദ്വൈതാശ്രമത്തില്നിന്നുള്ള പ്രസിദ്ധീകരണമായതിനാല്‍ മാസിക നാള്‍ക്കുനാള്‍ അഭിവൃദ്ധി പ്രാപിക്കുമെന്ന പ്രത്യാശ എല്ലാവരും പങ്കുവെച്ചു.
കാലം എഴുത്തില്‍ വരുത്തിയ ഗുണപരമല്ലാത്ത മാറ്റത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിയ പി.വല്‍സല ടീച്ചറുടെ വാക്കുകള്‍ക്കു ചേരുംവിധമായിരുന്നു പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍.പ്രശാന്തിന്റെ വാക്കുകള്‍. യുവാക്കള്‍ ആധ്യാത്മികയില്നിന്ന് അകലെ നില്‍ക്കുന്നതിന്റെ ദോഷങ്ങളും ആധ്യാത്മികതയെ പലരും പൊള്ളയായ ഒന്നായി കാണുന്നതിന്റെ നിരര്‍ഥകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോഴിക്കോട് ശാരദാമഠത്തിലെ പൂജനീയ പ്രവ്രാജികാ മാതൃകാ പ്രാണാ മാതാജി ദീപപ്രോജ്വാലനം നിര്വഹിച്ചതോടെയാണു ചടങ്ങ് ആരംഭിച്ചത്. കൊളത്തൂര്‍ ശ്രീശങ്കരവിദ്യാമന്ദിരത്തിലെ വിദ്യാര്‍ഥിനികളായ യമുനയും അംബികയും മാളവികയും ചേര്‍ന്നു പ്രാര്‍ഥന ചൊല്ലി. തുടര്‍ന്ന് അദ്വൈതാശ്രമം സത്സംഗം പത്രാധിപര്‍ എന്‍.കെ.പത്മപ്രഭ സ്വാഗതമാശംസിച്ചു. പൂജനീയ ചിദാനന്ദ പുരി സ്വാമികള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൂജനീയ സ്വാമിനി ശിവാനന്ദ പുരി മാസിക പരിചയപ്പെടുത്തി. കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം സെക്രട്ടറി പൂജനീയ വിനിശ്ചലാനന്ദ സ്വാമികള്‍, സംബോധ് ഫൗണ്ടേഷന് കേരള ആചാര്യന് പൂജനീയ അധ്യാത്മാനന്ദ സരസ്വതി സ്വാമികള്‍, കൊടുങ്ങല്ലൂര്‍ അമരിപ്പാടം ഗുരുനാരായണാശ്രമത്തിലെ പൂജനീയ ബ്രഹ്മസ്വരൂപാനന്ദ സ്വാമികള്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. സാഹിത്യകാരന് പി.ആര്.നാഥന്, സനാതനധര്‍മപരിഷത്ത് കണ്‍വീനര്‍ പട്ടയില്‍ പ്രഭാകരന്, ആര്.എസ്.എസ്. കോഴിക്കോട് വിഭാഗ് കാര്യവാഹ് കെ.പി.രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. അദ്വൈതാശ്രമം അധ്യക്ഷന്‍ എം.കെ.രജീന്ദ്രനാഥ് നന്ദി പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങിനെത്തിയവര്ക്കു സത്സംഗം മാസികയുടെ ആദ്യപതിപ്പ് വിതരണം ചെയ്തിരുന്നു. വരിക്കാര്‍ക്കു വരുംദിവസങ്ങളില്‍ തപാലില്‍ മാസിക ലഭ്യമാക്കുമെന്ന് ആശ്രമം ഭാരവാഹികള്‍ അറിയിച്ചു.
.ലളിതമായ ചടങ്ങ് പങ്കെടുത്തവരുടെ തലയെടുപ്പുകൊണ്ടു ശ്രദ്ധേയമായി. സാഹിത്യകാരി പി.വല്‍സല ടീച്ചറാണ് മാസികയുടെ പ്രകാശനം നിര്‍വഹിച്ചത്. പ്രഫ.ഡോ.പ്രിയദര്ശന്ലാല് ഏറ്റുവാങ്ങി.