യു.എസ്സില്‍ ഹിന്ദുക്ഷേത്രത്തിനു നേരെ ആക്രമണം
April 20 2015
വാഷിംങ്ടണ്‍: യു.എസില്‍ ഹിന്ദുക്ഷേത്രത്തിനു നേരെ വീണ്ടും ആക്രമണം. ടെക്സാസിലാണു കഴിഞ്ഞ ദിവസം ക്ഷേത്രം ആക്രമിക്കപ്പെട്ടത്. നോര്‍ത്ത് ടെക്സാസിലെ ലേക്ക് ഹൈലാന്‍ഡ്സിലുള്ള ഹിന്ദുമന്ദിറാണു തകര്‍ക്കപ്പെട്ടത്.
ക്ഷേത്രകവാടകവും ഷെഡും തകര്‍ന്നിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എല്‍സാല്‍വദോറിലെ അധോലോകസംഘമായ മാരാ സാല്വാട്രൂച്ചയുടെ ചിഹ്നം ആക്രമിക്കപ്പെട്ട ക്ഷേത്രത്തിന്റെ വാതിലില്‍ പതിച്ചിട്ടുണ്ട്. അക്രമികളെക്കുറിച്ചുള്ള സൂചന ലഭിക്കാന്‍ പൊലീസിന് ഇതു സഹായകമാകുമെന്നാണു പ്രതീക്ഷ.
ഭരണത്തില്‍ കാര്യക്ഷമതയും മതസ്വാതന്ത്ര്യവും ഏറ്റവും കൂടുതല്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന രാജ്യമായ യു.എസില്‍ ക്ഷേത്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം വര്‍ധിച്ചുവരികയാണ്. ഫെബ്രുവരിയിലാണ് ജോര്‍ജിയയില്‍ വടക്കുപടിഞ്ഞാറന്‍ അമേരിക്കയിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രമായ വിശ്വഭവന്‍ മന്ദിര്‍ ആക്രമിക്കപ്പെട്ടത്.