Sanathanam

മന്ത്രിപദവി വേണ്ടെന്നു ബാബാ രാംദേവ്

ന്യൂഡെല്‍ഹി: ഹരിയാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ക്യാബിനറ്റ് മന്ത്രിപദവി യോഗ ഗുരു ബാബാം രാംദേവ് തിരസ്‌കരിച്ചു. 'ഞാന്‍ ഒരു സന്യാസിയാണ്. മാനവികതയ്ക്കായി സേവനം ചെയ്യുകയെന്നതു മാത്രമാണു ലക്ഷ്യം. മന്ത്രിപദവി ഒരിക്കലും മോഹിച്ചിട്ടില്ല'- അദ്ദേഹം പ്രതികരിച്ചു. 
യോഗയും ആയുര്‍വേദവും പ്രചരിപ്പിക്കാനുള്ള ബ്രാന്‍ഡ് അംബാസഡറായി ഹരിയാന സര്‍ക്കാര്‍ ബാബാ രാംദേവിനെ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണു ക്യാബിനറ്റ് മന്ത്രി പദവി വാഗ്ദാനം ചെയ്തത്. സംസ്ഥാന മന്ത്രി അനില്‍ വിജാണു ബാബയ്ക്കു മന്ത്രിപദവി നല്‍കുമെന്ന പ്രഖ്യാപനം നടത്തിയത്. ബാബാ രാംദേവിന്റെ മേല്‍നോട്ടത്തില്‍ ആയിരക്കണക്കിന് ആയുര്‍വേദ ഔഷധച്ചെടുകളുള്ള ഉദ്യാനം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. യോഗ സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുകയും ഭാരതീയ മൂല്യങ്ങളും പാരമ്പര്യവും ഉള്‍പ്പെടുത്തിയുള്ള വിദ്യാഭ്യാസ സമ്പ്രദായം വാര്‍ത്തെടുക്കുകയുംവഴി മാതൃകാ സംസ്ഥാനമായി ഹരിയാനയെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും മന്ത്രി വിജ് ചൂണ്ടിക്കാട്ടിയിരുന്നു. ബാബാ രാംദേവിന്റെ നിര്‍ദേശമനുസരിച്ചു സംസ്ഥാനത്തെ സ്‌കൂളുകളില്‍ യോഗശാലകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു.
 
.

Back to Top